കലിഗ്രഫി

(കാലിഗ്രാഫി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. ഒന്നാം നൂറ്റാണ്ടോടെ തന്നെ റോമൻ കൊത്തുപണികളിൽ ലാറ്റിൻ അക്ഷരമാല കൊണ്ടുള്ള കലിഗ്രഫി കാണാൻ കഴിയും . നാലും, അഞ്ചും നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ബൈബിൾ പകർത്തിയെഴുതുന്നതിൽ കലിഗ്രഫി ഉപയോഗിച്ചിരുന്നു. പ്രധാനമായും അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്. ചൈനീസ് നാഗരികതയിലും കലിഗ്രഫി ഉണ്ടായിരുന്നെങ്കിലും അക്ഷരങ്ങളെ ഒറ്റയൊറ്റയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഖുർആൻ രേഖപ്പെടുത്തുന്നതിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആരംഭിച്ച ലിപി പരിഷ്ക്കരണ ശ്രമങ്ങളിൽ നിന്നുമാണ് അറബി കലിഗ്രഫി രൂപപ്പെട്ടു വന്നത്. ഖുർആൻ പ്രതികൾ, മദ്രസകൾ, പള്ളികൾ, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തിൽ കലിഗ്രഫി ഉപയോഗിക്കുന്നു.

1791 ൽ തുർക്കിയിൽ നൽകിയ ഒരു യോഗ്യതാ പത്രം
തുഗ്ര അറബി കാലിഗ്രഫി

എഴുത്തുമായി ബന്ധപ്പെട്ട ഒരു കലാരൂപമാണ്‌ കാലിഗ്രാഫി. ബ്രഷ്, മൂർച്ചയുള്ള, എഴുത്ത് ഉപകരണം, എന്നിവ ഉപയോഗിച്ചു എഴുത്തുകൾ ഡിസൈൻ ചെയ്യുകയും എഴുതുകയും ചെയ്യുന്ന കലയാണ്‌ ഇത്. [1][2][3]

ഭാഷയെ ഒരു കൂട്ടം ചിഹ്നങ്ങളോ പ്രതീകങ്ങളോ ഉപയോഗിച്ച് രേഖപ്പെടുത്തുന്നതാണ് എഴുത്ത്. ഗുഹാചിത്രങ്ങൾ തുടങ്ങിയ ചിത്രണങ്ങളും കാന്തികനാടയിൽ രേഖപ്പെടുത്തിയ ഭാഷണവും എഴുത്തിൽ നിന്ന് ഭിന്നമാണ്. സാധന കൈമാറ്റങ്ങൾ കുറിച്ചുവെക്കേണ്ടി വന്നതിൻറെ ഫലമായാണ് എഴുത്ത് രൂപപ്പെട്ടത്. ഉദ്ദേശ്യം ബി.സി. 4-ആം സഹസ്രാബ്ദത്തിൽ വാണിജ്യവും അതിൻറെ നടത്തിപ്പും ഓർമ്മയിൽ സൂക്ഷിക്കാനാവാത്ത വിധം സങ്കീർണ്ണമാകുകയും എഴുത്ത് ക്രയവിക്രയങ്ങൾ രേഖപ്പെടുത്തുന്നതിനും സ്ഥിരമായ രൂപത്തിൽ അവതരിപ്പിക്കുന്നതിനും കൂടുതൽ ആവശ്യമായിവരികയും ചെയ്തു. മദ്ധ്യഅമേരിക്കയിൽ എഴുത്ത് രൂപപ്പെട്ടത് കാലഗണന, ചരിത്രസംഭവങ്ങൾ രേഖപ്പെടുത്തുകയെന്ന രാഷ്ട്രീയാവശ്യം എന്നിവക്ക് വേണ്ടിയാണെന്ന് കരുതുന്നു.

ആധുനിക കാലത്തെ കാലിഗ്രാഫി ഫൈൻ ആർട്ടുകൾ ആണ്, ചിലപ്പോൾ വായിക്കാൻ സാധിക്കാത്തതുമാണ്. പരമ്പരാഗത കാലിഗ്രാഫി ടൈപ്പോഗ്രാഫിയിൽനിന്നും നോൺ-ക്ലാസിക്കൽ ഹാൻഡ്‌-ലെറ്ററിംഗിൽനിന്നും വ്യത്യസ്തമാണ്, അതേസമയം ഒരു കാലിഗ്രാഫർ ഇതെല്ലാം പ്രാക്ടീസ് ചെയ്യുന്നുണ്ടാകാം. [4][5][2][6]

