കേരളത്തിലെ പ്രശസ്തനായ രംഗപടകലാകാരനാണ് ആർട്ടിസ്റ്റ് സുജാതൻ. 1967 മുതൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം മൂവായിരത്തോളം നാടകങ്ങൾക്ക് രംഗപടമൊരുക്കിയിട്ടുണ്ട്.[1] മികച്ച രംഗപടത്തിനുള്ള കേരളസംസ്ഥാന നാടകപുരസ്കാരം, ആരംഭം മുതൽ തുടർച്ചയായി പതിനഞ്ചുതവണ സുജാതൻ നേടിയിരുന്നു. ഈ പുരസ്കാരം ഇതുവരെ മറ്റാർക്കും ലഭിച്ചിട്ടുമില്ല.[2] കെ.പി.എ.സി. പോലുള്ള പ്രമുഖ പ്രൊഫഷണൽ നാടകസംഘങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം നിരവധി അമേച്വർ നാടകങ്ങൾക്കുവേണ്ടിയും രംഗപടമൊരുക്കുന്നു.[1]

ആർട്ടിസ്റ്റ് സുജാതൻ

1951 മേയ് 8-ന് ജനിച്ച[3] സുജാതൻ അച്ഛനായ ആർട്ടിസ്റ്റ് കേശവനൊപ്പം 1967-ൽത്തന്നെ രംഗപടമേഖലയിലെത്തി. 1973 മുതൽ സ്വതന്ത്രമായി രംഗപടമൊരുക്കാനാരംഭിച്ചു. കോട്ടയം നാഷണൽ തിയേറ്റേഴ്‌സിന്റെ നിശാസന്ധി എന്ന നാടകത്തിനു വേണ്ടിയാണ് സുജാതൻ ആദ്യമായി രംഗപടമൊരുക്കിയത്.[1]

കോട്ടയം ജില്ലയിലെ വേളൂർ ആണ് സുജാതന്റെ സ്വദേശം.[1]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 രാജേഷ് കാവുംപാടം (2012-03-27). "നാടകത്തിന് രംഗപടം ഒരുക്കുന്നത് ആർട്ടിസ്റ്റ് സുജാതൻ". ജനയുഗം. ശേഖരിച്ചത് 28 ഏപ്രിൽ 2012.
  2. രാജേഖരൻ മുതുകുളം (2009-08-21). "രംഗപടം ആർട്ടിസ്റ്റ്‌ സുജാതൻ". കോട്ടയം വാർത്ത. ശേഖരിച്ചത് 28 ഏപ്രിൽ 2012. തുടർച്ചയായി പതിനഞ്ചാം തവണയാണ്‌ സുജാതൻ ഈ വിജയകിരീടം അണിയുന്നത്‌. മലയാള നാടകലോകത്ത്‌ മറ്റൊരുകലാകാരനും ഇതുവരെ നേടാൻ കഴിയാത്ത അംഗീകാരം!
  3. "ഷഷ്ടിപൂർത്തി നിറവിൽ ആർട്ടിസ്റ്റ് സുജാതൻ". കേരളഭൂഷണം. 2011-05-19. ശേഖരിച്ചത് 28 ഏപ്രിൽ 2012.
"https://ml.wikipedia.org/w/index.php?title=ആർട്ടിസ്റ്റ്_സുജാതൻ&oldid=3233686" എന്ന താളിൽനിന്ന് ശേഖരിച്ചത്