ദേശീയപാത 183എ (ഇന്ത്യ)

ഇന്ത്യയിലെ ദേശീയപാത

കേരളത്തിൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട പാതയാണ് ദേശീയപാത 183എ അഥവാ എൻ.എച്ച്.183A. കൊല്ലം ജില്ലയിലെ ചവറ ടൈറ്റാനിയും ജംഗ്ഷനിൽ തുടങ്ങുന്ന പാത കടമ്പനാട്‌, അടൂർ, തട്ട, പത്തനംതിട്ട, വടശ്ശേരിക്കര, ളാഹ, എരുമേലി, പുലിക്കുന്ന് വഴി മുണ്ടക്കയത്തെത്തുന്നു .[2][3] കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന നാലാമത്തെ ദേശീയപാതയാണിത്. ഈ പാത ഇലവുങ്കൽ വഴി പമ്പയിലേക്ക് നീട്ടാനും പദ്ധതിയുണ്ട്. ശബരിമല തീർഥാടന കാലത്ത് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന കേരളത്തിലെ ഒരു സുപ്രധാന ദേശീയപാത ആണിത്.

പ്രധാന ജംഗ്ഷനുകൾ
തുടക്കംഭരണിക്കാവ്‌ കൊല്ലം ([[]])[1]
അവസാനംമുണ്ടക്കയം
സ്ഥലങ്ങൾ
സംസ്ഥാനങ്ങൾകേരളം
പ്രധാന
ലക്ഷ്യസ്ഥാനങ്ങൾ
കടമ്പനാട്‌,അടൂർ,പത്തനംതിട്ട,വടശ്ശേരിക്കര,ളാഹ,എരുമേലി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

അടൂർ മുതൽ പത്തനംതിട്ട വരെയുള്ള പാതയിൽ ഗതാഗതത്തിരക്ക് കൂടുതലാണ്. ചരക്കുലോറികളും കണ്ടെയ്നറുകളുമാണ് ഇതിലൂടെ പ്രധാനമായും കടന്നുപോകുന്നത്. ശബരിമല സീസൺ ആകുന്നതോടെ പാതയിലെ തിരക്ക് വർദ്ധിക്കുന്നു.

കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ

തിരുത്തുക

ഭരണിക്കാവ്‌, കടമ്പനാട്‌, മണക്കാല, അടൂർ, ആനന്ദപ്പള്ളി, കൈപ്പട്ടൂർ, ഓമല്ലൂർ, പത്തനംതിട്ട, വടശ്ശേരിക്കര, പെരുനാട്‌, ളാഹ, ഇലവുങ്കൽ, എരുമേലി, പുലിക്കുന്ന്, മുണ്ടക്കയം

ഇതും കാണുക

തിരുത്തുക
  1. "334 km of Kerala roads to become NH". Press Reader. Retrieved 23 May 2017.
  2. "Declaration of Roads connecting to NH-66 as NH" (PDF). Government of India. Archived from the original (PDF) on 2018-04-06. Retrieved 23 May 2017.
  3. New NH-183A

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദേശീയപാത_183എ_(ഇന്ത്യ)&oldid=3669260" എന്ന താളിൽനിന്ന് ശേഖരിച്ചത്