കല്യാണ കുറികൾ, പരിപാടികളുടെ കുറികൾ, ഫോണ്ട് ഡിസൈൻ ആൻഡ്‌ ടൈപ്പോഗ്രാഫി, യഥാർത്ഥ കൈയക്ഷര ലോഗോ ഡിസൈൻ, മതപരമായ കലകൾ, അറിയിപ്പുകൾ, ഗ്രാഫിക് ഡിസൈൻ, എന്നിങ്ങനെ കാലിഗ്രാഫി ഈ കാലത്ത് വലിയ രീതിയിൽ ഉപയോഗിക്കപ്പെടുന്നു. സിനിമകളിലും ടിവി പരിപാടികളിലും നീങ്ങുന്ന ചിത്രങ്ങൾക്കായും, ടെസ്റ്റിമോണിയലുകൾക്കും, ജനന മരണ സർട്ടിഫിക്കറ്റുകൾക്കും, മാപ്പുകൾക്കും മറ്റു എഴുത്ത് ജോലികൾക്കും കാലിഗ്രാഫി ഉപയോഗിക്കപ്പെടുന്നു. [7]

വ്യത്യസ്ത തരം അറബി കലിഗ്രഫി ലിപികൾ

തിരുത്തുക
 1. കൂഫി ലിപി
 2. നസ്ഖ് ലിപി
 3. ഥുലുഥ്
 4. മുഹഖ്ഖഖ്
 5. റയ്ഹാനി
 6. റുഖ്അ
 7. തൗഖി
 8. മഗരിബി
 9. ഫാർസി
 10. തുഗ്ര

ഉപകരണങ്ങൾ

തിരുത്തുക

പെന്നും ബ്രഷുമാണ് ഒരു കാലിഗ്രാഫർക്ക് വേണ്ട അടിസ്ഥാന ഉപകരണങ്ങൾ. പറന്ന, ഉരുണ്ട, കൂർത്ത നിബ്ബുകളുള്ള കാലിഗ്രാഫി പെന്നുകളുണ്ട്. [8][9][10] ചില അലങ്കാര പ്രവർത്തനങ്ങൾക്കായി ഒന്നിലധികം നിബ്ബുകളുള്ള പെന്നുകൾ, സ്റ്റീൽ ബ്രഷുകൾ എന്നിവ ഉപയോഗിക്കാറുണ്ട്. ഫെൽറ്റ്-ടിപ് പെന്നുകളും ബോൾപോയിന്റ് പെന്നുകളും ഉപയോഗിക്കാറുണ്ട്. എച്ച്.ജി. വെൽസിൻറെ വാദമനുസരിച്ച് എഴുത്തിന് "ഒത്തുതീർപ്പുകളും കരാറുകളും നിയമങ്ങളും ശാസനങ്ങളും രേഖയാക്കാനുള്ള കഴിവുണ്ട്. ഇത് പഴയകാല നഗരരാഷ്ട്രങ്ങളേക്കാൾ വളരെക്കൂടുതൽ വളരാൻ രാജ്യങ്ങളെ പര്യാപ്തമാക്കി. തുടർച്ചയായ ചരിത്രപരമായ ഒരു അവബോധം സാദ്ധ്യമാക്കിയത് എഴുത്താണ്. പുരോഹിതന്റെയോ രാജാവിന്റെയോ ഉത്തരവും അവരുടെ മുദ്രയും അവരുടെ കാഴ്ച്ചയ്ക്കും ശബ്ദത്തിനുമപ്പുറത്ത് ചെല്ലാനും അവരുടെ മരണത്തിനു ശേഷവും അവശേഷിക്കാനും സാദ്ധ്യതയുണ്ടായി"

പരമ്പരാഗത ശൈലികൾ

തിരുത്തുക

പാശ്ചാത്യ കാലിഗ്രാഫി ലാറ്റിൻ എഴുത്ത് വഴി മനസ്സിലാക്കാവുന്നതാണ്. യൂറോപ്പ്, ഈസ്റ്റ് ഏഷ്യ, സൗത്ത് ഏഷ്യ, എന്നിവിടങ്ങളിലെ കാലിഗ്രാഫികളെല്ലാം വ്യത്യസ്തമാണ്.

ഭാഷയെ ഒരു കൂട്ടം ചിഹ്നങ്ങളോ പ്രതീകങ്ങളോ ഉപയോഗിച്ച് രേഖപ്പെടുത്തുന്നതാണ് എഴുത്ത്. ഗുഹാചിത്രങ്ങൾ തുടങ്ങിയ ചിത്രണങ്ങളും കാന്തികനാടയിൽ രേഖപ്പെടുത്തിയ ഭാഷണവും എഴുത്തിൽ നിന്ന് ഭിന്നമാണ്.

