തോമസ് ടെൽഫെഡ്
തോമസ് ടെൽഫെഡ് സ്കോട്ടിഷ് ഗതാഗത എഞ്ചിനീയറും ആർടെക്കുമായിരുന്നു. 1757 ഓഗസ്റ്റ് 9-ന് സ്കോട്ട്ലൻഡിലെ ഡംഫ്രയിഷ്രെയെറിലെ എസ്ക്ഡേലിൽ ജനിച്ചു.
തോമസ് ടെൽഫെഡ് | |
---|---|
ജനനം | Glendinning, Westerkirk, Eskdale, Dumfriesshire, Scotland | 9 ഓഗസ്റ്റ് 1757
മരണം | 2 സെപ്റ്റംബർ 1834 24 Abingdon Street, Westminster, London | (പ്രായം 77)
ദേശീയത | Scottish |
പൗരത്വം | Great Britain |
വിദ്യാഭ്യാസം | Westerkirk parish school Apprentice to a mason at Langholm (1772-9) Self-taught engineer |
ജീവിതപങ്കാളി(കൾ) | Unmarried |
മാതാപിതാക്ക(ൾ) | John Telford (d.1757) Janet Jackson (d.1794) |
Work | |
Engineering discipline | Civil |
Institution memberships | Fellow of the Royal Society of Edinburgh (1803) Founder and first President of the Institution of Civil Engineers (1818) Fellow of the Royal Society of London (1827) |
Significant projects | Caledonian Canal Göta Canal Ellesmere Canal Pontcysyllte Aqueduct Shrewsbury Canal Menai suspension bridge A5 road |
ജീവിത രേഖ
തിരുത്തുകസ്വയം പഠനം നടത്തിയശേഷം ഒരു കൽപ്പണിക്കാരന്റെ കീഴിൽ പരിശീലകനായി പ്രവർത്തിച്ചു. 1782-ൽ ലണ്ടനിൽ എത്തിയ ടെൽഫെഡ് താമസിയാതെ ഷ്രോപ്പ്ഷ്രെയെറിലെ സർവേയെർ ഒഫ് പബ്ലിക് വർക്സ്' എന്ന തസ്തികയിൽ നിയമിതനായി. 1793-ൽ എല്ലിസ്മെർ കനാൽ നിർമ്മാണ പദ്ധതിയുടെ ചീഫ് എൻജിനീയറായി ഉയർത്തപ്പെട്ടു.
പുതിയ റോഡു നിർമ്മാണരിതി
തിരുത്തുകഗതാഗത എൻജിനീയറിങ്ങിന് നിരവധി സംഭാവനകൾ നൽകിയ ഇദ്ദേഹം വെട്ടുകല്ലു പാകി റോഡു നിർമ്മിക്കുന്ന ഒരു രീതി കണ്ടുപിടിച്ചു. ആദ്യം വലിയ കല്ലുകൾ പാകി റോഡുറപ്പിച്ചശേഷം അതിനു മുകളിൽ ചെറിയ കല്ലുകളും മറ്റു ബന്ധപ്പെട്ട സാമഗ്രികളും വിതറി രണ്ടാമതൊരു പ്രതലം കൂടി തീർക്കുന്ന രീതിയാണ് ഇദ്ദേഹം അവലംബിച്ചത്. ഇത് വളരെ ചെലവേറിയതാണെങ്കിലും നല്ല കെട്ടുറപ്പും ഈടും റോഡിനു നൽകുവാൻ പര്യാപ്തമായിരുന്നു.
വെയിൽസിലെ മെനയി തൂക്കുപാലം (suspension bridge) നിർമ്മിച്ചതും ലണ്ടനിൽ നിന്ന് ഹോളിഹെഡിലേക്കുള്ള പ്രധാന റോഡിന്റെ പദ്ധതി ആവിഷ്കരിച്ചതും ടെൽഫെഡായിരുന്നു. ഇതോടൊപ്പം നിരവധി കനാലുകൾ, റോഡുകൾ, പാലങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും ഇദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്. ലണ്ടനിൽ 1834 സെപ്റ്റംബർ. 2-ന് ഇദ്ദേഹം അന്തരിച്ചു.
അവലംബം
തിരുത്തുക- http://www.spartacus.schoolnet.co.uk/SCtelford.htm Archived 2013-02-06 at the Wayback Machine.
- http://inventors.about.com/od/tstartinventors/a/Thomas_Telford.htm[പ്രവർത്തിക്കാത്ത കണ്ണി]
- http://www.shropshiretourism.co.uk/thomas-telford/ Archived 2012-05-12 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടെൽഫെഡ്, തോമസ് (1757 - 1834) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |