ദ നെയിംസേക്ക്
ഝുംപാ ലാഹിരിയുടെ പ്രഥമ നോവലാണ് ദി നെയിംസേക്ക്[1]. ആദ്യം ഒരു നൊവെല്ല ആയി ദി ന്യു യോർക്കറിൽ പ്രസിധീകരിച്ചു പോന്ന കൃതി പിന്നീട് ഒരു മുഴുനീള നോവൽ ആയി പുസ്തക രൂപത്തില് 2003-ൽ പ്രസിധീകരിച്ചു. കൊൽക്കത്തയിൽ നിന്നും ബോസ്റ്റണിലേക്ക് മാറിത്താമസിച്ച ഒരു ഭാരതീയകുടുബം അഭിമുഖീകരിക്കേണ്ടി വന്ന സാമൂഹികവും ,വൈകാരികവും ,മതപരമായും മറ്റും ഉള്ള സംഘർഷങ്ങളാണ് ഈ കൃതിയുടെ ഇതിവൃത്തം .
കർത്താവ് | ഝുംപാ ലാഹിരി |
---|---|
പുറംചട്ട സൃഷ്ടാവ് | Philippe Lardy |
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | Fiction |
പ്രസാധകർ | Houghton Mifflin |
പ്രസിദ്ധീകരിച്ച തിയതി | September, 2003 |
മാധ്യമം | Print (Hardcover and Paperback) and audio-CD |
ഏടുകൾ | 291 (hardback edition) |
ISBN | ISBN 0-395-92721-8 (hardback edition) |
OCLC | 51728729 |
813/.54 21 | |
LC Class | PS3562.A316 N36 2003 |
പശ്ചാത്തലം
തിരുത്തുകതങ്ങൾക്കു സുപരിചിതമായ ചുറ്റുവട്ടം വിട്ടു മറ്റൊരിടത്തേക്കു ജീവിതം പറിച്ചുനടാൻ ശ്രമിച്ച ബംഗാളി കുടുംബത്തിന്റെ കഥയാണ് നോവലിൽ പ്രതിപാദിച്ചിരിക്കുന്നത്.
പ്രധാന കഥാപാത്രങ്ങൾ ആയ അഷിമയും ഭർത്താവ് അശോകും ഭാരതത്തിലെ കൊൽക്കത്ത വിട്ടു അമേരിക്കയിലെ ബോസ്റ്റണിൽ താമസമാക്കുന്നതു മുതലാണ് കഥ തുടങ്ങുന്നത്. ചില പ്രത്യേക സാഹചര്യത്തിൽ അവരുടെ ആദ്യത്തെ പുത്രന് "ഗോഗോൾ" എന്നു നാമകരണം ചെയ്യേണ്ടതായി വരുന്നു. ഈയൊരു സംഭവം അവന്റെ ജീവിതത്തിലുടനീളം അവനെ വേട്ടയാടുന്നു.
ചുരുക്കം
തിരുത്തുക1968-ൽ, നവവധുവായ അഷിമ ഗാംഗുലി തന്റെ ആദ്യത്തെ കുഞ്ഞിനു ജന്മം നലകാന് മസാച്യുസെറ്റ്സിലെ ഒരു ആശുപത്രിയിൽ ഒരുങ്ങുകയാണ്. അവളുടെ ഭർത്താവ് അശോക് എം. ഐ .ടിയിലെ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയാണ്. അമേരിക്കയിൽ പുതുതായതിനാൽ അഷിമയ്ക്ക് ഒരുപാട് വേവലാതികൾ ഉണ്ട്. അങ്ങു കൊൽക്കത്തയിലൽ വച്ചായിരുന്നു പ്രസവം എങ്കില് അവളെ ശുശ്രൂഷിക്കാനും പരിചരിക്കാനും ബന്ധുമിത്രാദികൾ അവളുടെ കൂടെ ഉണ്ടായിരുന്നേനെ, പക്ഷെ ഇവിടെ അവൾ തനിച്ചാണ്. പ്രസവം സുഖകരമായി നടന്നു . ഒടുവിൽ നവ ശിശുവിനെയും കൊണ്ട് ആശുപത്രി വിടാനൊരുങ്ങുമ്പൊഴാണ് ആശുപത്രി രേഖകളിൽ കുഞ്ഞിന്റെ ഔദ്യോഗികനാമം രേഖപ്പെടുത്തേണമെന്ന് അവരറിയുന്നത്.