സാധനക്കൈമാറ്റങ്ങൾ കുറിച്ചുവെക്കേണ്ടിവന്നതിൻറെ ഫലമായാണ് എഴുത്ത് രൂപപ്പെട്ടത്. ഉദ്ദേശ്യം ബി.സി. 4-ആം സഹസ്രാബ്ദത്തിൽ വാണിജ്യവും അതിന്റെ നടത്തിപ്പും ഓർമ്മയിൽ സൂക്ഷിക്കാനാവാത്ത വിധം സങ്കീർണ്ണമാകുകയും എഴുത്ത് ക്രയവിക്രയങ്ങൾ രേഖപ്പെടുത്തുന്നതിനും സ്ഥിരമായ രൂപത്തിൽ അവതരിപ്പിക്കുന്നതിനും കൂടുതൽ ആവശ്യമായിവരികയും ചെയ്തു. മദ്ധ്യഅമേരിക്കയിൽ എഴുത്ത് രൂപപ്പെട്ടത് കാലഗണന, ചരിത്രസംഭവങ്ങൾ രേഖപ്പെടുത്തുകയെന്ന രാഷ്ട്രീയാവശ്യം എന്നിവക്ക് വേണ്ടിയാണെന്ന് കരുതുന്നു.

അറിയപ്പെടുന്ന ആദ്യത്തെ എഴുത്തുരീതി സുമേരിയ (യൂഫ്രട്ടീസ് - ടൈഗ്രീസ് നദീതടങ്ങൾ)യിൽ നിന്നാണു കണ്ടെത്തിയിട്ടുള്ളത്. മുദ്രകളുണ്ടാക്കി ആവശ്യാനുസരണം നനവുള്ള കളിമൺ കട്ടകളിൽ അമർത്തിയെടുത്തു ഉണക്കി സൂക്ഷിക്കുകയായിരുന്നു അന്നു ചെയ്തിരുന്നത്. സമാനമായ രീതി സിന്ധുനദീതടത്തിലെ ഹാരപ്പൻ- മൊഹഞ്ജദാരൊ സംസ്കാരത്തിലും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സുമേർ പ്രദേശങ്ങളിൽ മുളംകമ്പുകൾകൊണ്ട് കളിമൺഫലകങ്ങളിൽ നേരിട്ടെഴുതുന്ന രീതി നടപ്പിലായി. ഈജിപ്തിൽ ഹീറൊഗ്ലിഫിക് എന്നു പറയുന്ന ചിത്രലിപികൾ പുരാതനകാലത്തു ഉപയോഗത്തിലിരുന്നു. ജന്തുക്കളുടേയും പക്ഷികളുടേയും മറ്റു വസ്തുക്കളുടേയും ചിത്രങ്ങളും അവയുടെ സങ്കലനങ്ങളും ഇതിനു ഉപയോഗിച്ചുവന്നു. പിരമിഡ്ഡുകളിലും ക്ഷേത്രങ്ങളിലും മറ്റും ഇങ്ങനെയാണു എഴുതിവന്നിരുന്നത്.

 1. Mediaville, Claude (1996). Calligraphy: From Calligraphy to Abstract Painting. Belgium: Scirpus-Publications. ISBN 9080332518.
 2. 2.0 2.1 Zapf, H. (2007). Alphabet Stories: A Chronicle of technical developments. Rochester, New York: Cary Graphic Arts Press. ISBN 9781933360225.
 3. Henning, W.E. (2002). Melzer, P. (ed.). An Elegant Hand: The Golden Age of American Penmanship and Calligraphy. New Castle, Delaware: Oak Knoll Press. ISBN 978-1584560678.
 4. Pott, G. (2006). Kalligrafie: Intensiv Training (in ജർമ്മൻ). Verlag Hermann Schmidt. ISBN 9783874397001. {{cite book}}: Unknown parameter |trans_title= ignored (|trans-title= suggested) (help)
 5. Pott, G. (2005). Kalligrafie: Erste Hilfe und Schrift-Training mit Muster-Alphabeten (in ജർമ്മൻ). Verlag Hermann Schmidt. ISBN 9783874396752.
 6. Zapf, H. (2006). The world of Alphabets: A kaleidoscope of drawings and letterforms. CD-ROM
 7. Geddes, A.; Dion, C. (2004). Miracle: a celebration of new life. Auckland: Photogenique Publishers. ISBN 9780740746963.
 8. Reaves, M.; Schulte, E. (2006). Brush Lettering: An instructional manual in Western brush calligraphy (Revised ed.). New York: Design Books.
 9. Child, H., ed. (1985). The Calligrapher's Handbook. Taplinger Publishing Co.
 10. Lamb, C.M., ed. (1976) [1956]. Calligrapher's Handbook. Pentalic.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കലിഗ്രഫി&oldid=3850210" എന്ന താളിൽനിന്ന് ശേഖരിച്ചത്