നവോമി അക്കി

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി

നവോമി സാറ അക്കി ഒരു ഇംഗ്ലീഷ് നടിയാണ്. അവർ നവംബർ 2, 1992ൽ ഇംഗ്ലണ്ടിൽ ജനിച്ചു. നവോമി 2015-ലെ ഡോക്ടർ ഹൂ എന്ന ടെലിവിഷൻ പരമ്പരയിൽ, ജെൻ എന്ന കഥാപാത്രമായാണ് അരങ്ങേറ്റം കുറിച്ചത്. മറ്റൊരു ടെലിവിഷൻ പരമ്പരയായ ദി എൻഡ് ഓഫ് ദി എഫ്***യിംഗ് വേൾഡിലെ ബോണി എന്ന കഥാപാത്രത്തിന് മികച്ച സഹനടിക്കുള്ള 2020-ലെ ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡ് ലഭിച്ചു. 2022-ൽ, അമേരിക്കൻ പോപ്പ് ഐക്കൺ, ഗായിക വിറ്റ്നി ഹ്യൂസ്റ്റണിന്റെ ജീവിതകഥ പറഞ്ഞ വിറ്റ്‌നി ഹ്യൂസ്റ്റൺ: ഐ വാനാ ഡാൻസ് വിത്ത് സംബഡി എന്ന ചിത്രത്തിൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതിന് നിരൂപക പ്രശംസയും, ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്‌സിൽ നോമിനേഷനും നേടി. [1]

നവോമി അക്കി
ജനനം (1992-11-02) 2 നവംബർ 1992  (32 വയസ്സ്)
വാൽത്താംസ്റ്റോ, ലണ്ടൻ, ഇംഗ്ലണ്ട്
വിദ്യാഭ്യാസംറോയൽ സെൻട്രൽ സ്കൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമ (ബിഎ)
തൊഴിൽനടി
സജീവ കാലം2009–ഇതുവരെ

ആദ്യകാല ജീവിതം

തിരുത്തുക

നവോമി അക്കി, 1992 നവംബർ 2 ന് [2] ലണ്ടനിലെ വാൾതാംസ്റ്റോവിൽ ഗ്രനേഡയിൽ നിന്നുള്ള രണ്ടാം തലമുറ കുടിയേറ്റക്കാരുടെ മകളായി ജനിച്ചു. അവളുടെ അച്ഛൻ ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ ജീവനക്കാരനായിരുന്നു, അമ്മ നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്തിരുന്നു. [3] മൂന്ന് മക്കളിൽ ഇളയവളായ അവൾക്ക് ഒരു മൂത്ത സഹോദരനും സഹോദരിയുമുണ്ട്. [3] പെൺകുട്ടികൾക്കായുള്ള വാൾതാംസ്റ്റോയിലെ സ്കൂളിൽ നിന്നും പ്രാധമിക വിദ്യാഭ്യാസം നേടി.

നവൊമിക്ക് 11 വയസ്സുള്ളപ്പോൾ, സ്കൂളിലെ ഒരു തിരുപ്പിറനാടകത്തിൽ, ഗബ്രിയേൽ മാലാഖയെ അവതരിപ്പിച്ചു. സ്കൂൾ കാലത്തിനുശേഷം റോയൽ സെൻട്രൽ സ്കൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമയിൽ പഠിച്ചു, 2012 ൽ ബിരുദം നേടി

നവൊമിയുടെ പ്രകടനങ്ങളിൽ പ്രധാനമായി ശ്രദ്ധ നേടിയത് ലേഡി മാക്ബത്ത് (2016) എന്ന ചിത്രത്തിലെ വേഷമായിരുന്നു [4]. അതിലെ അഭിനയത്തിന് 2017-ൽ ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള ബ്രിട്ടീഷ് ഇൻഡിപെൻഡൻ്റ് ഫിലിം അവാർഡ് നേടി. അവർ പിന്നീട് ഇദ്രിസ് എൽബയുടെ ആദ്യ സംവിധായക ചിത്രമായ യാർഡി (2018), സ്റ്റാർ വാർസ്: ദി റൈസ് ഓഫ് സ്കൈവാക്കർ (2019) എന്നിവയിൽ അഭിനയിച്ചു നെറ്റ്ഫ്ലിക്‌സിൻ്റെ ബ്ലാക്ക് കോമഡി സീരീസായ ദി എൻഡ് ഓഫ് ദി എഫ്***യിംഗ് വേൾഡിൻ്റെ രണ്ടാം സീസണിൾ അവർ ബോണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സ്റ്റീവ് മക്വീൻ സംവിധാനം ചെയ്ത ആന്തോളജി ചലചിത്ര സീരീസായ സ്മോൾ ആക്സിലെ ഒരു ഭാഗത്തിലും അഭിനയിച്ചു. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ ഭാഗത്തിൽ(എഡ്യൂക്കേഷൻ) ഒരു സ്കൂൾ ഇൻസ്പെക്ടറുടെ വേഷവമാണ് അവർ അവതരിപ്പിച്ചത്.[5]

