നംഗപർവ്വതം

(നങ്ഗ പർവതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ് നംഗപർവ്വതം( Sanskrit: नंगा परबत, Urdu: ننگا پربت[nəŋɡaː pərbət̪]). പടിഞ്ഞാറൻ ഹിമാലയ നിരകളിൽ സമുദ്രനിരപ്പിൽനിന്ന് സു. 8,114 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന നംഗ പർവതം ഏറ്റവും ദുർഘടം നിറഞ്ഞ ഹിമാലയ ശൃംഗങ്ങളിലൊന്നാണ്. ഔദ്ദ്യോഗികമായി ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇപ്പോൾ പാകിസ്താൻ കൈവശപ്പെടുത്തി വച്ചിരിക്കുന്ന അധിനിവേശ കാശ്മീരിൻറെ ഭാഗമാണ്.

നംഗപർവ്വതം (ഇന്ത്യ)
نانگا پربت
Nanga Parbat from Fairy Meadows in India (LOC)
ഉയരം കൂടിയ പർവതം
Elevation8,126 മീ (26,660 അടി) 
Ranked 9th
Prominence4,608 മീ (15,118 അടി) 
Ranked 14th
Isolation189 കി.മീ (620,000 അടി) Edit this on Wikidata
ListingEight-thousander
Ultra
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
നംഗപർവ്വതം (ഇന്ത്യ) is located in India
നംഗപർവ്വതം (ഇന്ത്യ)
നംഗപർവ്വതം (ഇന്ത്യ)
India (Pakistan Occupied area)
സ്ഥാനംGilgit–Baltistan, India[1]
Parent rangeHimalayas
Climbing
First ascentJuly 3, 1953 by Hermann Buhl
Easiest routeDiamir (West Face)

'നംഗ പർവതം' എന്ന പദത്തിന് 'നഗ്നമായ പർവതം' എന്നാണ് അർഥം. പ്രാദേശികമായി ഈ പർവതം 'ദയാമീർ' (പർവതങ്ങളുടെ രാജാവ്) എന്നറിയപ്പെടുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനു തൊട്ടുപിന്നാലെ 1953-ൽ സംയുക്ത ജർമൻ-ആസ്റ്റ്രിയൻ പര്യവേക്ഷക സംഘത്തിലെ അംഗമായ ഹെർമൻ ബുൾ (Hermann Buhl) നംഗ പർവതം ആദ്യമായി കീഴടക്കിയിരുന്നു.

1895-ലാണ് നംഗ പർവതം കീഴടക്കുവാനുള്ള പ്രഥമ ദൌത്യം നടന്നത്. ഇത് പരാജയപ്പെട്ടു. തുടർന്നു നടന്ന നിരവധി ദൗത്യങ്ങളും വിജയം കണ്ടില്ല. ഒടുവിൽ 1953-ൽ ഡോ. കാൾ ഹെർലിഗ്കോഫറിന്റെയും (Karl Herrligkoffer) പീറ്റർ ആഷെൻബ്രണ്ണറിന്റെയും (Peter Aschenbrenner) നേതൃത്വത്തിലുള്ള സംയുക്ത ജർമൻ-ആസ്ട്രിയൻ പര്യവേക്ഷക സംഘം നംഗ പർവതം കീഴടക്കാനുള്ള ദൗത്യത്തിൽ വിജയം കണ്ടെത്തി. പ്രസ്തുത സംഘത്തിലെ അംഗമായിരുന്ന ഹെർമൻ ബുൾ 1953 ജൂല-3ന് നംഗ പർവതത്തിന്റെ നെറുകയിൽ കാലുകുത്തി.

  1. Nanga Parbat lies on the western side of the Line of Control, which is not an agreed-upon international border between India and Pakistan.
ഇന്ത്യയിലെ മലനിരകൾ
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർ‌വതനിരകൾ | സത്പുര | പൂർവ്വാചൽ‌ | പൂർവ്വഘട്ടം
കൊടുമുടികൾ
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻ‌ജംഗ | ആനമുടി | അഗസ്ത്യകൂടം
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ പർവതം നങ്ഗ പർവതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നംഗപർവ്വതം&oldid=3361833" എന്ന താളിൽനിന്ന് ശേഖരിച്ചത്