ജയൻ മാങ്ങാട്
കേരളീയനായ ഒരു എഴുത്തുകാരനും, ഡോക്യുമെന്ററി സംവിധായകനും, ഗവേഷകനും, ബ്രോഡ്‌കാസ്‌റ്റിങ് ആർട്ടിസ്റ്റുമാണ് ജയൻ മാങ്ങാട്. മുപ്പതോളം വിദേശ രാജ്യങ്ങളിൽ ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.[1] അദ്ദേഹം രചനയും സംവിധാനവും നിർവ്വഹിച്ച തെയ്യാട്ടം എന്ന ഡോക്യുമെന്ററി കേരള ഫോക്ലോർ അക്കാദമിയുടെ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് ഉൾപ്പടെ നിരവധി അവർഡുകൾ നേടിയിട്ടുണ്ട്.[2] ഡി.സി. ബുക്ക്സിന്റെ കേരളം 60 പുസ്തകപരമ്പരയുടെ ഭാഗമായി, മലയാളികളുടെ ചൂതാട്ട ശീലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വെയ് രാജാ വെയ് എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.[3] ചിത്രകാരനും കഥാകൃത്തും ഗ്രാഫിക് നോവലിസ്റ്റുമായ കെ എ ഗഫൂറിന്റെ കലാവിഷ്ക്കാരത്തെക്കുറിച്ച് "കഥാവര" , നിരൂപകനും നാടകപ്രവർത്തകനുമായ എൻ ശശീധരനെക്കുറിച്ച് "മെതിയടി , ആയിശകുഞ്ഞമ്മ എന്നീ ഡോക്യൂമെന്ററികളും സംവിധാനം ചെയ്തു .
ജീവിത രേഖ
തിരുത്തുകമുല്ലച്ചേരി ബാലകൃഷ്ണൻ നായരുടെയും കരിച്ചേരി ലക്ഷ്മി അമ്മയുടെയും മകനായി കാസർഗോഡ് ജില്ലയിൽ മാങ്ങാട് ജനനം. മാങ്ങാട് ഹരിജൻ വെൽഫയർ സ്കൂൾ, വെടിക്കുന്ന് യുപി സ്കൂൾ, ഉദുമ ഗവൺമെൻ്റ് ഹൈസ്കൂൾ, എന്നിവിടങ്ങളിൽ നിന്നുമുള്ള സ്കൂൾ വിദ്യാഭ്യാസത്തെ തുടർന്ന് കാസർഗോഡ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലായി കോളേജ് പഠനം. ഡെൻമാർക്കിലെ ഹോൺ ബിൽഡ് ട്രയാക്സ് ലാബിൽ നിന്നും പി.ജി.ഡിപ്ലോമ നേടിയ അദ്ദേഹം ഇപ്പോൾ സ്പാനിഷ് ബ്രോഡ്കാസ്റ്റിംങ്ങ് കമ്പനിയായ അൽക്കാഡിൻ്റെ ഇന്ത്യൻ പ്രതിനിധി കൂടിയാണ്.[4] ഇപ്പോൾ കാഞ്ഞങ്ങാട് ആണ് താമസം.
അവലംബം
തിരുത്തുക- ↑ "തെയ്യത്തെക്കുറിച്ച് മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ടെലിവിഷൻ പരമ്പരയുമായി ജയൻ മാങ്ങാട്; എല്ലാ ഞായറാഴ്ചയും രാവിലെ 8ന് കൈരളി ടിവിയിൽ". Kairali News | kairalinewsonline.com. 14 ഡിസംബർ 2019.
- ↑ "പി.പി. മാധവൻ പണിക്കർക്ക് സമഗ്ര സംഭാവനാ പുരസ്കാരം". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2020-07-21. Retrieved 2020-11-21.
- ↑ "VEY RAJA VEY (KERALAM 60 SERIES)". Retrieved 2020-11-21.
- ↑ "ജയൻ മാങ്ങാടിന് ഫോക്ക് ലോർ പുരസ്ക്കാരം - മാവിലാടം വാർത്തകൾ". Retrieved 2020-11-22.[പ്രവർത്തിക്കാത്ത കണ്ണി]
7. https://janayugomonline.com/theyyattam-of-jayan-mangad/ Archived 2022-07-26 at the Wayback Machine.