തവിട്ടുപുള്ളിക്കുത്ത്
നെൽച്ചെടിയെ ബാധിക്കുന്ന കുമിൾ മൂലമുള്ള ഒരു രോഗമാണ് തവിട്ടുപുള്ളിക്കുത്ത് (Brown leaf spot disease).ഹെൽമിന്തോസ്പോറിയം ഒറൈസ (Helminthosporium oryzae[1]) എന്ന കുമിൾമൂലമാണ് ഈ രോഗമുണ്ടാകുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഈ രോഗം മൂലം, കുറഞ്ഞത് 5% മുതൽ 45% വരെ വിളനഷ്ടം സംഭവിക്കുന്നു. [2]
തവിട്ടുപുള്ളിക്കുത്ത് | |
---|---|
നെല്ലിലെ തവിട്ടുപുള്ളിക്കുത്ത് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. miyabeanus
|
Binomial name | |
Cochliobolus miyabeanus | |
Synonyms | |
Bipolaris oryzae (Breda de Haan) Shoemaker 1959 Drechslera oryzae (Breda de Haan) Subram. & B.L. Jain 1966 Helminthosporium macrocarpum Grev. 1824 Luttrellia oryzae (Breda de Haan) Gornostai 1978 Ophiobolus miyabeanus S. Ito & Kurib. 1927 Spondylocladium macrocarpum (Grev.) G. Arnaud 1954. |
ചരിത്രം
തിരുത്തുകഇന്ത്യയിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് (1943) ബംഗാളിൽ ഉണ്ടായ ഭക്ഷ്യക്ഷാമത്തിനും അതിനെ തുടർന്നുണ്ടായ പട്ടിണിമരണങ്ങൾക്കും പ്രധാനകാരണം ആ സമയത്ത് നെല്ലിനെ ബാധിച്ച ഈ കുമിൾരോഗമാണ്. [3][4] [5]
രണ്ടാം ലോകമഹായുദ്ധ സമയത്ത് ജപ്പാനുമേൽ ഏറെ നശീകരണശേഷിയുള്ള ഈ ഫംഗസ്സിനെ ഒരു ജൈവായുധമായി അമേരിക്കൻ സേന ഉപയോഗിച്ചിട്ടുണ്ട്.[6]
രോഗലക്ഷണം
തിരുത്തുകതവിട്ടുനിറത്തിലുള്ള ചെറിയ പുള്ളിക്കുത്തുകൾ ഇലകളിലും തണ്ടിന്റെ മൂട്ടിലും പ്രത്യക്ഷപ്പെടും. രോഗബാധിതമായ നെൽച്ചെടികളിലെ മണിയ്ക്കുള്ളിലെ അരി കറുത്തിരിക്കും. വിത്ത് മുളയ്ക്കുന്ന ഘട്ടം മുതൽ നെല്ലിൽ പാലുറയ്ക്കുന്നതുവരെയുള്ള സമയങ്ങളിൽ ഈ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. ചെറിയ ദീർഘവൃത്താകൃതിയിലുള്ള പുള്ളിക്കുത്തുകളായിട്ടാണ് രോഗലക്ഷണം കണ്ടുതുടങ്ങുക. പുള്ളിക്കൊത്തൊന്നിന് 0.5-2.0 മില്ലീമീറ്റർ വരെ വലിപ്പമുണ്ടാകുമെങ്കിലും ക്രമേണ ഇലകളെ മുഴുവൻ മൂടുന്ന തരത്തിലേയ്ക്ക് വ്യാപിക്കുന്നു. വിത്തുമുളയ്ക്കുന്ന ഘട്ടത്തിൽ വരെ രേഖബാധയുണ്ടായി മുളയെ ബാധിക്കാനുള്ള സാധ്യതകളുമുണ്ട്.
രോഗഘടകം
തിരുത്തുകകുമിൾ മൂലമുള്ള ഈ രോഗം രണ്ട് ഘട്ടങ്ങളിലായിട്ടാണ് സംഭവിക്കുന്നത്. അസെക്വൽ ദശയിലും (asexual state) (imperfect/anamorph), സെക്വൽ ദശയിലും (sexual state) (teleomorph/perfect) [7]
അനുകൂല അവസ്ഥകൾ
തിരുത്തുകനിയന്ത്രണം
തിരുത്തുക- രോഗവിമുക്തമായ വിത്ത് ഉപയോഗിക്കുക
- രോഗപ്രതിരോധശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിക്കുക
- ശരിയായ അളവിൽ ജലവും പോഷണവും ഉറപ്പാക്കുക
- വിത്ത് സ്യൂഡോമോണസ് ലായനിയിൽ മുക്കി വെച്ചശേഷം ഉപയോഗിക്കുക.
- വിത്തിലൂടെ രോഗം ബാധിയ്ക്കുന്നത് തടയാൻ 54ഡിഗ്രി ചൂടുവെള്ളത്തിൽ 10-12 മിനിറ്റ് ഇടുന്നത് നല്ലതാണ്. വിത്ത് ഉപയോഗിക്കുന്നതിനുമുമ്പ് 8 മണിക്കൂർ തണുത്തവെള്ളത്തിൽ കുതിർക്കാനിടുകയും വേണം.
- രോഗം രൂക്ഷമായാൽ മങ്കൊസെബ് എന്ന കുമിൾനാശിനി ഉപയോഗിക്കാറുണ്ട്.
- രമ്യ, ഐ.ആർ 36 എന്നീ സങ്കരയിനം വിത്തുകൾ രോഗപ്രതിരോധശേഷി കൂടുതലുള്ളയിനങ്ങളാണ്.[8]
ഗവേഷണം
തിരുത്തുകകേരളത്തിലെ പട്ടാമ്പി നെല്ലുഗവേഷണകേന്ദ്രത്തിൽ ഈ കുമിൾ ബാധയെ അതിജീവിയ്ക്കുന്ന തരത്തിലുള്ള നെല്ലുകളെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടക്കുന്നുണ്ട്.[9]
അവലംബം
തിരുത്തുക- ↑ EC Tullis (1 January 1936). "Histological studies of rice leaves infected with Helminthosporium oryzae". Journal of Agricultural Research. 50 (1). Washington, D. C.: 81–90.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ""Brown spot"". Rice Knowledge Bank - International Rice Research Institute ( IRRI ). Retrieved 24 July 2014.
- ↑ Padmanabhan 1973, pp. 11–26; Tauger 2003; Tauger 2009.
- ↑ Greenough 1982, പുറങ്ങൾ. 93–96.
- ↑ Famine Inquiry Commission 1945a, പുറം. 32
- ↑ Suffert, Frédéric; Émilie Latxague; Ivan Sache (11 March 2009). "Plant pathogens as agroterrorist weapons: assessment of the threat for European agriculture and forestry". Food Security. 1 (2). Springer Netherlands: 221–232. doi:10.1007/s12571-009-0014-2. Retrieved 14 May 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 7.0 7.1 7.2 7.3 "Brown Spot (Helminthosporium oryzae)". Retrieved 7 ഒക്ടോബർ 2016.
- ↑ വി.ആർ. പ്രകാശ്. സസ്യരോഗ നിർണയം.
- ↑ "വിളപരിപാലന ഗവേഷണത്തിന് അംഗീകാരവുമായി പട്ടാമ്പി കാർഷിക ഗവേഷണകേന്ദ്രം". www.mathrubhumi.com (in Malayalam). Archived from the original on 2019-12-21. Retrieved 14 ഏപ്രിൽ 2016.
{{cite web}}
: CS1 maint: unrecognized language (link)