ജൈവായുധപ്രയോഗം
ഒരു യുദ്ധമെന്ന നിലയിൽ കൊല്ലുക എന്ന ഉദ്ദേശത്തോടെ ജൈവ വിഷവസ്തുക്കളോ പകർച്ചവ്യാധികളുടെയോ ഉപയോഗ
ബാക്ടീരിയകൾ, വൈറസ്സുകൾ തുടങ്ങിയ രോഗകാരികളായ സൂക്ഷ്മാണു ജീവികളെ മനുഷ്യരുടേയും മൃഗങ്ങളുടേയും സസ്യജാലങ്ങളുടേയും ഇടയിൽ കടത്തിവിട്ട് അവയെ കൂട്ടത്തോടെ കൊന്നൊടുക്കി യുദ്ധം ജയിക്കുന്ന തന്ത്രമാണ് ജൈവായുധപ്രയോഗം അഥവാ ബയോളജിക്കൽ വാർഫെയർ.
ചരിത്രം
തിരുത്തുകആധുനിക മനുഷ്യന്റെ സൃഷ്ടിയാണിതെന്ന പൊതുധാരണയുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഈ വിദ്യ വിജയകരമായി ഉപയോഗത്തിലുണ്ടായിരുന്നു. പ്രാചീന കാലത്തെ പല യുദ്ധങ്ങളിലും കോളറയും പ്ലേഗും ബാധിച്ച് മരിച്ചവരുടെ ജഡങ്ങൾ ശത്രുരാജ്യങ്ങളുടെ ശുദ്ധജല സ്രോതസ്സുകളിൽ രഹസ്യമായി നിക്ഷേപിച്ചിരുന്നു. ഇന്തോ-ഫ്രഞ്ച് യുദ്ധങ്ങളിൽ ഫ്രഞ്ച് വ്യാപാരികൾ മസൂരി ബാധിച്ചു മരിച്ചവരുടെ ദേഹത്തു നിന്നെടുത്ത പുതപ്പുകൾ അമേരിക്കൻ ഇൻഡ്യൻസിനു വിറ്റു. ഇത് അവരെ ദയനീയമാംവണ്ണം യുദ്ധത്തിൽ പരാജയപ്പെടുത്താൻ വഴിയൊരുക്കി.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Biological weapons and international humanitarian law Archived 2010-08-11 at the Wayback Machine., ICRC
- Irish Medical Times: War has always been a dirty 'biological' battle Archived 2009-09-01 at the Wayback Machine.
- The Sunshine Project Archived 2005-09-15 at the Wayback Machine.
- WHO: Health Aspects of Biological and Chemical Weapons Archived 2001-11-01 at the Wayback Machine.