ദേവ് ആനന്ദ്
ബോളിവുഡ് ചലച്ചിത്രങ്ങളിലെ പ്രമുഖ റൊമാൻറിക് നായകനായിരുുന്ന ദേവ് ആനന്ദ് എന്ന പേരിൽ അറിയപ്പെടുന്ന ധരംദേവ് പിഷോരിമൽ ആനന്ദ് .പ്രണയ സിനിമകളിൽ തിളങ്ങിയ ദേവ് ഇന്ത്യൻ സിനിമയിലെ നിത്യഹരിത നായകനായി വിശേഷിപ്പിക്കപ്പെടുന്നു. ഗൈഡ്, ഗാംബ്ലർ, സി ഐ ഡി, ജുവൽതീഫ്, ഹരേ രാമ ഹരേ കൃഷ്ണ, ജോണി മേരാ നാം എന്നിവ പ്രധാന സിനിമകളാണ് (ഹിന്ദി: देव आनन्द, ഉർദു: دیو آنند) (ജനനം സെപ്റ്റംബർ 26, 1923, മരണം ഡിസംബർ 6, 2011). നടനെ കൂടാതെ നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലും പ്രസിദ്ധനാണ്. സിനിമയിലും ജീവിതത്തിലും ഒരു പോലെ പ്രണയ നായകനായിരുന്നു ദേവാനന്ദ്
ദേവ് ആനന്ദ് | |
---|---|
![]() | |
ജനനം | ധരംദേവ് പിഷോരിമൽ ആനന്ദ് സെപ്റ്റംബർ 26, 1923 |
മരണം | 3 ഡിസംബർ 2011 | (പ്രായം 88)
ദേശീയത | British Indian (1923–1947) Indian (1947–2011) |
തൊഴിൽ | നടൻ, നിർമ്മാതാവ്, സംവിധായകൻ |
സജീവ കാലം | 1946-2011 |
ജീവിതപങ്കാളി(കൾ) | കല്പന കാർത്തിക് (വി. 1954; his death 2011) |
പുരസ്കാരങ്ങൾ | Padma Bhushan (2001) |
ഒപ്പ് | |
150px |
ജീവചരിത്രംതിരുത്തുക
ജനനനാമം: ധരംദേവ് പിഷോരിമൽ ആനന്ദ് എന്നായിരുന്നു.[1]. ഇപ്പോഴത്തെ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ഗുർദാസ്പൂർ എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ജനനം. പിതാവ് പിഷോരിമൽ ആനന്ദ് പ്രസിദ്ധ അഭിഭാഷകനായിരുന്നു. ഗവ. കോളേജ് ലാഹോറിൽ നിന്നും അദ്ദേഹം ഇംഗ്ലീഷിൽ ബിരുദം നേടിയിട്ടുണ്ട്. മൂത്ത സഹോദരൻ ചേതൻ ആനന്ദിന്റെ സ്വാധീനത്താൽ പീപ്പിൾ തീയറ്റർ അസോസിയേഷന്റെ പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.[2] അദ്ദേഹത്തിന്റെ ചലച്ചിത്രത്തിനോടുള്ള സ്നേഹം സ്വന്തം നാട്ടിൽ നിന്നും മുംബൈയിലേക്ക് കുടിയേറാനായി അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1946 ലെ ഹം ഏക് ഹേ എന്ന ചിത്രത്തിൽ അദ്ദേഹം ആദ്യമായി അഭിനയിച്ചു. തന്റെ സഹ അഭിനേതാവായ ഗുരു ദത്തിനെ പൂനെയിൽ വച്ച് കണ്ടുമുട്ടി. പിന്നീട് ഇവർ വളരെ നല്ല സുഹൃത്തുക്കൾ ആവുകയും ചെയ്തു.
2011 ഡിസംബർ 3-ന് ലണ്ടനിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി.
സംഭാവനകൾതിരുത്തുക
നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്,നിർമാതാവ് എന്നീ നിലകളിൽ ദേവാനന്ദ് ശ്രദ്ധേയനായിരുന്നു. ഹിന്ദി സിനിമയിലെ ആദ്യകാല സൂപ്പർതാരങ്ങളിലൊരാളായി അദ്ദേഹം അതിവേഗം ഉയർന്നു. ഗൈഡ്, "പേയിങ് ഗസ്റ്റ്", "ബാസി", "ജുവൽ തീഫ്", "ജോണി മേരാ നാം", "ഹരേ രാമ ഹരേ കൃഷ്ണ", "അമീർ ഗരീബ്" തുടങ്ങി നൂറുകണക്കിനു ചിത്രങ്ങളിൽ ദേവാനന്ദ് വേഷമിട്ടു. 19 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 13 ചിത്രങ്ങൾക്ക് കഥ എഴുതുകയും ചെയ്തിട്ടുണ്ട്. സിനിമകളിൽ സംഗീതത്തിന് വലിയ പ്രാധാന്യം നൽകിയ ദേവാനന്ദിന്റെ ചിത്രങ്ങളിലെ പാട്ടുകൾ മിക്കവയും ഹിറ്റാണ്. അദ്ദേഹത്തിന്റെ ആത്മകഥയായ റൊമാൻസിംഗ് വിത്ത് ലൈഫ് 2007 ൽ പുറത്തിറങ്ങി.[3] 2005ൽ പുറത്തിറങ്ങിയ "പ്രൈം മിനിസ്റ്റ"റാണ് അവസാന ചിത്രം.മരിക്കുന്നതിനുമുമ്പും "ചാർജ്ജ് ഷീറ്റ് "എന്ന പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ജോലികളിലായിരുന്നു അദ്ദേഹം.[4] 1949 ൽ ദേവാനന്ദ് സ്ഥാപിച്ച നവ്‌കേതൻ മൂവീസ് 35 ഓളം സിനിമകൾ നിർമിച്ചിട്ടുണ്ട്. ഏതു പ്രായത്തിലും പ്രണയ രംഗങ്ങൾ ചെയ്യാമെന്ന് തെളിയിച്ച ദേവ് ആനന്ദ് ഹിന്ദിയിലെ "നിത്യഹരിതം നായകനായി" വിശേഷിപ്പിക്കപ്പെടുന്നു.
രാഷ്ട്രീയത്തിലും ദേവാനന്ദ് സജീവമായിരുന്നു. 1977ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിക്കെതിരെ പ്രചാരണം നടത്തിയ ദേവാനനന്ദ് നാഷണൽ പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ പാർട്ടിക്കും രൂപം നൽകി. പിന്നീട് ഇത് പിരിച്ചു വിട്ടു.
പുരസ്കാരങ്ങൾതിരുത്തുക
ഫിലിംഫെയർ അവാർഡുകൾതിരുത്തുക
- 1955 - തിരഞ്ഞെടുക്കപ്പെട്ടു മികച്ച നടൻ for മുനിംജി
- 1958 - മികച്ച നടൻ for കാലാ പാനി (ഹിന്ദി ചലച്ചിത്രം)
- 1966 - മികച്ച നടൻ for ഗൈഡ് [1]
- 1991 - Winner ലൈഫ് ടൈം അവാർഡ് [2]
- 2002 - ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം
അവലംബംതിരുത്തുക
- ↑ Page 1, Romancing with Life - an autobiography by Dev Anand, Penguin books India 2007
- ↑ ദേശാഭിമാനി വാർത്ത
- ↑ http://www.mathrubhumi.com/story.php?id=234813
- ↑ http://www.deshabhimani.com/newscontent.php?id=92092