2010 ൽ നോബൽ സമ്മാന ജേതാവായ പെറുവിയൻ നോവലിസ്റ്റ് മാരിയോ വർഗാസ് യോസ 2003 ൽ രചിച്ച സ്പാനിഷ് നോവലാണ് ദ വേ ടു പാരഡൈസ് (Spanish: El paraíso en la otra esquina ).

ദ വേ ടു പാരഡൈസ്
1st edition
കർത്താവ്മാരിയോ വർഗാസ് യോസ
യഥാർത്ഥ പേര്El paraíso en la otra esquina
പരിഭാഷനടാഷ വിമ്മർ
പുറംചട്ട സൃഷ്ടാവ്പോൾ ഗോഗിൻ
രാജ്യംഅമേരിക്ക
ഭാഷസ്പാനിഷ്
സാഹിത്യവിഭാഗംചരിത്ര നോവൽ
പ്രസാധകർഫേബർ ആൻഡ് ഫേബർ (Eng. trans.)
പ്രസിദ്ധീകരിച്ച തിയതി
2003
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
2004
മാധ്യമംPrint (പേപ്പർബാക്ക്)
ISBN978-0-571-22039-7
OCLC61263831

ഫ്രഞ്ച് പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രകാരനും ശില്പിയുമായ പോൾ ഗോഗിന്റെയും മുത്തശ്ശി ഫ്രഞ്ച് ട്രേഡ് യൂണിയൻ നേതാവും ഫെമിനിസ്‌റ്റ് മുന്നേറ്റത്തിന്റെ ആദ്യകാല പ്രവർത്തകയുമായിരുന്ന ഫ്ലോറ ട്രിസ്റ്റന്റെയും ജീവിതത്തിലെ സമാനതകൾ അനാവരണം ചെയ്തുകൊണ്ടുള്ള ഒരു ജീവചരിത്ര കുറിപ്പാണ് ഈ നോവൽ. 22 അധ്യായങ്ങളുള്ള ഈ നോവലിൽ, ഫ്ലോറ  ട്രിസ്റ്റന്റെയും പോൾ ഗോഗിന്റെയും ജീവിതം ഇടവിട്ട് വരുന്ന അദ്ധ്യായങ്ങളിലായി വിവരിക്കുന്നു. പോൾ ജനിക്കുന്നതിനു മുമ്പ് തന്നെ ഫ്ലോറ ട്രിസ്റ്റൻ മരിച്ചിരുന്നു. ഇവർ ജീവിതത്തിൽ പരസ്പരം കണ്ടിട്ടില്ല.  ഒരു ധനികന്റെ അവിഹിത സന്തതിയായ ഫ്ലോറ ഒരു പ്രസ് ജീവനക്കാരിയായിരുന്നു. കടുത്ത ദാരിദ്ര്യം ഫ്ലോറയെ സ്‌ത്രീകളോട് അന്തസില്ലാതെ പെരുമാറുന്ന ദുഷ്ടനായ പ്രസ് ഉടമയുടെ ഭാര്യയാക്കുന്നു. ഫ്ലോറ തന്റെ കുടുംബം ഉപേക്ഷിച്ച് ട്രേഡ് യൂണിയന് വേണ്ടി പ്രവർത്തിക്കാൻ ഫ്രാൻസ് ആകെ സഞ്ചരിക്കുന്നു. കത്തോലിക്കാ സഭയുടെയും ഭരണകൂടത്തിന്റെയും സകലവിധ എതിർപ്പുകൾക്കിടയിലും ഫ്ലോറ തന്റെ ലക്ഷ്യത്തിനായി പോരാടുകയാണ്. ഗോഗിനാകട്ടെ ഫ്രാൻസിലെ തന്റെ കുടുംബവും സ്റ്റോക്ക് ബ്രോക്കർ ജോലിയുടെ സൗഭാഗ്യങ്ങളും ഉപേക്ഷിക്കുന്നത് ചിത്ര രചനയാൽ പ്രചോദിതനായാണ്. ഫ്രഞ്ച് പോളിനേഷ്യയിലെ താഹിതിയിൽ  മതായിയാ എന്ന ചെറുപട്ടണത്തിൽ എത്തിയ  ചിത്രകാരൻ പല വിധ ജോലികളിലും ഏർപ്പെടുന്നു. എന്നാൽ താഹിതിയിലെ ജീവിതത്തിലെ മടുപ്പുകളെയാണ് ഗോഗിൻ തന്റെ ചിത്രങ്ങളിൽ വരച്ചു ചേർത്തത്. തന്റെ പ്രസിദ്ധമായ 'മനോവ തുപാപ്പാവു' (Spirit of the Dead Watching) എന്ന ചിത്രം ഇവിടെ വച്ചാണ് അദ്ദേഹം വരയ്ക്കുന്നത്.

വിവർത്തനങ്ങൾ

തിരുത്തുക

സ്പാനിഷ് രചനയുടെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് നതാഷ വിമ്മർ ആണ്. 2004 ൽ ഫേബർ ആൻഡ് ഫേബർ ഇതു പ്രസിദ്ധപ്പെടുത്തി.[1] ഫ്രഞ്ച്, ജർമ്മൻ പരിഭാഷകളും താമസിയാതെ പുറത്തു വന്നു. 

പുരസ്‌കാരങ്ങൾ

തിരുത്തുക

ന്യൂയോർക്ക് ടൈംസ് ഒരു പ്രധാന രചനയായി ഇതു തെരഞ്ഞെടുത്തു. 

  1. {{cite web}}: Empty citation (help)
"https://ml.wikipedia.org/w/index.php?title=ദി_വേ_ടു_പാരഡൈസ്&oldid=3432095" എന്ന താളിൽനിന്ന് ശേഖരിച്ചത്