ഗുരു ദത്ത്
ഇന്ത്യയിലെ ഒരു ചലച്ചിത്രനടനും സംവിധായകനും നിർമാതാവുമായിരുന്നു ഗുരു ദത്ത്. നവസിനിമയുടെ സന്ദേശവും വ്യാപാരസിനിമയുടെ സൗന്ദര്യവും ഒത്തുചേർന്ന ഏതാനും ചിത്രങ്ങൾക്ക് രൂപം നല്കി.
ഗുരു ദത്ത് | |
---|---|
ജനനം | Vasanth Kumar Shivashankar Padukone |
തൊഴിൽ | Actor, Producer, Director, Choreographer |
സജീവ കാലം | 1944–1964 |
ജീവിതപങ്കാളി(കൾ) | ഗീതാ ദത്ത് (1953–1964) (His Death) |
ജീവിതരേഖ
തിരുത്തുകബാംഗളൂരിൽ ജനിച്ചു.വിദ്യാഭ്യാസം കൽക്കട്ടയിൽ. ഉദയശങ്കറുടെ ഡാൻസ് അക്കാദമിയിൽ (അൽമേറ) നൃത്താഭ്യസനം നടത്തി (1942-44). 1944-ൽ പ്രഭാത് സ്റ്റുഡിയോയിൽ ചേരുന്നതിനുമുമ്പ് കൽക്കട്ടയിൽ ടെലഫോൺ ഓപ്പറേറ്ററായി പ്രവർത്തിച്ചു.`പ്രഭാതി'ൽ നടൻ,നൃത്തസംവിധായകൻ, അസി. ഡയറക്ടർ എന്നീ നിലകളിൽ ജോലി ചെയ്തു. 1946-ൽ ദേവാനന്ദിനെ കണ്ടുമുട്ടി. 1952-ൽ നവകേതന്റെ ബാസി എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 1956-ൽ സി.ഐ.ഡി.എന്ന ചിത്രത്തിൽ വഹീദാറഹ്മാനെ സിനിമാരംഗത്ത് അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം കാഗസ് കാ ഫൂൽ നിർമിച്ചു. ആ ചിത്രം വിപണിയിൽ പരാജയപ്പെട്ടു. പിന്നീട് സംവിധാന രംഗത്തുനിന്നു പിന്മാറിയെങ്കിലും നടൻ, നിർമാതാവ് എന്നീ നിലകളിൽ പ്രവർത്തനം തുടർന്നു. ആത്മഹത്യയിലൂടെയായിരുന്നു ഈ പ്രതിഭാധനന്റെ അന്ത്യം[1]. അവസാനചിത്രമായ ബഗാരേം ഫിർ ആയേഗി മരണാനന്തരമാണ് പൂർത്തിയാക്കപ്പെട്ടത് (1966 ൽ). കെ.അസീഫിന്റെ ലവ് ആൻഡ് ഗോഡ് ആണ് പൂർത്തിയാകാതിരുന്ന മറ്റൊരു ചിത്രം. ഈ ചിത്രം 1986 ൽ റിലീസ് ചെയ്യപ്പെട്ടു. പൂർണമായും പുനർനിർമ്മിക്കപ്പെട്ട നിലയിൽ.
മറ്റ് പ്രധാനചിത്രങ്ങൾ
തിരുത്തുകപ്യാസ, കാഗസ് കാ ഫൂൽ, ചൗദഹ് വിൻ കാ ചാങ്, സാഹിബ് ബീബി ഔർ ഗുലാം.
അവലംബം
തിരുത്തുക- ↑ "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 08.
{{cite news}}
: Check date values in:|accessdate=
and|date=
(help)