തമിഴ് സംഗീതവും കർണ്ണാടക സംഗീതവും

പഴന്തമിഴ് സംഗീതവും കർണ്ണാടക സംഗീതവും തമ്മിൽ ധാരാളം സാദൃശ്യങ്ങൾ കാണാവുന്നതാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ കർണ്ണാടക സംഗീതം താരതേമ്യേന കൂടുതൽ പ്രശസ്തമായെങ്കിലും ഈ രണ്ടു സംഗീത രീതികളും താരതമ്യം ചെയ്തു നോക്കുമ്പോൾ പഴന്തമിഴ് സംഗീതത്തിലെ രീതികൾക്ക് പുതിയ പേരിട്ടു കൊണ്ടും, കാലാനുസൃതമായി കൂടുതൽ ചിട്ടപ്പെടുത്തപ്പെട്ട സംഗീത രീതിയായി രൂപപ്പെട്ടതായിരിക്കണം കർണ്ണാടക സംഗീതം എന്ന് തമിഴ് ഇസൈ വരലാറു (തമിഴ് സംഗീത ചരിത്രം) എന്ന പുസ്തകത്തിൽ രാജ ത്യാഗരാജൻ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.

തമിഴ് സംഗീതത്തിന്റെ വീഴ്ചയും, കർണ്ണാടക സംഗീതത്തിന്റെ ആവിർഭാവവും തിരുത്തുക

ഏഴാം നൂറ്റാണ്ടു മുതൽ 12-ാം നൂറ്റാണ്ടു വരെയുള്ള കാലത്ത് തമിഴ്‌നാട്ടിൽ ഭക്തി തമിഴ് സാഹിത്യം പ്രബലമായിരുന്നു. അപ്പരും, തിരുജ്ഞാന സംബന്ധരും, സുന്ദരരും, മാണിക്കവാചകരും, പന്നീരാഴ്‌വാർമാരും, അരുണഗിരി നാദരും പാടിയ ആയിരക്കണക്കിന് ഭക്തിഗീതങ്ങളിലൂടെ തമിഴ് സംഗീതത്തിന്റെ ഖ്യാതി ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്തേക്ക് എത്താനിടയാക്കി. മാനസ ഉല്ലാസം എന്ന ഗ്രന്ഥം രചിച്ച സോമേശ്വര പുല്ലോകമാൽ രാജാവായിരുന്നു കി.പി. 1116 മുതൽ 1127 വരെ മഹാരാഷ്ട്രയിലെ രാജാവ്. സംഗീത പ്രിയനായ അദ്ദേഹം ദക്ഷിണേന്ത്യയിൽ നിന്നുള്ള തമിഴ് സംഗീതത്തിൽ ആകൃഷ്ടനായി. ദക്ഷിണേന്ത്യയിൽ നിന്ന് തമിഴ് സംഗീതജ്ഞരെ തന്റെ നാട്ടിലേക്കു ക്ഷണിച്ചു വരുത്തുകയും ചെയ്തു. ദക്ഷിണേന്ത്യ അന്ന് കർണ്ണാടക എന്നറിയപ്പെട്ടിരുന്നതിനാൽ അദ്ദേഹം സംഗീതജ്ഞരെ ക്ഷണിച്ചു വരുത്തിയത് കർണ്ണാടകത്തിൽ നിന്നായിരുന്നു എന്ന് പറഞ്ഞതിൽ അതിശയോക്തിയില്ല.[1]

ദക്ഷിണേന്ത്യയിൽ നിന്നുള്ള സംഗീതത്തെ അദ്ദേഹം ആധികാരികമായി കർണ്ണാടത്തിൽ നിന്നുള്ള സംഗീതം എന്നു വിളിച്ചതിനെത്തുടർന്ന് വടക്കേ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ദക്ഷിണേന്ത്യൻ സംഗീതമെന്നാൽ കർണ്ണാടക സംഗീതം എന്ന പതിവ് നിലവിൽ വന്നു.

