നരേന്ദ്രഭൂഷൺ

വേദപണ്ഡിതൻ, വാഗ്മി, പ്രസാധകൻ

വേദപണ്ഡിതനും വാഗ്മിയും പ്രസാധകനുമായിരുന്നു ആചാര്യ നരേന്ദ്രഭൂഷൺ. മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസികയായ ആർഷ നാദത്തിന്റെ സ്ഥാപക പത്രാധിപരായിരുന്നു ഇദ്ദേഹം (1970 മുതൽ 2010 വരെ - 40 വർഷം).

ആചാര്യ നരേന്ദ്രഭൂഷൺ
Acharya Narendra Bhooshan
ആചാര്യ നരേന്ദ്രഭൂഷൺ.jpg
ജനനം22 മേയ് 1937
ചെങ്ങന്നൂർ
മരണം16 നവംബർ 2010(2010-11-16) (പ്രായം 73)
കൊച്ചി

ജനനം/വിദ്യാഭ്യാസംതിരുത്തുക

മുണ്ടൻ കാവിൽ പുല്ലുപറമ്പിൽ വീട്ടിൽ കൃഷ്ണപിള്ളയുടേയും തങ്കമ്മയുടേയും മകനായി 1937 മേയ് 22-നു ചെങ്ങന്നൂരിൽ ആയിരുന്നു നരേന്ദ്രന്റെ ജനനം. കല്ലിശ്ശേരി ഹൈസ്ക്കൂളിലും ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിലും പഠനത്തിനു ശേഷം പത്രപ്രവർത്തനവും മറ്റു ജോലികളുമായി വിവിധ ഇടങ്ങളിലായിരുന്നു. റെയിൽവേയിലെ ജോലി ഉപേക്ഷിച്ചാണു അദ്ദേഹം വേദപഠനത്തിലേക്ക് തിരിയുന്നത്. വേദങ്ങൾ ഗുരുകുലരീതിയിൽ പഠിക്കുവാൻ അദ്ദേഹം ഹരിയാനയിലെ ഹിസ്സാർ മഹാവിദ്യാലയത്തിൽ എത്തിച്ചേർന്നു.

ബിരുദങ്ങൾതിരുത്തുക

ഹരിയാനയിലെ ഹിസ്സാർ മഹാവിദ്യാലയത്തിൽ നിന്നും വിദ്യാരത്ന, വിദ്യാഭൂഷൺ, ആചാര്യ ബിരുദങ്ങൾ നേടി. പിന്നീട് ആചാര്യപദവി ഉപേക്ഷിച്ചു.

കുടുംബംതിരുത്തുക

ഭാര്യ : ഡി.കമലാഭായി (കമലാ നരേന്ദ്രഭൂഷൺ) മക്കൾ : വേദരശ്മി (ശ്രീആത്മാനന്ദ സ്മാരക സ്ക്കൂൾ, മാലക്കര), വേദപ്രകാശ് (ആർഷനാദം പ്രാസാധകൻ) മരുമകൻ : ആർ.ഗോപകുമാർ (വേദബന്ധു ഭാഷാപഠന ഗവേഷണകേന്ദ്രം, ചെങ്ങന്നൂർ)

പ്രവർത്തനങ്ങൾതിരുത്തുക

1970 മുതൽ മലയാളികൾ വൻ തോതിൽ വിദേശരാജ്യങ്ങളിൽ ഉപജീവനത്തിനായി ചേക്കേറുവാൻ തുടങ്ങിയിരുന്നു[1][2]. ഈ കാലഘട്ടത്തിലാണd ആചാര്യ നരേന്ദ്രഭൂഷൺ വേദം അപൗരുഷേയമോ പൗരുഷേയമോ എന്ന ചോദ്യവുമായി എത്തുന്നത്. ശിബിരങ്ങൾ, പ്രഭാഷണങ്ങൾ, സംവാദങ്ങൾ, പ്രബന്ധങ്ങൾ, യജ്ഞങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഗുരുകുലങ്ങൾ, യാത്രകൾ, തർക്കങ്ങൾ, മാദ്ധ്യമചർച്ചകൾ, വിവാദങ്ങൾ ഇവയിലെല്ലാം പങ്കാളിയായി. രണ്ടോ അതിലധികമോ പേർക്ക് വേണ്ടിയും ശിബിരം നടത്തി. ഒരാൾക്കു വേണ്ടി മാത്രമായി ഗുരുകുലം നടത്തി. ആർഷ നാദമെന്ന സ്വന്തം മാസികയേക്കാൾ എണ്ണം കുറഞ്ഞ ദിനപത്രങ്ങളിൽ സ്ഥിരമായി കോളങ്ങളും ചോദ്യോത്തരങ്ങളും എഴുതി.[3].

