തളിപ്പറമ്പ്‌ താലൂക്ക്‌

കേരളത്തിലെ താലൂക്ക്
(തളിപ്പറമ്പ് ബ്ളോക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കണ്ണൂർ ജില്ലയിലെ, 28 വില്ലേജുകൾ ഉൾപ്പെടുന്ന ഒരു താലൂക്കാണ് തളിപ്പറമ്പ്‌ താലൂക്ക്. കണ്ണൂർ താലൂക്ക്, തലശ്ശേരി താലൂക്ക്, ഇരിട്ടി താലൂക്ക്, പയ്യന്നൂർ താലൂക്ക് എന്നിവയാണ്‌ ജില്ലയിലെ മറ്റു താലൂക്കുകൾ[1].

ആദ്യകാലത്ത് കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായിരുന്നു തളിപ്പറമ്പ് താലൂക്ക്. അറബിക്കടൽ മുതൽ കർണാടക അതിർത്തി വരെ വ്യാപിച്ചുകിടന്നിരുന്ന ഈ താലൂക്കിന്, തന്മൂലം ഏറെ വിസ്തൃതിയുണ്ടായിരുന്നു. ഇത് ജനങ്ങൾക്ക് നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഇതിനെത്തുടർന്ന് 2017-ൽ തളിപ്പറമ്പ് താലൂക്കിന്റെയും കണ്ണൂർ താലൂക്കിന്റെയും ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പയ്യന്നൂർ താലൂക്ക് രൂപവത്കരിച്ചു.

  1. "കണ്ണൂർ ജില്ലയിലെ വില്ലേജുകൾ (http://kannur.nic.in)". Archived from the original on 2018-05-05. Retrieved 2008-08-30.