നമീബ്-നൌക്ൿലഫ്റ്റ് ദേശീയോദ്യാനം
നമീബ്-നൌൿലഫ്റ്റ് ദേശീയോദ്യാനം, നമീബിയിലെ ഒരു ദേശയോദ്യാനമാണ്. ലോകത്തിലെ ഏറ്റവും പഴയ മരുഭൂമിയായി കണക്കാക്കപ്പെടുന്ന നമീബ് മരുഭൂമിയുടെ ഭാഗങ്ങളിലേയ്ക്കും നൌൿലഫ്റ്റ് പർവതനിരകളിലേയ്ക്കും ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. മൊത്തം 49,768 ചതുരശ്ര കിലോമീറ്റർ (19,216 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഇത് ആഫ്രിക്കയിലെ ഏറ്റവും വലുതും ലോകത്തിലെ നാലാമത്തെ വലിയ ഗെയിം പാർക്കുമാണ്.[1] ദേശീയോദ്യാനത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രദേശം ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന സോസ്സുസ്‍വ്ലൈ ആണ്.
Namib-Naukluft National Park, Namibia | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of Africa | |
Location | Namibia |
Nearest city | Windhoek |
Coordinates | 24°32′47″S 15°19′47″E / 24.54639°S 15.32972°E |
Area | 49,768 കി.m2 (19,216 ച മൈ) |
Established | August 1, 1979 |
Governing body | Ministry of Environment and Tourism |
പാമ്പുകൾ, പല്ലി, അസാധാരണ ഷഡ്പദങ്ങൾ, കഴുതപ്പുലികൾ, ജെംസ്ബോക്കുകൾ (ഒരു തരം കൃഷ്ണമൃഗം), കുറുനരികൾ തുടങ്ങി ഒട്ടനവധി ജീവികളുടെ വിസ്മയകരമായ ശേഖരം ഈ അതീവ-വരൾച്ചാ പ്രദേശങ്ങളിൽ നിലനിൽക്കുന്നു. ദൂരെ അറ്റ്ലാൻറിക് സമുദ്രത്തിൽനിന്ന് കൂടുതൽ ഈർപ്പം മൂടൽ മഞ്ഞിൻറെ രൂപത്തിൽ എത്തുകയും ഇത് മഴയായി പെയ്യുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ പ്രതിവർഷം ശരാശരി 106 മില്ലിമീറ്റർ മഴ ലഭിക്കുന്നു. ഇതിലധികവും ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിലാണ്. മൂടൽ മഞ്ഞിനെ വഹിച്ചുകൊണ്ടു വരുന്ന കാറ്റ് ദേശോയദ്യാനത്തിലെ ഉയർച്ചയുള്ള മണൽക്കുന്നുകൾ സൃഷ്ടിക്കുന്നതിന് ഉത്തരവാദിയാണ്, മണൽക്കുന്നുകളുടെ കരിഞ്ഞ ഓറഞ്ച് നിറം അവരുടെ പ്രായത്തിൻറെ അടയാളമാണ്. കാലങ്ങൾകൊണ്ടു രൂപപ്പെടുന്ന മണലിൻറെ ഈ ഓറഞ്ചു നിറം, തുരുമ്പെടുത്ത ലോഹം പോലെ അവയിലടങ്ങിയിരിക്കുന്ന ഇരുമ്പിൻറെ അംശം ഓക്സിഡൈസ് ചെയ്യുമ്പോഴാണ്, . മണൽക്കുന്നുകളുടെ പ്രായം കൂടുന്നതിനനുസരിച്ച് ഈ ഓറഞ്ച് നിറത്തിൻറെ തിളക്കവും വർദ്ധിക്കുന്നു. ഈ മണൽക്കുന്നുകൾ ലോകത്തിലെ ഏറ്റവും ഉയരമുള്ളതും, മരുഭൂനിരപ്പിൽനിന്ന് 300 മീറ്ററിലധികം (ഏകദേശം 1000 അടി) ഉയരത്തിലുള്ളതുമാണ്.
ചിത്രശാല
തിരുത്തുക-
Satellite photo indicating the borders of the Namib-Naukluft National Park and the Namib Rand Nature Reserve
-
Namib desert beetle, Stenocara gracilipes
-
High dunes in the Namib desert
-
550-year-old dead trees in Dead Vlei
-
A typical dune in the park
-
Moon landscape near Swakopmund
-
Rüppell's korhaan in the grasslands near the dunes