മഹാരാഷ്ട്ര സംസ്ഥാനത്തിലെ ചന്ദ്രാപൂർ ജില്ലയിലാണ് തഡോബ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് ജീവിക്കുന്ന ഒരു ആദിവാസി വർഗ്ഗം ആരാധിക്കുന്ന തഡു എന്ന ദൈവത്തിന്റെ പേരിൽ നിന്നാണ് തഡോബ എന്ന പേരിന്റെ ഉദ്ഭവം. 1955-ലാണ് ഇത് രൂപീകൃതമായത്.

ഭൂപ്രകൃതി

തിരുത്തുക

117 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. ഉദ്യാനത്തിന്റെ നടുവിലായി തഡോബ തടാകം സ്ഥിതി ചെയ്യുന്നു. ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്. തേക്ക്, തെണ്ടു, ഭേര, കലം, മോഹ്വ എന്നീ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ

തിരുത്തുക

പുള്ളിമാൻ, കാട്ടുപോത്ത്, നീലക്കാള, കഴുതപ്പുലി, കടുവ, പുള്ളിപ്പുലി, മുതല, പറക്കും അണ്ണാൻ തുടങ്ങിയ മൃഗങ്ങൾ ഇവിടെ അധിവസിക്കുന്നു. ലൈയുക്സ് എന്ന ചിലന്തിയെ ഇവിടെ ധാരാളമായി കാണാം. വിവിധയിനം പരുന്തുകൾ ഉൾപ്പെടെ 180-ലധികം ഇനങ്ങളില്പ്പെട്ട പക്ഷികളും ഇവിടെയുണ്ട്

"https://ml.wikipedia.org/w/index.php?title=തഡോബ_ദേശീയോദ്യാനം&oldid=2895682" എന്ന താളിൽനിന്ന് ശേഖരിച്ചത്