സോയി ക്രാവിറ്റ്സ്
സോയി ഇസബെല്ല ക്രാവിറ്റ്സ് (ജനനം ഡിസംബർ 1, 1988[1]) ഒരു അമേരിക്കൻ നടിയും ഗായികയും മോഡലുമാണ്. നോ റിസർവേഷൻസ് (2007) എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെയാണ് അവർ തന്റെ അഭിനയ രംഗത്ത് അരങ്ങേറ്റം നടത്തിയത്. എക്‌സ്-മെൻ: ഫസ്റ്റ് ക്ലാസ് (2011) എന്ന സൂപ്പർഹീറോ ചിത്രത്തിലെ എയ്ഞ്ചൽ സാൽവഡോറിനെ അവതരിപ്പിച്ചതിലൂടെയാണ് മുന്നേറ്റം നടത്തിയ അവർ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ടീൻ ചോയ്‌സ് അവാർഡ്, സ്‌ക്രീം അവാർഡ് നോമിനേഷനുകൾ നേടി. ദി ഡൈവർജന്റ് സിനിമാ പരമ്പരയിൽ (2014-2016) ക്രിസ്റ്റീന എന്ന കഥാപാത്രമായും ഫന്റാസ്റ്റിക് ബീസ്റ്റ്സ് സിനിമാ പരമ്പരയിലെ (2016-2022) ലെറ്റ ലെസ്‌ട്രേഞ്ച് എന്ന കഥാപാത്രമായും അഭിനയിച്ച് അവർ പ്രശസ്തിയിലേക്ക് ഉയർന്നു.
സോയി ക്രാവിറ്റ്സ് | |
---|---|
ജനനം | സോയി ഇസബെല്ല ക്രാവിറ്റ്സ് ഡിസംബർ 1, 1988 ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. |
വിദ്യാഭ്യാസം | പർച്ചേസ് കോളേജ് |
തൊഴിൽ |
|
സജീവ കാലം | 2007–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
ആദ്യകാലം
തിരുത്തുകലോസ് ഏഞ്ചൽസിലെ വെനീസിൽ നടി ലിസ ബോണറ്റിന്റെയും സംഗീതജ്ഞൻ ലെന്നി ക്രാവിറ്റ്സിന്റെയും മകളായി ക്രാവിറ്റ്സ് ജനിച്ചു.[2] മാതാപിതാക്കൾ രണ്ടുപേരും പകുതി ആഫ്രിക്കൻ-അമേരിക്കൻ, പകുതി ജൂത വംശജരാണ്.[3][4] അവളുടെ പിതൃ മുത്തശ്ശി, നടി റോക്സി റോക്കറും, മാതൃ മുത്തച്ഛൻ അലൻ ബോണറ്റgx ആഫ്രിക്കൻ അമേരിക്കക്കാരും അവളുടെ മുത്തശ്ശിയുടെ കുടുംബത്തിൽനിന്നുള്ള ചിലർ ബഹാമാസിൽ നിന്നുള്ളവരുമായിരുന്നു.[5] അവളുടെ പിതാമഹൻ, എൻബിസി ടെലിവിഷൻ ന്യൂസ് പ്രൊഡ്യൂസർ സൈ ക്രാവിറ്റ്സ്, മാതൃ മുത്തശ്ശി ആർലിൻ ലിറ്റ്മാൻ എന്നിവർ അഷ്കെനാസി ജൂതന്മാരായിരുന്നു. ക്രാവിറ്റ്സിന്റെ പിതാമഹന്റെ കുടുംബം റഷ്യയിൽ നിന്ന് കുടിയേറിയവരാണ്.[6][7][8][9] ക്രാവിറ്റ്സ് തന്നെ ഒരു മതേതര ജൂത വംശജയായി തിരിച്ചറിയുന്നു.[10] അവളുടെ പിതാവിന്റെ രണ്ടാമത്തെ ആൽബമായ മാമാ സെയ്‌ഡിൽ ഉൾപ്പെടുത്തിയിട്ടുള്ള "ഫ്ലവേഴ്‌സ് ഫോർ സോയ്" എന്ന ഗാനം രണ്ട് വയസ്സുള്ള സോയ്‌ക്കായി എഴുതിയതാണ്.[11]
മാതാപിതാക്കൾ 1987-ൽ വിവാഹം കഴിച്ച മാതാപിതാക്കൾ 1993-ൽ സോയിക്ക് അഞ്ച് വയസ്സുള്ളപ്പോൾ വിവാഹമോചനം നേടി.[12] മാതാവിനോടൊപ്പം ടോപാംഗ കാന്യോണിൽ താമസിച്ച സോയി 11-ാം വയസ്സിൽ മിയാമിയിലേക്ക് താമസം മാറി, പിതാവിനോടൊപ്പം താമസിക്കുകയും വേനൽക്കാലത്ത് മാതാവിനോടൊപ്പം ചെലവഴിക്കുകയും ചെയ്തു.[13][14] നടൻ ജേസൺ മോമോയുമായുള്ള മാതാവിൻറെ രണ്ടാം വിവാഹത്തിൽ നിന്ന് ക്രാവിറ്റ്സിന് ലോല ഇയോലാനി മോമോവ എന്ന ഒരു ഇളയ അർദ്ധസഹോദരിയും നക്കോവ-വുൾഫ് മനകൗപോ നമാകേഹ മൊമോവ[15] എന്ന അർദ്ധസഹോദരനുമുണ്ട്.[16]
അവലംബം
തിരുത്തുക- ↑ Isaac, Paula Jayne (November 24, 2021). "31 Famous Sagittarius Celebrities Who Are the Definition of Free Spirits". Glamour. Retrieved June 5, 2022.
