തെയ്യന്നം
മധ്യതിരുവിതാംകൂറിലെ പുലയ, കുറവ, പറയ സമുദായങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഒരു അനുഷ്‌ഠാന കലാരൂപമാണ് തെയ്യന്നം.[1] ഇത് പ്രധാനമായും മാവേലിക്കര, പന്തളം, ആലപ്പുഴയുടെ മറ്റ് ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് അവതരിപ്പിക്കപ്പെടുന്നത്.[2] കൃഷിയുമായി ബന്ധപ്പെട്ട ഒരു കലാരൂപമാണ് ഇത്.
പ്രമേയം
തിരുത്തുകമനുഷ്യൻ കാലങ്ങളായി പലതരം കൃഷികൾ ചെയ്യുന്നുണ്ടെങ്കിലും കൃഷിക്കാർക്ക് നെൽക്കൃഷിയോടാണ് കൂടുതൽ ആദരവ് എന്നു കാണിക്കുന്ന ഒരു പ്രമേയമാണ് ഈ കലാരൂപത്തിന്റേത്.[2]
അവതരണം
തിരുത്തുകനെൽ കൃഷിക്കായി പാടം ഉഴുതുമറിക്കുന്ന എട്ട് പുരുഷന്മാർക്ക് ഭക്ഷണവുമായെത്തുന്ന സ്‌ത്രീകൾ ആ പാടത്ത് ഞാറുനടാൻ തുടങ്ങുന്നു. പിന്നെ അവരൊന്നിച്ച് കൃഷിയും കൊയ്‌ത്തും മെതിയും നടത്തുന്നു. ഇങ്ങനെ കൃഷിയുടെ വിവിധഘട്ടങ്ങളാണ് രംഗത്ത് അവതരിപ്പിക്കുന്നത്.[2] ഹാർമോണിയം, ഇടക്ക, തബല എന്നിവ തെയ്യന്നത്തിൽ ഉപയോഗിക്കുന്ന സംഗീത ഉപകരണങ്ങളാണ്.[2]
അവലംബം
തിരുത്തുക- ↑ Dr. S Shifa (14 ഡിസംബർ 2020). "നാടോടി സ്‌ത്രീരംഗകലകൾ". womenpoint.in. Archived from the original on 2020-12-14. Retrieved 2020-12-14.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 2.0 2.1 2.2 2.3 "Folk dances" (PDF). www.kerenvis.nic.in. 14 ഡിസംബർ 2020. p. 56. Archived from the original on 2020-12-14. Retrieved 2020-12-14.
{{cite web}}
: CS1 maint: bot: original URL status unknown (link)