നവധാര തിയറ്റേഴ്സ്, പൂഞ്ഞാർ
കേരളത്തിലെ ഒരു നാടകസമിതിയായിരുന്നു കോട്ടയം ജില്ലയിലെ പൂഞ്ഞാർ ആസ്ഥാനമായുള്ള പൂഞ്ഞാർ നവധാര.[1] ഗാനമേള ട്രൂപ്പ്. ഗായക സംഘം, ബാലെ, ബാന്റ് സെറ്റ് എന്നിവയും സമിക്കുണ്ടായിരുന്നു. കേരളത്തിൽ നാടകങ്ങൾക്കുണ്ടായ തകർച്ചയിൽ ഈ സമിതി പിന്നീട് മറ്റുടമസ്ഥതയിൽ ഗാനമേള മാത്രമായി ചുരുക്കി. കേരളത്തിൽ അങ്ങോളമിങ്ങോളം സമിതി നിരവധി നാടകങ്ങൾ അവതരിപ്പിച്ചു.
1976 ആഗസ്റ്റ് 15നാ ണ് ഈ സമിതി പ്രവർത്തനം തുടങ്ങിയത്. ഒരു സാമൂഹ്യ സംഗീത നാടകമായ ഹേബിയസ് കോർപ്പസ് ആയിരുന്നു ആദ്യാവതരണം. 1986 ൽ ദശാബ്ദി പ്രമാണിച്ച് സമിതി ഒരു സുവനീർ പുറത്തിറക്കി. റവ. ഫാദർ ഈപ്പൻ ഏർത്തയിൽ ഈ സമിതിയുടെ രക്ഷാധികാരിയായിരുന്നു. തിലകനെപോലെയും ജോസ് ആലഞ്ചേരിയെപ്പോലെയും പ്രമുഖരായ നിരവധി സംവിധായകർ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. മോചനം എന്ന നാടകത്തിലെ അഭിനയത്തിന് എം.എസ്. തൃപ്പൂണിത്തുറക്ക് നല്ല നാടക നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. നിരവധി വേദികൾ ലഭിച്ച ഈ നാടത്തിന്റെ അവതരണത്തോടെ ഈപ്പനച്ചന്റെ നേതൃത്വത്തിൽ കേരളത്തിലെ പ്രധാന സമിതികളിലൊന്നായി നവധാര വളർന്നു. മോചനത്തിന് പ്രൊഫഷണൽ നാടകങ്ങൾക്കുള്ള മൂന്നു സംസ്ഥാന അവാർഡുകൾ ലഭിച്ചു. കേരളത്തിലും വടക്കേ ഇന്ത്യയിലും ധാരാളം വേദികൾ ലഭിച്ചു. [2]
നാടകങ്ങൾ
തിരുത്തുക- ഹേബിയസ് കോർപ്പസ്
- പിപാസ
- അനന്തം അജ്ഞാതം
- പശ്ചിമഘട്ടം
- തീരം കാശ്മീരം
- സ്വപ്ന രഥം
- മോചനം (നാടകകൃത്ത്: വർഗീസ് പോൾ)
- ജസ്റ്റിസ് (നാടകകൃത്ത്: വർഗീസ് പോൾ)
- സാഗരം
- വസന്തം
- പണ്ട് പണ്ട് പണ്ടൊരിക്കൽ
സമിതിയുമായി സഹകരിച്ചിരുന്ന പ്രമുഖർ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-14. Retrieved 2013-08-02.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ https://gpura.org/item/1986-navadhara-theaters-poonjar-souvenir