- ↑ "Bonet, Kravitz Have Baby Girl 7 Lbs., Name Her Zoe". Jet. Johnson Publishing Company. December 19, 1988. p. 57.
- ↑ D'Souza, Joy (May 16, 2017). "Zoe Kravitz Reveals How She Learned To Love Her Mixed Background". HuffPost Canada. Retrieved May 8, 2018.
- ↑ "Lenny Kravitz On Race, 'Raise Vibration' And Duetting With Aretha Franklin". NPR. August 22, 2018. Archived from the original on August 23, 2019. Retrieved January 18, 2019.
Lenny Kravitz: "Well, Brooklyn was just - I had Jewish grandparents - Russian Jews that were in Sheepshead Bay"
- ↑ Samadder, Rhik (September 20, 2014). "Lenny Kravitz: 'I don't see myself as cool. Generally I'm goofy and ridiculous'". The Guardian. Retrieved May 21, 2018.
- ↑ Barnes, Henry (August 20, 2015). "Zoë Kravitz: 'Why do stories happen to white people and everyone else is a punchline?'". The Guardian. Retrieved May 8, 2018.
- ↑ Mulkerrins, Jane (February 28, 2017). "Zoë Kravitz: 'You're just supposed to assume a character in a script is Caucasian'". The Guardian. Retrieved May 8, 2018.
- ↑ "Lenny Kravitz: Mr Love". The Independent. May 7, 2004. Archived from the original on May 7, 2022. Retrieved May 8, 2018.
- ↑ Weinstock, Tish (April 8, 2016). "zoe kravitz discusses the politics of fame and racism in hollywood". i-D. Retrieved May 8, 2018.
- ↑ Weiner, Jonah (March 8, 2011). "Hot Progeny: Zoë Kravitz". Rolling Stone. Archived from the original on 2018-05-21. Retrieved June 18, 2015.
- ↑ Alan, Ryan (January 24, 2008). "Lenny Kravitz". Foster's Daily Democrat. Archived from the original on July 11, 2011. Retrieved March 13, 2011.
- ↑ O'Kelly, Emer (May 21, 2000). "Lisa returns to the screen from a different world". Irish Independent. Retrieved June 13, 2010.
- ↑ Sanchez, Karizza (February 2015). "Zoë Kravitz Interview". Complex. Archived from the original on 2022-06-29. Retrieved June 18, 2015.
- ↑ "Zoë Kravitz – Is she gonna go dad's way?". The Independent. March 11, 2011. Archived from the original on March 12, 2011. Retrieved March 13, 2011.
- ↑ "Lisa Bonet's new baby's name is a mouthful". Access Hollywood. Today.com. January 9, 2009. Retrieved June 13, 2010.
- ↑ Live, Emily Tess Katz HuffPost (July 9, 2014). "Jason Momoa Gushing About Wife Lisa Bonet Couldn't Be More Adorable". The Huffington Post. Retrieved June 30, 2016.