തലശേരി ഭാഷ
മലയാളഭാഷയുടെ അനേകം വകഭേദങ്ങളിലൊന്നാണ് തലശ്ശേരി ഭാഷ . കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലുള്ള ജനങ്ങളുടെ സംസാരഭാഷയാണിത്. കേരളത്തിലുള്ള മിക്ക പ്രദേശങ്ങളിലെയും സംസാര ഭാഷയിൽ ചില വൈവിധ്യങ്ങൾ കണ്ടുവരുന്നുണ്ട്. തലശ്ശേരിയിലെ മലയാളത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്.
ആമുഖം
തിരുത്തുകഭാരതത്തിലെ 22 ഔദ്യോഗിക ഭാഷകളിലൊന്നാണ് മലയാളം. കേരളത്തിന്റെ വടക്കു നിന്നും തെക്കോട്ട് പോകുംതോറും സംസാരഭാഷയായ മലയാളത്തിനുണ്ടാകുന്ന വ്യത്യാസങ്ങൾ മനസ്സിലാക്കുവാൻ സാധിക്കും. മിക്ക ജില്ലകൾക്കും തനതായ ഒരു ഭാഷശൈലിയുണ്ടെന്നുള്ളത് കേരളത്തിന്റെ ഒരു പ്രത്യേകതയാണ്.
ജർമ്മൻ ബഹുഭാഷാപണ്ഡിതനും മതപ്രചാരകനുമായ ഡോ.ഹെർമൻ ഗുണ്ടർട്ടിന്റെ മലയാളഭാഷ വ്യാകരണം അച്ചടിക്കപ്പെട്ട തലശ്ശേരിക്കുമുണ്ട് സ്വന്തമായ ഒരു സംസാരഭാഷാശൈലി. വടക്കൻ കേരളത്തിലെ ഒരു സംസ്കാരിക നഗരമായ തലശേരി , മലയാള ഭാഷയുടെ വികസനത്തിലും പ്രചരണത്തിലും വഹിച്ച പങ്ക് ചെറുതല്ല. മറ്റു ജില്ലാനിവാസികളുടെ സംസാരഭാഷയിൽനിന്നും തികച്ചും വ്യത്യസ്തവും, അതിലുപരി രസകരവുമായ ഒരു ശൈലിയാണ് തലശേരി ഭാഷയ്ക്കുള്ളത്.
ചരിത്രം
തിരുത്തുകഭാഷ സംസ്കാരത്തിന്റെ ഉപകരണവും ഉല്പന്നവുമാണ്.ഒട്ടേറെ സംസ്കാരപരിവർത്തനത്തിനു പാത്രമായ ഈ നഗരത്തിന്റെ ഭാഷയും പരിണാമപ്പെടുകയായിരുന്നു. ചൈന, അറേബ്യ, ഗ്രീസ്, റോമൻ എന്നീ സാമ്രാജ്യങ്ങളുടെ സ്വാധീനത്തിലായിരുന്ന ഒരു വാണിജ്യ തലസ്ഥാനമായിരുന്നു തലശേരി. തലശേരി എന്ന പേരു ലഭിച്ചതുതന്നെ "തല", "കച്ചേരി" (മുഖ്യകാര്യാലയം എന്നർഥം) എന്നീ രണ്ട് വാക്കുകളിൽ നിന്നാണ്. 18-ആം നൂറ്റാണ്ടിൽ ഹൈദർ അലിയും പിന്നീട് മകൻ ടിപ്പു സുൽത്താനും സേനാപ്രവേശം നടത്തുകയും, തുടർന്ന് പോർച്ചുഗൽ, ഫ്രാൻസ്, ബ്രിട്ടൺ, ഹോളണ്ട് എന്നീ വിദേശശക്തികളുടെ അധീനതയിൽ കഴിയുകയും ചെയ്ത തലശേരിയുടെ ഭാഷാശൈലി അങ്ങനെ രൂപപ്പെടുകയാണുണ്ടായതെന്നു ചരിത്രകാരന്മാർ പ്രസ്താവിക്കുന്നു. മലയാള എഴുത്തുഭാഷയിൽ നിന്നും വളരെയേറെ അന്തരമുള്ള ഈ ഭാഷ , തലശേരിയുടെ പൂർവകാല സാംസ്കാരിക മഹിമയുടെ ഒരു ഓർമ്മക്കത്താണ്.
മാധ്യമങ്ങളിൽ തലശേരി ഭാഷയുടെ പങ്ക്
തിരുത്തുകഎടുത്ത് പറയുവാൻ ചുരുക്കം ചില കാര്യങ്ങളെ ഉള്ളുവെങ്കിലും, "ന്യൂ ജെൻ" ദൃശ്യമാധ്യമങ്ങളിൽ തലശ്ശേരിയും ഭാഷാശൈലിയും വഹിച്ച പങ്ക് വിസ്മരിക്കാൻ പാടില്ലാത്തതാണ്. "ഒരു വടക്കൻ സെൽഫി" , "തട്ടത്തിൻ മറയത്ത്" എന്നീ പ്രേക്ഷകഹൃദയം കവർന്ന ചലചിത്രങ്ങൾ തലശേരി പശ്ചാതലമാക്കി തലശ്ശേരി ഭാഷയിൽ ചിത്രീകരിക്കപ്പെട്ടവയാണ്. 2013-ൽ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ "ഒരേ കാരണത്താൽ" തലശേരി ശൈലിയിൽ നിർമ്മിച്ചതാണ്.
അവലംബം
തിരുത്തുക1. www.thalassery.in
2. www.olam.in
3. കേരളചരിത്രവും സംസ്കാരവും , എ. ശ്രീധരമേനോൻ