ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് നന്ദന വർമ്മ. രഞ്ജിത്ത് സംവിധാനം ചെയ്ത് 2012-ൽ പ്രദർശനത്തിനെത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് നന്ദന ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്.പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ, സുവീരൻ സംവിധാനം ചെയ്ത മഴയത്ത് എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപെട്ടു.ഗപ്പി എന്ന ചിത്രത്തിൽ നന്ദന അവതരിപ്പിച്ച ആമിന എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.[1]

നന്ദന വർമ്മ
ജനനം2002 ജൂലൈ 14
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
കലാലയംശ്രീ നാരായണ പബ്ലിക് സ്കൂൾ
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം2012-ഇത് വരെ
മാതാപിതാക്ക(ൾ)സന്തോഷ് (അച്ഛൻ) അനിത (അമ്മ)

ജീവിതരേഖ

തിരുത്തുക

2002 ജൂലൈ 14 ന് കേരളത്തിലെ കൊച്ചിയിൽ സന്തോഷ്, അനിത എന്നീ ദമ്പതികളുടെ മകളായി നന്ദന വർമ്മ ജനിച്ചു.ശ്രീ നാരായണ പബ്ലിക് സ്കൂളിൽ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കി.നന്ദനയുടെ അനുജന്റെ പേര് നിരഞ്ജൻ വർമ്മ എന്നാണ്.

അഭിനയ ജീവിതം

തിരുത്തുക

2012 ൽ സ്പിരിറ്റ് എന്ന സിനിമയിൽ ഒരു ബാലതാരമായി നന്ദന വർമ്മ തന്റെ കരിയർ ആരംഭിച്ചു.മോഹൻലാൽ നായകനായ ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് രഞ്ജിത്താണ്. കേരളത്തിലെ വർദ്ധിച്ചുവരുന്ന മദ്യപാന ശീലങ്ങളെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്.ആശിർവാദ് സിനിമാസിൻറ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചത്. പിന്നീട്,പൃഥ്വിരാജ്,നിവിൻ പോളി എന്നിവരോടൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പം ബാലതാരമായി നന്ദന അഭിനയിച്ചു. ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി[2].രാജാവാക്കു ചെക്ക് എന്ന ചിത്രത്തിലൂടെ നന്ദന തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചു.സായ് രാജ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ത്രില്ലർ ചിത്രമാണിത്.[3]

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
ചലച്ചിത്രം കഥാപാത്രം
സ്പിരിറ്റ് (2012)
അയാളും ഞാനും തമ്മിൽ (2012)
1983 (2014)
മിലി (2015)
പോളേട്ടൻറ്റെ വീട് (2016) സ്നേഹ
ഗപ്പി (2016) ആമിന
സൺഡേ ഹോളിഡേ (2017)
ആകാശമിഠായി (2018)
മഴയത്ത് (2018)
മൊഹബത്തിൽ കുഞ്ഞബ്ദുള്ള (2019)
വാങ്ക്‌ (2020)
അഞ്ചാം പാതിര (2020) റബേക്ക ലൂയിസിൻറ്റെ ചെറുപ്പക്കാലം
രാജാവുക്ക് ചെക്ക് (2020)
  1. https://www.cinemawoods.net/tag/nandana-varma-biography/[പ്രവർത്തിക്കാത്ത കണ്ണി]
  2. https://www.cinemawoods.net/nandana-varma-wiki-biography-age-family-images-movies/amp/#nandana_varma_career[പ്രവർത്തിക്കാത്ത കണ്ണി]
  3. https://www.onenov.in/tag/rajavukku-check-movie-actresses/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=നന്ദന_വർമ്മ&oldid=3944822" എന്ന താളിൽനിന്ന് ശേഖരിച്ചത്