തിരുനക്കര
Kerala locator map.svg
Red pog.svg
തിരുനക്കര
9°35′N 76°31′E / 9.58°N 76.52°E / 9.58; 76.52
ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർമാൻ സണ്ണി കല്ലൂർ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686001
+91 481
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള പ്രദേശമാണ് തിരുനക്കര. തിരുനക്കര മഹാദേവക്ഷേത്രം ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മധ്യകേരളത്തിലെ പ്രശസ്തമായ ശിവക്ഷേത്രമാണിത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഒരുകാലത്ത് നക്കരക്കുന്ന് എന്നാണ് അറിയപ്പെട്ടിരുന്നത്. അഞ്ചു നൂറ്റാണ്ടുകൾക്കു മുമ്പ് തെക്കുംകൂർ രാജാവാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കോട്ടയത്തെ ഒട്ടുമിക്ക സാംസ്‌കാരിക കൂട്ടായ്മകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള തിരുനക്കര മൈതാനം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ആധുനിക കോട്ടയത്തിന്റെ ശില്പിതിരുത്തുക

തിരുവിതാംകൂറിന്റെ വടക്കൻ ഡിവിഷന്റെ ആസ്ഥാനം 1880-ൽ ചേർത്തലയിൽ നിന്ന് കോട്ടയത്തേയ്ക്ക് മാറ്റിയതും ആധുനിക കോട്ടയം പടുത്തുയർത്തിയതും ടി. മാധവറാവു ദിവാൻ പേഷ്കാരായിരുന്ന കാലത്താണ്. ആധുനിക കോട്ടയത്തിന്റെ ശി‌ൽപ്പിയി അറിയപ്പെടുന്നത് ടി. മാധവറാവുവാണ്[1] . തിരുനക്കര ക്ഷേത്രമൈതാനം നിർമിച്ചത് ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ്. പോലീസ് സ്റ്റേഷൻ, കോടതി, കോട്ടയം പബ്ലിക് ലൈബ്രറി[2] , ജില്ലാ ആശുപത്രി എന്നിവയും ഇദ്ദേഹമാണ് നിർമിച്ചത്

അവലംബങ്ങൾതിരുത്തുക

  1. "സംസ്‌കാരങ്ങളുടെ സംഗമഭൂവിൽ – നാലാം ഭാഗം". ഡൂൾ ന്യൂസ്. 16 ജൂലൈ 2012. ശേഖരിച്ചത് 5 മാർച്ച് 2013.
  2. ആനിക്കാട്, സുജ (22 സെപ്റ്റംബർ 2009). "അക്ഷരനഗരിയുടെ അക്ഷരപ്പെരുമ". കോട്ടയം വാർത്ത. ശേഖരിച്ചത് 5 മാർച്ച് 2013.
"https://ml.wikipedia.org/w/index.php?title=തിരുനക്കര&oldid=3333858" എന്ന താളിൽനിന്ന് ശേഖരിച്ചത്