തടപ്പുഴു
വാഴയെ ഏറ്റവുമധികം ആക്രമിക്കുന്ന ഒരു കീടമാണ് തടപ്പുഴു. തടതുരപ്പൻ, പിണ്ടിതുരപ്പൻ ചെള്ള്/ചെല്ലി എന്നീ പേരിലെല്ലാം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: ഒഡോയ്പോറസ് ലോൻജികോളിസ്)[1] . ഇതിന്റെ വണ്ടുകൾക്ക് മാണവണ്ടുമായി സാദൃശ്യമുണ്ട്. ഇതിന്റെ ആക്രമണം അടുത്തകാലങ്ങളിൽ കേരളത്തിൽ വ്യാപകമായിട്ടുണ്ട്. വണ്ടുകൾക്ക് കറുപ്പോ ചുവപ്പുകലർന്ന തവിട്ടുനിറമായിരിക്കും. ആൺ വണ്ടുകൾ പെൺവണ്ടിനേക്കാൾ വലിപ്പം കുറവാണ്.
ജീവിതചക്രംതിരുത്തുക
പൂർണ്ണ വളർച്ചയെത്തിയ പെൺവണ്ടുകൾ വാഴത്തടയിൽ/പിണ്ടിയിൽ ചെറു സുഷിരങ്ങളുണ്ടാക്കി, പോളകൾക്കുള്ളിലെ വായു അറകളിൽ മുട്ടകൾ നിക്ഷേപിക്കുന്നു. ഈ മുട്ട വിരിഞ്ഞു പുറത്തു വരുന്ന പുഴുക്കൾ തട വ്യാപകമായി തിന്നു തീർക്കുകയും അതുവഴി വാഴ ഒടിഞ്ഞ് വീണ് നശിക്കുകയും ചെയ്യുന്നു.
വാഴയിനങ്ങൾതിരുത്തുക
കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന നേന്ത്രൻ, പാളയൻകോടൻ, പൂവൻ, ചെങ്കദളി എന്നീ ഇനങ്ങളിലെല്ലാം പിണ്ടിതുരപ്പൻ രൂക്ഷമായി ബാധിക്കുന്നുണ്ട്. റൊബസ്റ്റ, ഞാലിപ്പൂവൻ തുടങ്ങിയ ഇനങ്ങളിൽ ഇതിന്റെ ആക്രമണം താരതമ്യേന കുറവാണ്.
ലക്ഷണങ്ങൾതിരുത്തുക
വാഴത്തടയിൽ കാണുന്ന കറുപ്പോ ചുവപ്പോ ആയ കുത്തുകളും അവയിൽ നിന്നും ഒലിക്കുന്ന കൊഴുപ്പുള്ള ദ്രാവകവുമാണ് ആക്രമണത്തിന്റെ ആദ്യ ലക്ഷണങ്ങൾ.
നിയന്ത്രണ മാർഗ്ഗങ്ങൾതിരുത്തുക
- കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക
- ആക്രമണത്തിനിരയായ വാഴകൾ പിണ്ടിയുൾപ്പെടെ മാറ്റി തീയിട്ട് നശിപ്പിക്കണം.
- വാഴത്തടയിൽ ചെളിയോ വേപ്പണ്ണ എമൾഷനോ തേച്ചുപിടിപ്പിച്ചാൽ വണ്ടുകൾ മുട്ടയിടുന്നത് തടയാം.
- ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവർഗ കേന്ദ്രം 'നന്മ', 'മേന്മ' എന്നീ പേരിൽ മരച്ചീനിയിൽ നിന്നുള്ള തടപ്പുഴുവിനെ പ്രതിരോധിക്കാനായുള്ള ജൈവ കീടനാശിനികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്[2] .
- ഉപദ്രവം രൂക്ഷമാകുകയാണെങ്കിൽ ക്യൂനാൾഫോസ്, ക്ലോർപൈറിഫോസ്, കാർബാറിൽ തുടങ്ങിയ കീടനാശികൾ ഉപയോഗിക്കാം.
അവലംബംതിരുത്തുക
- ↑ "വാഴ (മൂസാ സ്പീഷീസ്) : മറ്റ് പരിചരണ മാർഗ്ഗങ്ങൾ". karshikakeralam.gov.in. മൂലതാളിൽ നിന്നും 2013-03-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 11.
{{cite web}}
: Check date values in:|accessdate=
(help) - ↑ എം.പി. അയ്യപ്പദാസ് (07 Jul 2013). "തടതുരപ്പന് 'മരച്ചീനി കീടനാശിനി'". മാതൃഭൂമി - കാർഷികം. ഡോ. സി.എ. ജയപ്രകാശ്, പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി.ടി.സി.ആർ.ഐ., ശ്രീകാര്യം, തിരുവനന്തപുരം 17. മൂലതാളിൽ നിന്നും 2013-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 11.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: location (link)
- വാഴത്തോട്ടത്തില് ഒരു വില്ലന്, ജോഷി പി.എം,കോളേജ് ഓഫ് ഹോർട്ടിക്കള്ച്ചര്, വെള്ളാനിക്കര, മലയാള മനോരമ ദിനപത്രം തീയതി 29.12.1990