തിരമാല (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(തിരമാല (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1953-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തിരമാല. വിമൽകുമാർ, പി.ആർ.എസ്. പിള്ള എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്തത്[2]. രാമു കാര്യാട്ട് സഹസംവിധായകനായും എം.എസ്. ബാബുരാജ് സംഗീതസംവിധാനത്തിലെ സഹായിയായും സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത് ഈ സിനിമയിലൂടെയായിരുന്നു.[3][4]

തിരമാല
Thiramala
സംവിധാനംവിമൽകുമാർ
പി.ആർ.എസ്. പിള്ള
നിർമ്മാണംപി.ആർ.എസ്. പിള്ള
രചനടി.എൻ. ഗോപിനാഥൻ നായർ
അഭിനേതാക്കൾതോമസ് ബർളി
സത്യൻ
കുമാരി തങ്കം
സംഗീതംവിമൽകുമാർ
റിലീസിങ് തീയതി17/04/1953[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

ഇതിവൃത്തം

തിരുത്തുക

പൂമംഗലത്തെ കാരണവർ കുറുപ്പിന്റെ മകൾ ലക്ഷ്മിയെ വള്ളം കടത്തുകാരൻ പണിക്കരുടെ മകൻ വേണു പ്രേമിക്കുന്നതും, കുറുപ്പ്‌ മകളെ പണക്കാരനായ വിജയനു വിവാഹം ചെയ്തു കൊടുക്കുന്നതുമാണ് കഥ.

ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ടി.എൻ ഗോപിനാഥൻ നായരാണ്. കടത്തുകാരൻ എന്ന പേരിൽ ഇത് മുൻപ് റേഡിയോ നാടകമായി അവതരിപ്പിക്കപ്പെട്ടിരുന്നു[അവലംബം ആവശ്യമാണ്]. ൧൯൫൩ മാർച്‌ ൮ ന്‌ റിലീസ്‌ ചെയ്ത ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. സിനിമയുടെ പ്രിന്റുകൾ ഇപ്പോൾ ലഭ്യമല്ല.

ഗാനങ്ങൾ

തിരുത്തുക

ചിത്രത്തിലെ ഗാനരചന നിർവഹിച്ചിരിക്കുന്നത് പി. ഭാസ്കരനാണ്. "പ്രണയത്തിന്റെ കോവിലിൽ...", "ഹേ കളിയോടമേ...", "പാലഴിയാം നിലാവിൽ..." എന്നീ ഗാനങ്ങളാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. അബ്ദുൾ ഖാദർ, ശാന്ത പി. നായർ, മാലതി, ലക്ഷ്മി ശങ്കർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.

അഭിനേതാക്കൾ

തിരുത്തുക

അടൂർ ഭാസിയേയാണു നായകനായി ഉദ്ദേശിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് ചിത്രത്തിൽ ചെറിയ വേഷം മാത്രമാണ് നൽകിയത്. കൊച്ചിയിലെ തോമസ് ബർളി നായകനായി അഭിനയിച്ചു.

അഭിനേതാക്കൾ

തിരുത്തുക
  1. "Thiramala (1953)". topmovierankings. Archived from the original on 2019-06-06. Retrieved 2019-06-06.
  2. "THIRAMALA 1953". Archived from the original on 2011-04-21. Retrieved 2011-09-06.
  3. "ആരുമറിയാത്ത അമ്പതുകളിലെ ആ ഹോളിവുഡ് സിനിമാക്കാരൻ ഇതാ ഇവിടെയുണ്ട്‌". mathrubhumi. 2020-01-03.
  4. "തോമസ് ബെർളി എന്ന സകലകലാ വല്ലഭൻ". newsthen. 2022-04-02.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=തിരമാല_(ചലച്ചിത്രം)&oldid=3914513" എന്ന താളിൽനിന്ന് ശേഖരിച്ചത്