ധാരാളം കൃതികൾ, തർജ്ജമകൾ, വ്യാഖ്യാനങ്ങൾ എന്നിവ തയ്യാറാക്കി. സ്വാമി ദയാനന്ദസരസ്വതിയിലും അദ്ദേഹത്തിന്റെ ആര്യസമാജത്തിലും ആകൃഷ്ടനായി. സത്യാർത്ഥപ്രകാശം, വേദപര്യടനം മുതലായ ദയാനന്ദ കൃതികൾ ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് തർജ്ജമ ചെയ്തു കൊണ്ട് ദയാനന്ദ ദർശനങ്ങളേയും ആര്യസമാജത്തെയും കേരളത്തിനു പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു.[4] ആര്യഭാരതി ത്രിഭാഷാ മാസിക, വേദനാദം മാസിക എന്നിവയുടെ പത്രാധിപർ, മലയാളത്തിലെ ഏക വൈദിക-ദാർശനിക പ്രസിദ്ധീകരണമായ ആർഷനാദം മാസികയുടെ പ്രസാധകനും മുഖ്യ പത്രാധിപരും, ഡി.സി. ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഋഗ്വേദം ഭാഷാഭാഷ്യത്തിന്റെ എഡിറ്റർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.[5]

സാഹിത്യസംഭാവനകൾതിരുത്തുക

മറ്റ് കൃതികൾതിരുത്തുക

  • പുരൂരവസ്സും ഉർവശിയും,
  • ദേവതകളുടെ വൈദികസങ്കൽപം
  • വേദഗീതാമൃതം
  • യാഗപരിചയം
  • യോഗേശ്വരനായ ശ്രീകൃഷ്‌ണൻ
  • മതവും യുക്‌തിയും
  • വൈദികസാഹിത്യചരിത്രം
  • ആചാരഭാനു
  • പരലോകവും പുനർജന്മവും
  • വിഗ്രഹാരാധന

പുരസ്കാരങ്ങൾതിരുത്തുക

  1. മാതാ അമൃതാനന്ദമയീ മഠം പ്രഥമ അമൃതകീർത്തി പുരസ്കാരം 2001 [6]
  2. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്
  3. അജ്മീർ ആര്യസമാജ ശതാബ്ധി പുരസ്ക്കാരം
  4. പാനിപ്പട്ട് വേദസമ്മാനം(1985)
  5. മുംബൈ വേദോപദേശക പുരസ്ക്കാരം
  6. ദയാനന്ദ നിർവാണ ശ്താബ്ധി പുരസ്ക്കാരം
  7. ഹരിദ്വാർ ഗുരുകുൽ കാങ്കറി സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ്
  8. ആര്യസമാജം ശതവാർഷിക പുരസ്കാരം 1983[7]
  9. മഹർഷി ദയാനന്ദ പുരസ്കാരം 1987 [7]
  10. വേദോപദേശപുരസ്കാരം 1992 ദില്ലി(ഇന്ത്യയുടെ രാഷ്ട്രപതി ഗ്യാനീ സെയിൽ സിങ് സമ്മാനിച്ചു)
  11. കേരള സാഹിത്യ അക്കാദമിയുടെ കെ.ആർ.രാമൻ നമ്പൂതിരി എൻഡോവ്‌മെന്റ്‌ അവാർഡ്‌ (1992)
  12. വിദ്യാധിരാജ പുരസ്‌കാരം (1989),
  13. വേദോപദേശക പുരസ്‌കാരം (1992),
  14. ഹേമലതാ സ്‌മാരക വിദ്യാധിരാജാ പുരസ്‌കാരം (1998)

അവലംബംതിരുത്തുക

  1. "Migration in Kerala" (PDF). മൂലതാളിൽ (PDF) നിന്നും 2015-06-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-18.
  2. Impact of Migration on Kerals's Economy and Society[പ്രവർത്തിക്കാത്ത കണ്ണി]
  3. നരേന്ദ്രഭൂഷൺ, കമലാ (ജനുവരി 2011), ആർഷ നാദം, ചെങ്ങന്നൂർ: എൻ.വേദപ്രകാശ്, പുറം. 5 {{citation}}: Check date values in: |year= (help); Cite has empty unknown parameter: |coauthors= (help)
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-04-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-21.
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-21.
  6. http://www.amritapuri.org/activity/cultural/amritakeerti/
  7. 7.0 7.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-11-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-21.
Persondata
NAME ആചാര്യ നരേന്ദ്രഭൂഷൺ
ALTERNATIVE NAMES Bhooshan, Acharya Narendra
SHORT DESCRIPTION വേദപണ്ഡിതൻ, വാഗ്മി, പ്രസാധകൻ
DATE OF BIRTH 22 മേയ് 1937
PLACE OF BIRTH ചെങ്ങന്നൂർ, കേരളം, ഭാരതം
DATE OF DEATH 16 നവംബർ 2010
PLACE OF DEATH കൊച്ചി, കേരളം, ഭാരതം
"https://ml.wikipedia.org/w/index.php?title=നരേന്ദ്രഭൂഷൺ&oldid=3635058" എന്ന താളിൽനിന്ന് ശേഖരിച്ചത്