മഴകഴിഞ്ഞ ഉടനെയുള്ള മാസങ്ങളിൽ സാധാരണയായി കാണപ്പെടുന്ന പ്രാണികളാണ് തൊഴുകൈയ്യൻ(praying mantis). മുൻ കൈകൾ സദാ ഉയർത്തിപ്പിടിച്ച് തൊഴുകൈയ്യോടെ പ്രാർത്ഥിക്കുന്ന രീതിയിൽ ഇരിക്കുന്നതിനാലാണ് ഈ പ്രാണികൾ ഇങ്ങനെ അറിയപ്പെടുന്നത്. ഇരകൾ അടുത്തെത്തുമ്പോൾ പെട്ടെന്ന് അവയെ കൈക്കുള്ളിൽ ഒതുക്കാനുള്ള സൂത്രപ്പണിയാണ് ഈ ഇരുപ്പ്.

Mantodea
Temporal range: 145–0 Ma Cretaceous–Recent
Adult female Sphodromantis viridis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Mantodea

Families

Acanthopidae
Amorphoscelidae
Chaeteessidae
Empusidae
Eremiaphilidae
Hymenopodidae
Iridopterygidae
Liturgusidae
Mantidae
Mantoididae
Metallyticidae
Sibyllidae
Tarachodidae
Thespidae
Toxoderidae

Synonyms
  • Manteodea Burmeister, 1829
  • Mantearia
  • Mantoptera
തൊഴുകൈയ്യൻ

ലോകത്താകമാനം 2300 ഇനത്തിലേറെ തൊഴുകൈയ്യൻ പ്രാണികളുണ്ട്. ഇവയിൽ 162 എണ്ണം ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്[1]. ഇതിലെ കേരളത്തിൽനിന്നുള്ള 43 സ്പീഷ്യസുകളും ഉൾപ്പെടും.[2]

ശരീരപ്രകൃതി

തിരുത്തുക

നീണ്ടുമെലിഞ്ഞ ശരീരവും, നീണ്ടകഴുത്തും, നിറയെമുള്ളുകളുള്ള പരന്ന കൈകളും ത്രികോണാകൃതിയിലുള്ള തലയും ഉണ്ടകണ്ണുകളും ഈ പ്രാണിയുടെ പ്രത്യേകതകയാണ്. തല 180 ഡിഗ്രിയും തിരിയ്ക്കാൻ പറ്റുന്നതിനാൽ പിന്നിലെ കാഴ്ചയും ഇവയ്ക്ക് സാധ്യമാണ്. പച്ചയോ തവിട്ടോ നിറമുള്ളതിനാലും ചെടികൾക്കിടയിൽ പതുങ്ങിയിരിക്കുന്നതിനാലും ഇവയെ കണ്ടുകിട്ടുക വിഷമകരമാണ്.

ആഹാരരീതി

തിരുത്തുക

മാംസഭോജികളായ ഇരപിടിയന്മാരാണ് തൊഴുകൈയ്യൻ പ്രാണികൾ. പൂക്കളിലും കമ്പുകളിലും ഒളിഞ്ഞിരിയ്ക്കുന്ന ഇവ, ഇര അടുത്തെത്തുമ്പോൾ മുൻകാലുകൾ ധ്രുതഗതിയിൽ ചലിപ്പിച്ച് ഇരയെ കൈയ്യിലൊതുക്കുകയും മെല്ലെ കടിച്ച് മുറിച്ച് ഭക്ഷിയ്ക്കുകയും ചെയ്യുന്നു. പൂമ്പാറ്റകളും നിശാശലഭങ്ങളും പുൽച്ചാടികളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. കൃഷിയിടങ്ങളിലെ കീട-പ്രാണി നിയന്ത്രിക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിയ്ക്കുന്നതിനാൽ കർഷകരുടെ മിത്രങ്ങളെന്നും ഇവ അറിയപ്പെടുന്നു.

പ്രജനനം

തിരുത്തുക

ആൺ പ്രാണികൾ താരതമേന ചെറുതും മെലിഞ്ഞവയുമാണ്. തൊഴുകൈയ്യൻ പ്രാണികളുടെ പ്രണയചോഷ്ടകൾ, ഇണചേരൽ പ്രജനനരീതികൾ എന്നിവ ഏറെ കൗതുകമുണ്ടാക്കുന്നവയാണ്. ഫെറമോണുകളുടെ സഹായത്താലാണ് ഇവ ഇണയെ ആകർഷിക്കുന്നത്. ഇണചേരുന്ന ഒടനെ ആൺ പ്രാണികളെ, പെൺപ്രാണികൾ തന്നെ ഭക്ഷിക്കുന്നു. ചില സമയങ്ങളിൽ ഇണചേരലിനിടയിൽ ആൺപ്രാണികളുടെ തല കടിച്ച് മുറിച്ച് തിന്നാറുണ്ട്. ഇണചേർന്നതിന് ശേഷം നുരയും പതയുമുള്ള ഒരു ചെറു കൂട് ഉണ്ടാക്കി അതിൽ മുട്ടകൾ നിക്ഷേപിയ്ക്കുന്നു. പെട്ടി പോലുള്ള ഈ മുട്ടപേടകത്തെ ഊതീക്ക (ootheca) എന്നാണ് അറിയപ്പെടുന്നത്. കുറച്ച് സമയത്തിനകം ഈ പേടകം വെളുപ്പും മഞ്ഞയിൽ നിന്നും തവിട്ടുനിറമായി മാറുന്നു. ദിവസങ്ങൾക്ക് ശേഷം മുട്ടപേടകം പൊട്ടിച്ച് തൊഴുകൈയ്യൻ പ്രാണികൾ പുറത്തുവരുന്നു.

ജീവിതചക്രം

തിരുത്തുക

ഉപകാരങ്ങൾ

തിരുത്തുക

ഒരു മണിക്കൂറിൽ ഈ പ്രാണികൾ ശരാശരി 10 ഈച്ചകളെ വരെ അകത്താക്കുന്നു.ഒരു മാസം കൊണ്ട് പൂർണ്ണ വളർച്ചയെത്തുന്ന തൊഴുകൈയ്യൻ പ്രാണികൾ കീടനിയന്ത്രണത്തിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. വിദേശരാജ്യങ്ങളിൽ ഈ പ്രാണികളെ കൃഷിയിടങ്ങളിലേയ്ക്ക് തുറന്നുവിടാനായി ഇതിന്റെ മുട്ടകൾ മാർക്കറ്റുകളിൽ വാങ്ങാനാകും.[അവലംബം ആവശ്യമാണ്]

ഇതുകൂടെ കാണുക

തിരുത്തുക
  1. സൂചിമുഖി മാസിക (2008 ഡിസംബർ)
  2. ഡോക്ടർ വൈജയന്തിയുടെ Mantid tauna of Kerala

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
Wikisource has the text of the 1911 Encyclopædia Britannica article Mantis.
"https://ml.wikipedia.org/w/index.php?title=തൊഴുകൈയ്യൻ_പ്രാണി&oldid=4112268" എന്ന താളിൽനിന്ന് ശേഖരിച്ചത്