ഗുരുകുലവിദ്യാഭ്യാസം
ഗുരുവിൻറെ ഗൃഹത്തിൽ താമസിച്ച്, ഗുരുമുഖത്തു നിന്ന് നേരിട്ട് വിദ്യ അഭ്യസിക്കുന്ന സമ്പ്രദായത്തെയാണ് ഗുരുകുല വിദ്യാഭ്യാസം എന്ന് പറയുന്നത്.[1]. ഉയർന്ന ജാതിയിൽ പെട്ടവർക്ക് മാത്രമേ ഗുരുകുല വിദ്യാഭ്യാസം നല്കിയിരുന്നുള്ളൂ. മതപരമല്ലാത്ത വിദ്യാഭ്യാസ രീതികളും ഗുരുകുല വിദ്യാഭ്യാസസമ്പ്രദായത്തിൽ ഉണ്ടായിരുന്നു. സംഗീതം, ആയുധമുറകളുടെ അഭ്യാസം, ശാസ്ത്രവിഷയങ്ങളുടെ അഭ്യാസം, കളരിപ്പയറ്റ്, പരിചമുട്ട്, അമ്പും വില്ലും തുടങ്ങിയവ ഇതിലുൾ പെടുന്നവയാണ്. ഗുരുകുല വിദ്യാഭ്യാസത്തിന്റെ ശിക്ഷാരീതികൾ കർശനമായാണ് നടപ്പാക്കിയിരുന്നത്[1].
പഠന രീതികൾ
തിരുത്തുകതുടക്കത്തിൽ പരിചയം സിദ്ധിക്കാൻ വേണ്ടി വിദ്യാർത്ഥികളെ തറയിൽ തരിമണൽ വിരിച്ച് നിലത്തെഴുതിയാണ് പഠിപ്പിച്ചിരുന്നത്[2]. മുതിർന്ന കുട്ടികളെ എഴുത്താണി ഉപയോഗിച്ച് കരിമ്പന ഓലകളാലുള്ള താളിയോലകളിലാണ് എഴുതിക്കുന്നത്. പിന്നീട് പേപ്പർ മരങ്ങൾ ഉപയോഗിച്ചുവന്നു. പേപ്പർ മരങ്ങളിൽ എഴുതുന്നത് കാലങ്ങളോളം നിലനില്പില്ല എന്ന കാരണത്താൽ ഒഴിവാക്കുകയായിരുന്നു. പിന്നീട് കടലാസിൽ എഴുത്താണി കൊണ്ടെഴുതാൻ തുടങ്ങി ഇതിനുവേണ്ടി കടലാസിൽ പച്ചില പുരട്ടുമായിരുന്നു. അതുവഴി കടലാസിൽ കറുത്ത നിറത്തിലുള്ള അക്ഷരത്തിൽ തെളിയുന്നു[2]. വലിയഗ്രന്ഥങ്ങളും മറ്റും എഴുതുന്നത് ചെമ്പു കൊണ്ട് നിർമ്മിച്ച ഓല രൂപത്തിലുള്ള തകിടിലാണ്.ഇത് ഒരുപാടു കാലം നിലനിൽക്കുകയും ചെയ്യുമായിരുന്നു.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 "ഗുരുകുല വിദ്യഭ്യാസം". കേരള ഇന്നോവേഷൻ ഫൌണ്ടേഷൻ (skibidi toilet )access-date=2009-01-19. Archived from the original on 2016-03-05.
- ↑ 2.0 2.1 2.2 "ഉപകരണങ്ങൾ". കേരള ഇന്നോവേഷൻ ഫൌണ്ടേഷൻ (kif.gov.in). Archived from the original on 2016-03-05. Retrieved 2009-01-19.