നവൊമി, 2022-ലെ വിറ്റ്‌നി ഹൂസ്റ്റൺ: ഐ വാനാ ഡാൻസ് വിത്ത് സംബഡി എന്ന ജീവചരിത്ര സിനിമയിൽ അമേരിക്കൻ ഗായിക വിറ്റ്‌നി ഹൂസ്റ്റണിനെ അവതരിപ്പിച്ചു[6]. ഈ സിനിമ സമ്മിശ്ര നിരൂപണങ്ങൾ നേടിയെങ്കിലും അക്കിയുടെ പ്രകടനത്തിന് വ്യാപകമായ പ്രശംസ ലഭിച്ചു[7] [8]. ഹോളിവുഡ് റിപ്പോർട്ടർ പത്രം നവോമിയുടെ പ്രകടനത്തെ പ്രശംസിക്കുകയും, അതോടൊപ്പം അവർ ഒരു "കഴിവുള്ള ഗായികയും" കൂടി ആണെന്നു അഭിപ്രായപ്പെട്ടു.[9][10]

വരാനിരിക്കുന്ന പദ്ധതികൾ

തിരുത്തുക

സോയി ക്രാവിറ്റ്‌സിൻ്റെ ആദ്യ സംവിധാന സംരംഭമായ പുസ്സി ഐലൻഡ് എന്ന ചിത്രത്തിൽ[11] നവൊമി അഭിനയിക്കുന്നു. ചാന്നിങ് ടാറ്റം ഇതിൽ മറ്റൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. അതോടൊപ്പം എഡ്വേർഡ് ആഷ്ടൻ്റെ സയൻസ് ഫിക്ഷൻ നോവലിനെ അടിസ്ഥാനമാക്കി ബോംഗ് ജൂൺ-ഹോയുടെ മിക്കി 17 ലും നവൊമി അഭിനയിച്ച് വരുന്നു. ഇതിൽ മാർക്ക് റഫലോ, റോബർട്ട് പാറ്റിൻസൺ, ടോണി കോളെറ്റ് എന്നിവരോടൊപ്പമാണ് നവൊമി അഭിനയിക്കുന്നത്. [12]

അഭിനയിച്ച സിനിമകൾ

തിരുത്തുക
  ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത ചലച്ചിത്രങ്ങളെ സൂചിപ്പിക്കുന്നു

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം തലക്കെട്ട് പങ്ക് കുറിപ്പുകൾ
2015 ഐ യൂസ്ഡ് റ്റു ബി ഫേമസ് ആമ്പർ ഷോർട്ട് ഫിലിം
2016 ലേഡി മാക്ബെത്ത് അന്ന
2018 യാർഡി മോനാ
2019 ദി കറപ്റ്റഡ് ഗ്രേസ്
സ്റ്റാർ വാർസ്: ദി റൈസ് ഓഫ് സ്കൈവാക്കർ ജന്ന
2021 ദി സ്കോർ ഗ്ലോറിയ
2022 വിറ്റ്‌നി ഹൂസ്റ്റൺ: ഐ വാനാ ഡാൻസ് വിത്ത് സംബഡി വിറ്റ്നി ഹൂസ്റ്റൺ
2024 ബ്ലിങ്ക് ട്വൈസ്   ഫ്രിദ പോസ്റ്റ്-പ്രൊഡക്ഷൻ
2025 മിക്കി 17   നഷാ അദ്ജയ പോസ്റ്റ്-പ്രൊഡക്ഷൻ
  1. "Bafta rising star nominees include Naomi Ackie, Emma Mackey and Sheila Atim". the Guardian (in ഇംഗ്ലീഷ്). 2023-01-17. Retrieved 2023-01-20.
  2. "Naomi Ackie - Rotten Tomatoes". www.rottentomatoes.com (in ഇംഗ്ലീഷ്). Retrieved 2023-06-12.
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; LES എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Naomi Ackie Wins British Independent Film Award for Most Promising Newcomer | Roman Candle Productions". romancandleproductions.com. Archived from the original on 23 June 2019. Retrieved 7 May 2018.
  5. Robey, Tim (13 December 2020). "Small Axe: Education, review: Steve McQueen ends his tremendous anthology by going back to school". The Daily Telegraph. Retrieved 16 December 2020.
  6. Galuppo, Mia (15 December 2020). "Whitney Houston Biopic Finds Its Star in Naomi Ackie (Exclusive)". The Hollywood Reporter. Retrieved 16 December 2020.
  7. Gleiberman, Owen (2022-12-21). "'Whitney Houston: I Wanna Dance With Somebody' Review: A Lavish, All-Stops-Out Biopic That Channels Her Glory and Gets Her Story Right". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-10-22.
  8. Rooney, David (2022-12-21). "'Whitney Houston: I Wanna Dance With Somebody' Review: Naomi Ackie Shines in Kasi Lemmons' Lovingly Made Biopic". The Hollywood Reporter (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-10-22.
  9. Gleiberman, Owen (2022-12-21). "'Whitney Houston: I Wanna Dance With Somebody' Review: A Lavish, All-Stops-Out Biopic That Channels Her Glory and Gets Her Story Right". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-10-22.
  10. Rooney, David (2022-12-21). "'Whitney Houston: I Wanna Dance With Somebody' Review: Naomi Ackie Shines in Kasi Lemmons' Lovingly Made Biopic". The Hollywood Reporter (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-10-22.
  11. Jackson, Angelique (25 June 2021). "Zoë Kravitz's 'Pussy Island' Movie Lands at MGM, Naomi Ackie to Star". Variety. Retrieved 20 May 2022.
  12. Kroll, Justin (20 May 2022). "Naomi Ackie, Toni Collette And Mark Ruffalo Join Robert Pattinson In Bong Joon Ho's Next Film At Warner Bros". Deadline Hollywood. Retrieved 20 May 2022.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നവോമി_അക്കി&oldid=4100014" എന്ന താളിൽനിന്ന് ശേഖരിച്ചത്