പരമ്പരാഗതമായി കൊൽക്കത്തയിൽ മുതിർന്നവരാണ് കുഞ്ഞിനു നാമകരണം ചെയ്യുക. കുഞ്ഞിനിടുവാനായി പേരെഴുതി ഒരു കത്തു അഷിമയുടെ മുത്തശ്ശി അയച്ചിരുന്നെങ്കിലും ആ കത്തു ഒരിക്കലും അഷിമക്കു ലഭിക്കുന്നില്ല ,അടുത്ത കത്തെഴുതുന്നതിനു മുന്നെ മുത്തശ്ശി മരണപ്പെട്ടു പോവുന്നു. അതെത്തുടർന്നു അശൊക് നിർദ്ദേശിക്കുന്ന പേരാണ് ഗോഗോൾ. തന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ നിക്കൊളായ് ഗോഗോളിൽ നിന്നും കടം കൊണ്ടതാണ് ഗോഗോൾ എന്ന പേര്. തന്റെ യൗവനദശയിൽ നടന്ന ഒരു തീവണ്ടി ദുരന്തത്തിൽ മരണം മുന്നില് കണ്ട അശോക്, അപകടം നടക്കുന്നേരം വായിച്ചു കൊണ്ടിരുന്നതു ഗോഗോളിന്റെ പ്രസിദ്ധമായ ചെറുകഥ "ദി ഓവർക്കോട്ട്" ആയിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടുപോയ അശോക് രക്ഷാപ്രവർത്തനത്തിനു വന്നവരുടെ ശ്രദ്ധ തന്നിലേക്കാകർഷിച്ചത് തന്റെ കൈയിലുള്ള പുസ്തകത്തിലെ താളുകൾ ഉപയോഗിച്ചു ശബ്ദം ഉണ്ടാക്കിയാണു. അതിനാൽ ഈ പേരിനോട് അശോകിനു ഒരു പ്രത്യേക മമത ഉണ്ട്.
വിദ്യാലയത്തിൽ ചേർക്കാൻ പോയപ്പോൾ ഗൊഗോളിന്റെ രക്ഷിതാക്കൾ അവന്റെ പേരു "നിഖിൽ" എന്നാക്കി രേഖപ്പെടുത്താൻ പ്രധാനാദ്ധ്യപകയോട് അഭ്യർത്ഥിക്കുകയുണ്ടായി പക്ഷെ കുഞ്ഞു ഗൊഗോലിന്റെ താത്പര്യ പ്രകാരം "ഗൊഗോള്" എന്ന നാമം മാറ്റിയില്ല. പക്ഷെ മുതിർന്നു വരുമ്പോഴേക്ക് ഗൊഗോൾ തന്റെ നാമം വെറുക്കാൻ തുടങ്ങി. ഒടുവിൽ കോളേജിൽ ചേരുന്നതിനു മുന്നെ അവൻ തന്റെ പേര് നിയമപരമായി "നിഖിൽ" എന്നാക്കി. പേരിലെ മാറ്റത്തിലൂടെ അവന് തന്റെ സ്വത്വത്തെ തന്നെ മാറ്റാന് ആഗ്രഹിച്ചു. മരിജ്വാന വലിച്ചും പലരുമായും ബന്ധം സ്ഥാപിച്ചും അവന് അടിമുടി അമേരിക്കക്കാരന് ആവാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഇതു തന്റെ കുടുംബവുമായുള്ള ദൂരം വളർത്തി.
ഒരു തവണ തന്റെ വീട്ടിലേക്കു വരുന്ന വഴി, അവന്റെ തീവണ്ടി ചെറിയൊരു അപകട കാരണം വൈകിയെത്തുവാന് ഇടവരുന്നു. ഈ വാർത്ത കേട്ട അശോക് അസ്വസ്ഥനാകുന്നു. ഗൊഗോൾ എന്ന പേരു വരാൻ ഇടയാക്കിയ തീവണ്ടി അപകടത്തെപ്പറ്റി അശോക് തന്റെ മകനോടു പറയുന്നു. ഇതു കേട്ടു അസ്വസ്ഥനാകുന്ന നിഖിൽ, തന്റെ പേരു മാറ്റിയതിൽ അതിയായി പശ്ചാത്തപിക്കുന്നു. മുന്നെ തന്നെ ഇക്കാര്യം അറിയിക്കാത്തതിൽ അശോകിനൊടു കുപിതനാകുന്നു. എന്നാൽ മുന്നെ താന് ഇതു മകനോടു പറയാന് തുനിഞ്ഞതാണെങ്കിലും അതു മനസ്സിലാക്കാൻ നിഖിൽ തയ്യാറായിരുന്നില്ലെന്നു തോന്നിയതിനാലാണു പറയാതിരുന്നതെന്നു അശോക് അറിയിക്കുന്നു.
