സ്യൂഡോമോണസ് ഫ്ലൂറസൻസ്
സാധാരണകാണപ്പെടുന്ന ഒരു ബാക്ടീരിയയാണ് സ്യൂഡോമോണസ് ഫ്ലൂറസൻസ് (Pseudomonas fluorescens). ജൈവകൃഷിരീതിയിൽ ജൈവികമാർഗ്ഗത്തിലൂടെ കീടനിയന്ത്രണത്തിന് ഒരു മിത്രബാക്ടീരിയയായി ഇതിനെ ഉപയോഗിക്കുന്നുണ്ട്. രോഗനിവാരണത്തിനുപയോഗിക്കുന്നത് കൂടാതെ ചെടിയുടെ വളർച്ചാ ത്വരകം കൂടിയാണ് ഇത്. ഏലം, ഇഞ്ചി തുടങ്ങിയ സസ്യങ്ങളുടെ മൂട്ചീയൽ രോഗത്തിന് പ്രതിവിധിയായും നെല്ലിന്റെ കുമിൾ - ബാക്റ്റീരിയ രോഗങ്ങൾക്കെതിരേയും സ്യൂഡോമോണസ് ഉപയോഗിക്കുന്നു.
സ്യൂഡോമോണസ് ഫ്ലൂറസൻസ് | |
---|---|
Pseudomonas fluorescens under white light. | |
The same plate under UV light. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. fluorescens
|
Binomial name | |
Pseudomonas fluorescens (Flügge 1886)
Migula, 1895 | |
Type strain | |
ATCC 13525 CCUG 1253 | |
Synonyms | |
Bacillus fluorescens liquefaciens Flügge 1886 |
പ്രയോഗം
തിരുത്തുകവിത്തിൽ നേരിട്ട് പുരട്ടിയും, വെള്ളത്തിൽ ലയിപ്പിച്ച ലായനിയിൽ വേരുകൾ മുക്കിയും ചെടികളിൽ നനച്ചും ഇത് പ്രയോഗിക്കാവുന്നതാണ്. കൂടാതെ വിത്തിന്റെ പരിചരണം, മണ്ണിൽ നിന്നും കീടങ്ങളെ ഒഴിവാക്കാൻ മണ്ണിൽ നേരിട്ട് ചേർത്തും ഉപയോഗിക്കാം.