നാട്ടിലക്കിളി
ഇന്ത്യയിലും ശ്രീലങ്കയിലുമായി വനപ്രദേശങ്ങളിലും മരങ്ങൾ തിങ്ങിനിൽക്കുന്നയിടങ്ങളിലും കണ്ടുവരുന്ന ഒരു ഇലക്കിളിയാണ് നാട്ടിലയ്ക്കിളി - Jerdon ' s leafbird (Chloropsis jerdoni). തോമസ് C. Jerdon നോടുള്ള ബഹുമാർത്ഥം ഇവയെ ജെർഡോൺ ഇലക്കിളിയെന്നും വിളിക്കുന്നു.[2] ക്ലോറോസിടെ എന്ന പക്ഷി കുടുംബത്തിൽ ഉൾപ്പെടുന്നത്തും വലിപ്പത്തിൽ ബുൾബുൾനോട് സാമ്യം തോന്നിക്കുന്നതുമായ പക്ഷികളാണ് നാട്ടിലേക്കിളി.
Jerdon's leafbird | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. jerdoni
|
Binomial name | |
Chloropsis jerdoni (Blyth, 1844)
| |
Synonyms | |
Chloropsis cochinchinensis jerdoni |
രൂപവിവരണം
തിരുത്തുകപച്ചനിറത്തിൽ കാണപ്പെടുന്ന ഈ പക്ഷികൾക്ക് കാട്ടിലേക്കിളികളെ പോലെ സ്വർണ നിറത്തോടുകൂടിയ ശിരസ്സ് ഉണ്ടാകുകയില്ല. പർപ്പിളും കറുപ്പും ഇട കലർന്ന നിറത്തോട് കൂടിയാണ് ചുണ്ടിന് ചുറ്റും കാണാൻ സാധിക്കുന്നത്. ഇതേ വിഭാഗത്തിൽ വരുന്ന പെൺപക്ഷികൾക്ക് പൊതുവെ മങ്ങിയ നീലയും പച്ചയും കലർന്ന താടിയും കഴുതുമായാണ് പൊതുവെ കാണപ്പെടുന്നത്.
ആവാസം
തിരുത്തുകപൂത്തുനിൽകുന്നതും, ഇലകൾ തിങ്ങിനിൽക്കുന്നതുമായ മരങ്ങളിലാണ് ഇവയെ പൊതുവെ കണ്ടു വരുന്നത്. ഭാരതത്തിലെ എല്ലാ സ്ഥലങ്ങളിലും പൊതുവെ കാണപ്പെടുന്ന കൂടാതെ ഭാരതത്തിനു പുറമെ ബംഗ്ലാദേശിലും മ്യാൻമാറിലും ശ്രീലങ്കയിലും ഇവയെ കണ്ടുവരുന്നു.
ഭക്ഷണം
തിരുത്തുകതേനും പഴങ്ങളും പ്രാണികളുമാണ് ഇവയുടെ പ്രധാന ആഹാരങ്ങൾ.കൂടാതെ കൃഷിസ്ഥലങ്ങളിലും ഇവയെ കൂടുതലായി കണ്ടുവരുന്നു.
കൂടുകൂട്ടൽ
തിരുത്തുകപ്രധാനമായും ഏപ്രിൽ മുതൽ ഓഗസ്റ്റ് വെരെ ഉള്ള മാസങ്ങളിലാണ് ഇവ പൊതുവെ കൂട് കൂട്ടുന്നത് ചെറിയ ചുള്ളികമ്പുകളും ഉണങ്ങിയ വേരുകളും കൊണ്ട് ഒരു കപ്പ് രൂപത്തിലാണ് ഇവയുടെ കൂടു കാണപ്പെടുന്നത്. ഉയരം കൂടിയ മരത്തിന്റെ ശിഖരങ്ങളിൽ തൂങ്ങി കിടക്കാത്ത വിധത്തിലാണ് ഇവ കൂട് കൂട്ടുന്നത്. മൃദുലമായ പുൽനാമ്പുകളാണ് ഇവർ കൂടിന്റെ അകത്ത് ഉപയോഗിക്കുന്നത്.
പ്രജനനം
തിരുത്തുകരണ്ടോ മൂന്നോ മങ്ങിയ ക്രീം നിറത്തിലൊ അഥവാ പിങ്ക് കലർന്ന വെള്ള നിറത്തോട് കൂടിയ മുട്ടകളാണ് ഇവർ പൊതുവെ ഇടാറുള്ളത്.
അവലംബം
തിരുത്തുക- ↑ BirdLife International (2012). "Chloropsis jerdoni". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Beolens, Bo; Watkins, Michael (2003). Whose Bird? Men and Women Commemorated in the Common Names of Birds. London: Christopher Helm. pp. 180–181.
- BirdLife Species Factsheet[പ്രവർത്തിക്കാത്ത കണ്ണി]. BirdLife International. Accessed 2008-06-25.
- വെൽസ്, D. R. (2005). Chloropsis jerdoni (Jerdon ' s Leafbird). പി. 264-ൽ: del Hoyo, J., എ. ഏലിയറ്റ്, & ഡി. എ. ക്രിസ്റ്റി. eds. (2005). Handbook of the Birds of the World. Vol. 10. Cuckoo-shrikes to Thrushes. Lynx Edicions, Barcelona.