അദ്വൈതചിന്തകനായിരുന്ന ആദിശങ്കരന്റെ നാല് പ്രധാന ശിഷ്യന്മാരിൽ ഒരുവനാണു് തോടകൻ. ബദരീനാഥിൽ ശങ്കരൻ സ്ഥാപിച്ച ജ്യോതിർമഠത്തിന്റെ ആദ്യത്തെ ആചാര്യൻ ഇദ്ദേഹമാണു്. തൃശൂരിലെ വടക്കേമഠം സ്ഥാപിച്ചതും തോടകാചാര്യനാണെന്നു് വിശ്വസിക്കുന്നു. തോടക വൃത്തത്തിൽ ശങ്കരനെ സ്തുതിച്ചുകൊണ്ട് തോടകാഷ്ടകം എഴുതിയത് തോടകാചാര്യരാണു്. ആനന്ദഗിരി എന്ന പേരിലും ഇദ്ദേഹം അറിയപ്പെടാറുണ്ട്.[1][2][3][4]

ഐതിഹ്യം തിരുത്തുക

തോടകാചാര്യർക്ക് മറ്റു ശിഷ്യന്മാരെക്കാളും അറിവ് കുറവായിരുന്നുവത്രെ. ഒരിക്കൽ ബ്രഹ്മസൂത്രത്തെ കുറിച്ച് പഠിപ്പിക്കാൻ സമയം വൈകുന്നുവല്ലോ എന്ന് മറ്റുള്ള ശിഷ്യർ ചോദിച്ചപ്പോൾ തോടകാചാര്യർ എത്തിയിട്ടില്ലല്ലോ, വന്നിട്ടാകാം എന്ന് പറഞ്ഞുവത്രെ. തോടകാചാര്യർക്ക് പകരം ചുമരായിക്കോട്ടെ എന്ന് പത്മപാദർ പറഞ്ഞു. അതിൽ ഒളിഞ്ഞിരിക്കുന്ന പരിഹാസം മനസ്സിലാക്കിയ ശങ്കരാചാര്യർ തോടകാചാര്യരെ അനുഗ്രഹിച്ചു എന്നും അതിന്റെ ഫലമായി തുണി അലക്കി മടങ്ങി വരികയായിരുന്ന തോടകാചാര്യർ ശ്ലോകം ചമച്ചു അത് ചൊല്ലി വന്നു എന്നും അത് കണ്ട് പത്മപാദർ അത്ഭുതപ്പെട്ടു എന്നു ഐതിഹ്യം ആ കൃതിയാണത്രെ തോടകാഷ്ടകം [5]

കൃതികൾ തിരുത്തുക

അവലംബം തിരുത്തുക

  1. http://mal.sarva.gov.in/index.php?title=%E0%B4%86%E0%B4%A6%E0%B4%BF%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.sringeri.net/history/sri-adi-shankaracharya/primary-disciples/sri-totakacharya
  3. http://www.kamakoti.org/kamakoti/articles/Preceptors%20of%20Advaita%20-%2011.html
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-03-22.
  5. Introduction section of Extracting the Essence of the Śruti: The Śrutisārasamuddharaṇam of Toṭakācārya https://books.google.co.in/books?id=j-eq605vuwUC&printsec=frontcover#v=onepage&q&f=false
"https://ml.wikipedia.org/w/index.php?title=തോടകൻ&oldid=3634241" എന്ന താളിൽനിന്ന് ശേഖരിച്ചത്