തെയ്യാട്ടം (ഡോക്യുമെന്ററി)

കർണാടകത്തിലെ കുന്ദാപുര മുതൽ കേരളത്തിലെ വടകര വരെയുള്ള വിവിധ സ്ഥലങ്ങളിൽ കെട്ടിയാടുന്ന തെയ്യം എന്ന അനുഷ്ഠാന കലാരൂപത്തിൻ്റെ ചരിത്രവും ഐതിഹ്യവും അനുഷ്ഠാനവും നരവംശശാസ്ത്ര വൈവിധ്യങ്ങളും ചിത്രീകരിക്കുന്ന ജയൻമാങ്ങാടിന്റെ ഡോക്യുമെന്ററിയാണ് തെയ്യാട്ടം.[1][2] ബാര മീഡിയയുടെ ബാനറിൽ വി.വി. മനോജ് കുമാറാണ് ഈ ഡോക്യുമെന്ററി‌ നിർമ്മിച്ചിരിക്കുന്നത്.[3] മലയാളം, തുളു, ഇംഗ്ലീഷ്‌ ഭാഷകളിലാണ് ഇതിന്റെ‌ വിവരണം.[2]

കൈരളി ടിവിയിൽ ടെലിവിഷൻ പരമ്പരയായി ഇത് സംപ്രേക്ഷണം ചെയ്തിരുന്നു.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള ഫോക്ക്ലോർ അക്കാദമിയുടെ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ്[4]
  • സംസ്ഥാന തല ഹ്രസ്വചിത്ര മത്സരം റീൽ-20- രണ്ടാംസ്ഥാനം[5], മികച്ച ഡോക്യുമെന്ററിക്കുള്ള പ്രേക്ഷക അവാർഡ്[6]
  • സ്‌ക്രീൻ പവർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, യു.കെ- വിപിൻ രവി (മികച്ച വീഡിയോ എഡിറ്റർ)[7]
  • ഡൽഹി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ- ഒഫീഷ്യൽ സെലക്ഷൻ[3]
  • രാമേശ്വരം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പ്രത്യേക ജ്യൂറി പരാമർശം[6]
  • മിയാമി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പ്രത്യേക ജ്യൂറി പരാമർശം[6]

പരാമർശം

തിരുത്തുക
  1. "തെയ്യാട്ടം ഡോക്യുമെന്ററി ഒരുങ്ങുന്നു". Mathrubhumi (in ഇംഗ്ലീഷ്).[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 2.2 "'തെയ്യാട്ടം' ടെലിവിഷൻ പരമ്പര തെയ്യം കാണാം; വീട്ടിലിരുന്ന്‌". Deshabhimani.
  3. 3.0 3.1 "'തെയ്യാട്ടം' ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്". Deshabhimani.
  4. "പി.പി. മാധവൻ പണിക്കർക്ക് സമഗ്ര സംഭാവനാ പുരസ്കാരം". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2020-07-21. Retrieved 2020-11-21.
  5. "'കാണി' മികച്ച സിനിമ, മൃദുൽ സംവിധായകൻ". Deshabhimani.
  6. 6.0 6.1 6.2 "കാഞ്ഞങ്ങാട് സ്വദേശിക്ക് മികച്ച വീഡിയോ എഡിറ്റർക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം". KasaragodTimes (in ഇംഗ്ലീഷ്). 6 നവംബർ 2020.[പ്രവർത്തിക്കാത്ത കണ്ണി]
  7. "കാഞ്ഞങ്ങാട് സ്വദേശിക്ക് മികച്ച വീഡിയോ എഡിറ്റർക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം". malayalamtodayonline.org. 6 നവംബർ 2020.[പ്രവർത്തിക്കാത്ത കണ്ണി]