തിരുവനന്തപുരം-അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ
257 കിലോമീറ്റർ (160 മൈൽ) നീളത്തിൽ കേരളത്തിൽ തിരുവനന്തപുരം-അങ്കമാലി ഗ്രീൻഫീൽഡ് ആക്സസ് നിയന്ത്രിത ഹൈവേ ആസൂത്രണം ചെയ്തുവരുന്നു.[1] മെയിൻ-സെൻട്രൽ റോഡിന് സമാന്തരമായുള്ള നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ നടപ്പാക്കുന്നത് തിരുവനന്തപുരത്തിനും അങ്കമാലിക്കും ഇടയിൽ കോട്ടയത്തിന്റെയും കൊട്ടാരക്കരയുടെയും പ്രാന്ത പ്രദേശങ്ങളിലെ സ്ഥലങ്ങൾക്ക് മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കുക എന്നലക്ഷ്യത്തോടുകൂടിയാണ്.[2][3]
Thiruvananthapuram–Angamaly Greenfield Highway | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: National Highways Authority of India | |
നീളം | 257 km (160 mi) |
പ്രധാന ജംഗ്ഷനുകൾ | |
South അവസാനം | Pulimath, Thiruvananthapuram |
North അവസാനം | Angamaly, Ernakulam |
സ്ഥലങ്ങൾ | |
ജില്ലകൾ | Thiruvananthapuram, Kollam, Pathanamthitta, Kottayam, Idukki, Ernakulam |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
ഹൈവേയുടെ ആകെ നീളം 257 കിലോമീറ്റർ (160 മൈൽ) കേരളത്തിലെ ആറ് ജില്ലകളിലെ 13 താലൂക്കുകളിലൂടെയും ഇത് കടന്നുപോകുന്നു.[4] 45 മീറ്റർ (148 അടി) ആണ് റോഡിന്റെ വീതി. ഇത് മെയിൻ സെൻട്രൽ റോഡിന് സമാന്തരമായി തിരുവനന്തപുരത്തെ പുളിമാത്തിൽ നിന്ന് ആരംഭിച്ച് പുളിമാത്ത്, കല്ലറ, കടയ്ക്കൽ, അഞ്ചൽ, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂർ വഴി അങ്കമാലിയിൽ അവസാനിക്കും.[5]
തീർത്ഥാടന, വിനോദസഞ്ചാര മേഖലകളുടെ വികസനം പരിഗണിച്ച്, മെയിൻ സെൻട്രൽ റോഡിന് (എംസി റോഡ്) സമാന്തരമായി ഒരു പുതിയ ദേശീയ പാത വികസിപ്പിക്കാൻ തീരുമാനിച്ചു. നിലവിലുള്ള രണ്ടുവരി എംസി റോഡ് നാലുവരിയായി വികസിപ്പിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ എംസി റോഡിന്റെ വികസനത്തിനായി പല ടൗണുകളും പൊളിക്കേണ്ട സാഹചര്യം ഉയർന്നു. [6] ജനങ്ങളിൽ നിന്ന് ഏറ്റെടുത്ത കെട്ടിടങ്ങൾക്കും ഭൂമിക്കും ഭീമമായ നഷ്ടപരിഹാരം നൽകാനും ഇത് ആവശ്യമായിരുന്നു. അതിനാൽ സർക്കാർ പദ്ധതി മാറ്റി എംസി റോഡിന് സമാന്തരമായി പുതിയ 6 വരി ഹൈവേ നിർമ്മിക്കാൻ തീരുമാനിച്ചു. അരുവിക്കരയിൽ നിന്ന് ഹൈവേ തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീട് പദ്ധതിയിൽ മാറ്റം വരുത്താൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. നിർദിഷ്ട വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡുമായി ഈ ഹൈവേ ബന്ധിപ്പിക്കും. [7]
അവലംബം
തിരുത്തുക- ↑ "Greenfield highway parallel to MC Road hits procedural hurdles". The New Indian Express. Retrieved 2023-02-16.
- ↑ "Prelim work begins on proposed NH parallel to MC Road connecting Thiruvananthapuram to Angamaly". The New Indian Express. Retrieved 2023-02-16.
- ↑ നെറ്റ്‌വർക്ക്, റിപ്പോർട്ടർ (2023-02-16). "തിരുവനന്തപുരം - അങ്കമാലി ഗ്രീൻഫീൽഡ് ദേശീയപാത; കടന്നുപോകുന്ന വഴിയറിയാം". www.reporterlive.com. Archived from the original on 2023-02-16. Retrieved 2023-02-16.
- ↑ "അങ്കമാലി ഗ്രീൻഫീൽഡ് ദേശീയപാത; കടന്നുപോകുന്ന വഴിയറിയാം, സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം ഈ വർഷം". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2023-02-16.
- ↑ "തിരുവനന്തപുരം – അങ്കമാലി ഗ്രീൻഫീൽഡ് ദേശീയപാത; ചില വില്ലേജുകൾ ഒഴിവാക്കപ്പെടും". ManoramaOnline. Retrieved 2023-02-16.
- ↑ "Bharatmala | തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത വരുന്നു". News18 Malayalam. 2022-01-05. Retrieved 2023-02-16.
- ↑ "കേരളത്തിലും 'എക്സ്പ്രസ് വേ'; ആറ് ജില്ലകൾ, 13 താലൂക്കുകൾ, 72 വില്ലേജുകൾ: ദേശീയ പാത കടന്നു പോകുന്നത് ഇതുവഴിയേ". Samayam Malayalam. Retrieved 2023-02-16.
- ↑ ↑