കി.പി. 6-ാം നൂറ്റാണ്ടിനു ശേഷം പിന്നീടങ്ങോട്ട് തമിഴ്‌നാടിന്റെ ഭരണം തെലുങ്ക് മാതൃഭാഷയായുള്ള പല്ലവ രാജവംശത്തിന്റെയും, മഹാരാഷ്ട്രയിൽ നിന്നുള്ള രാജാക്കന്മാരുടേയും പക്കലായതോടെ പാരമ്പര്യ പഴന്തമിഴ് സംഗീതത്തിന്റെ വീഴ്ചയും, കർണ്ണാടക സംഗീതത്തിന്റെ വളർച്ചയും തുടങ്ങി.

ത്യാഗരാജർ, ശ്യാമ ശാസ്ത്രികൾ, മുത്തുസ്വാമി ദീക്ഷിതർ തുടങ്ങിയവർ തെലുങ്കിൽ കീർത്തനങ്ങളെഴുതി, വേദികൾ വശത്താക്കി. അതോടു കൂടി അരുണാചല കവിരായർ, മുത്തു താണ്ഡവർ, മാരിമുത്താ പിള്ളൈ എന്നീ ത്രിമൂർത്തികൾ പോറ്റി വളർത്തിയ തമിഴ് സംഗീതം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

തമിഴ് സംഗീത രാഗങ്ങളും തത്തുല്യമായ കർണ്ണാടക സംഗീത രാഗങ്ങളും തിരുത്തുക

നമ്പർ തമിഴ് രാഗം കർണ്ണാടക രാഗം
1. നട്ടപ്പാടൈ നാട്ട
2.
3.
4.
5.
കൊല്ലി
പിയന്തൈക്കാന്താരം
കാന്താരം
കൊല്ലി കൗവാനം
നൗറോസ്‌
6. കൗശികം ഭൈരവി
7. യാഴ്മുരി അടാന
8.
9.
നട്ടരാഗം,
സാധാരി
പന്തുവരാളി
10.
11
തക്കരാഗം,
തക്കേശി
കാംബോജി
12. പുറനീർമൈ ഭൂപാളം
13. അന്താളി കുറിഞ്ചി ശ്യാമ
14. പഴന്തക്കരാഗം ശുദ്ധസാവേരി
15. പഴംപഞ്ചുരം ശങ്കരാഭരണം
16. ചെവ്വഴി യദുകുല കാംബോജി
17. കാന്താര പഞ്ചമം കേദാര ഗൗള
18. ഇന്തളം നാദ നാമക്രിയ
19.
20.
ശീകാമരം,
കുറിഞ്ചി
ഹരികാംബോജി
21. ചെന്തുരുത്തി മധ്യമാവതി
22. പഞ്ചമം ആകിരി
23. മേഘരാഗ കുറിഞ്ചി നീലാംബരി
24. വ്യാഴക്കുറിഞ്ചി സൗരാഷ്ട്രം
25. ചാളരാപാണി ****
26. മോഹനം ****

കർണ്ണാടക സംഗീതത്തിനു തത്തുല്യമായ ചില തമിഴ് സംഗീത പ്രയോഗങ്ങൾ തിരുത്തുക

നമ്പർ തമിഴ് പ്രയോഗം കർണ്ണാടക സംഗീതത്തിൽ
1. പൺ രാഗം
2. താളം താളം
3. പദം സ്വരം
4. പദം ഏഴ്‌ സ്വരം ഏഴ്‌
5. ആരോശൈ ആരോഹണം
6. അമരോശൈ അവരോഹണം
7. കുരൽ സ (ഷഡ്ജം)
8. തുത്തം രി (ഋഷഭം)
9. കൈക്കിളൈ ഗ (ഗാന്ധാരം)
10. ഉഴൈ മ (മധ്യമം)
11. ഇളി പ (പഞ്ചമം)
12. വിളരി ദ (ധൈവതം)
13. താരം നി (നിഷാദം)

അവലംബം തിരുത്തുക

  1. "കർണ്ണാടകം എന്നറിയപ്പെട്ട ദക്ഷിണേന്ത്യ". മൂലതാളിൽ നിന്നും 2012-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-28.