ചുവന്ന നിറത്തിലുള്ള വാഴപ്പഴം ഉല്പ്പാദിപ്പിക്കുന്ന ഒരു വാഴയിനമാണ്‌ ചെങ്കദളി. കേരളത്തിൽ എല്ലയിടത്തും ഈ വാഴയിനം സുലഭമാണെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ വൻതോതിലുള്ള ചെങ്കദളി തോട്ടങ്ങളുള്ളത് തെക്കൻ കേരളത്തിലാണ്[1]. കപ്പവാഴ എന്ന പേരിലും ഈ വാഴ അറിയപ്പെടുന്നുണ്ട്. സംസ്കൃതത്തിൽ രക്തകദളി (रक्तकदली, രക്തകദലീ) എന്നപേരിൽ അറിയപ്പെടുന്നു.

ചെങ്കദളി കുല

നിരുക്തം

തിരുത്തുക

ഈയിനത്തിന്റെ വാഴത്തട, ഇലത്തണ്ട്, ഇലക്കാല്, പഴം എല്ലാം ഇരുണ്ട ചുവപ്പുനിറത്തിലാണ്. അതുകൊണ്ടുതന്നെയാണ് ഇത് ചെങ്കദളി എന്നറിയപ്പെടുന്നത്. ചോരക്കദളി, ചോരപൂവൻ, രക്തകദളി, കപ്പവാഴ എന്നെല്ലാം ഇത് വിളിക്കപ്പെടുന്നു.


പ്രത്യേകതകൾ

തിരുത്തുക

14 മാസമാണ് ഈ ഇനം വാഴയുടെ ശരാശരി മൂപ്പ്. കായകൾക്കും വാഴയുടെ മറ്റുഭാഗങ്ങൾക്കും ചുവപ്പു നിറമാണ്.

സാധാരണ വീട്ടുവളപ്പിലാണ് ചെങ്കദളി കൃഷിചെയ്യുന്നതെങ്കിലും നല്ല വിപണിയുള്ളതിനാൽ വാണിജ്യാടിസ്ഥാനത്തിലും കൃഷി ചെയ്യാവുന്ന ഒരിനമാണ്. തെങ്ങിൻ തോപ്പിൽ കൃഷി ചെയ്യുന്നതിന് അനുയോജ്യമാണ്. ഇലപ്പുള്ളി രോഗത്തിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. കുറുനാമ്പ് രോഗം ഇവയിൽ പെട്ടെന്ന് ബാധിക്കുന്നു. കൊക്കാൻ രോഗവും തടതുരപ്പൻ പുഴുവിന്റേയും ആക്രമണം കണ്ടുവരാറുണ്ട്. ചെങ്കദളിയിനത്തിൽ പച്ചനിറത്തിലുള്ള കന്നുകളുണ്ടാകാറുണ്ട്. ഇവ നട്ടാലുണ്ടാകുന്ന വാഴയ്ക്കും കുലയ്ക്കും പച്ച നിറമാണുണ്ടാകുകയെന്നതൊഴിച്ചാൽ മറ്റു മാറ്റങ്ങളൊന്നുമില്ല.

 
ചെങ്കദളിക്കുല
  1. വാഴ - ശാസ്ത്രീയ കൃഷിരീതികൾ. കേരള കാർഷിക സർവ്വകലാശാല. 2009. p. 6.
"https://ml.wikipedia.org/w/index.php?title=ചെങ്കദളി&oldid=3342134" എന്ന താളിൽനിന്ന് ശേഖരിച്ചത്