ബിരുദമെടുത്തതിനു ശേഷം നിഖില് ന്യൂയോർക്കിൽ ഒരു ജോലി സമ്പാദിക്കുകയും താമസം അവിടുത്തേക്കു മാറ്റുകയും ചെയ്യുന്നു. അവിടെ വച്ചു അവന് മാക്സിൻ എന്ന യുവതിയുമായി പ്രണയത്തിലാകുന്നു. ഉടനെ തന്നെ താമസം അവളുടെ വീട്ടില് അവളുടെ കുടുംബത്തോടു കൂടി മാറുന്നു.
നിഖിൽ മാക്സിനെ അവന്റെ വീട്ടുകാർക്കു പരിചയപ്പെടുത്തുന്നു. എന്നല് അഷിമയ്ക്കു ഈ ബന്ധം ഒട്ടും ഇഷ്ടമല്ലായിരുന്നു. ഇതു അധിക കാലം നീണ്ടു നിൽക്കില്ല എന്നു ഉറപ്പു പറഞ്ഞു ആശ്വസിക്കുന്നു. ഈ ഒരു സംഭവം നടന്നു അധിക നാളു കഴിയും മുമ്പെ അശോക് ഒഹായോവിൽ പഠിപ്പിച്ചു കൊണ്ടിരിക്കെ ആകസ്മിമകായി മരണപ്പെടുന്നു. അച്ഛന്റെ ചിതാഭസ്മം സ്വീകരിക്കാന് ഒഹിയോവില് പോയി തിരിച്ചു വന്ന നിഖിൽ തന്റെ കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു. ഇതെ തുടർന്നു മാക്സിനുമായി തെറ്റിപ്പിരിയുന്നു.
അമ്മയുടെ നിർബന്ധപ്രകാരം നിഖിൽ പിന്നീട് മൌഷമി എന്ന ബംഗാളി പെൺകുട്ടിയെ പരിചയപ്പെടുകയും തുടർന്നു അവളുമായി പ്രണയത്തിലാവുകയും കല്യാണം കഴിക്കുകയും ചെയ്യുന്നു.പക്ഷെ കല്യാണത്തിനു ശേഷം മൌഷമി തന്റെ പഴയ സുഹൃത്ത് ഗ്രഹാമുമായി പ്രണയത്തിലാകുന്നു. നിഖിൽ മൌഷമിയുമായുമുള്ള ബന്ധം ഉപേക്ഷിക്കുന്നു. തന്റെ സഹോദരി സോണിയ, ബെൻ എന്ന അമേരിക്കന് യുവാവുമായുമുള്ള വിവാഹ ബന്ധത്തിനൊരുങ്ങുന്നു. അതോടെ വല്ലാത്തൊരു ഏകാന്തത നിഖിലിനെ മൂടുന്നു. നിഖിൽ, ഗൊഗൊൾ എന്ന നാമം അഗീകരിക്കാൻ തയ്യാറാവുന്നു. തന്റെ അച്ഛൻ വളരെ വർഷങ്ങൾക്കു മുന്നെ തനിക്കു സമ്മാനിച്ച ഗൊഗോളിന്റെ കഥാ സംഹാരം വായിക്കാനൊരുങ്ങുന്നു.
സിനിമ
തിരുത്തുകമീരാ നായർ ഈ നോവലിനെ ആധാരമാക്കി എടുത്ത ഇതെ പേരിലുള്ള സിനിമ [2] 2006 മാർച്ചിൽ അമേരിക്ക , കാനഡ, ബ്രിട്ടന് , ഇന്ത്യ എന്നിവിടങ്ങളിൽ പ്രദർശനത്തിനെത്തി.
ബംഗാളി പരിവർത്തനം
തിരുത്തുകസമനാമി എന്ന പേരില് ഈ നോവല് ബംഗാളിയിൽ പരിവർത്തനം ചെയ്തു.
അവലംബം
തിരുത്തുക- ↑ Powell's review
- ↑ 21 Things You Didn't Know About The Namesake Archived 2014-01-05 at the Wayback Machine., Nirali Magazine, March 2007