2016 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ദം. അനുരാം ആണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ലാൽ, ശ്രീത ശിവദാസ്, പാർവതി ടി, ശ്രീജിത്ത് രവി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം പ്രധാനമായി നടന്നത്. [2] [3] [4] ദം 26 ഓഗസ്റ്റ് 2016 ന് റിലീസ് ചെയ്തു. [1]

Dum
പ്രമാണം:Dummalayalamfilm.jpg
Theatrical release poster
സംവിധാനംAnuram
നിർമ്മാണംJude Agnel Sudhir
അഭിനേതാക്കൾShine Tom Chacko
Lal
Shritha Sivadas
Parvathi T
Juby Ninan
Sreejith Ravi
Kochu Preman
സംഗീതംJassie Gift
ഛായാഗ്രഹണംSunil Prem
ചിത്രസംയോജനംVijay Shankar
റിലീസിങ് തീയതി
  • 26 ഓഗസ്റ്റ് 2016 (2016-08-26)[1]
രാജ്യംIndia
ഭാഷMalayalam

സംഗ്രഹം

തിരുത്തുക

സേവ്യർ, അദ്ദേഹത്തിന്റെ സഹായിയായ ആന്റണി എന്നീ ഗുണ്ടകളുടെ കഥയും അവരുടെ ലക്ഷ്യങ്ങൾ നേടാൻ അവർ നേരിടുന്ന പോരാട്ടവുമാണ് ദം എന്ന സിനിമ പ്രധാനമായും വിവരിക്കുന്നത്. [5]

അഭിനേതാക്കൾ

തിരുത്തുക

വയലാർ ശരത് ചന്ദ്രവർമ്മയുടെ വരികൾക്കായി ജാസ്സി ഗിഫ്റ്റ് ആണ് ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് വിനീത് ശ്രീനിവാസൻ, ലാൽ, നെൽ‌സൺ ഷൂരനാട്, ജാസ്സി ഗിഫ്റ്റ് എന്നിവരാണ് ഈ സിനിമയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. [5]

സ്വീകരണം

തിരുത്തുക

ഡെക്കാൻ ക്രോണിക്കിളിലെ കെവിൻ കിഷോർ 5 നക്ഷത്രങ്ങളിൽ 1.5 റേറ്റിംഗാണ് ഈ ചിത്രത്തിന് നൽകിയത്. തിരക്കഥയെയും സംവിധാനത്തെയും അദ്ദേഹം വിമർശിച്ചുവെങ്കിലും ലാലിന്റെ അഭിനയത്തിനെ അദ്ദേഹം പ്രശംസിച്ചുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തി.

പരാമർശങ്ങൾ

തിരുത്തുക
  1. 1.0 1.1 Moviebuzz (26 August 2016). "Six new Malayalam releases today (Aug 26)". Sify. Archived from the original on 2016-08-31. Retrieved 30 August 2016.
  2. "Picture Gallery - Dum Malayalam Film". Nana Film Magazine. Archived from the original on 2016-07-23. Retrieved 24 June 2016.
  3. "'I have not found an interest outside cinema'". The Hindu. 30 May 2016. Retrieved 24 June 2016.
  4. "Dum Set To Be A Mass Action Thriller!". filmibeat. 24 June 2016. Retrieved 7 July 2016.
  5. 5.0 5.1 "Dum-Action thriller". വെള്ളിനക്ഷത്രം. 17 June 2016. Archived from the original on 2019-10-18. Retrieved 24 June 2016.
"https://ml.wikipedia.org/w/index.php?title=ദം_(2016_ലെ_സിനിമ)&oldid=4097164" എന്ന താളിൽനിന്ന് ശേഖരിച്ചത്