മൂസാ സ്പീഷീസിലെ[1] പഴത്തിനുപയോഗിക്കുന്ന[1] ഇടത്തരം വലിപ്പവും തടിവണ്ണമില്ലാത്തതുമായ ഒരു വാഴയിനമാണ് ഞാലിപ്പൂവൻ. രസകദളി, നെയ്‌പൂവൻ എന്ന പേരിലും അറിയപ്പെടുന്ന ഈ വാഴയിനം അറിയപ്പെടുന്നു[2]. ചെറിയ കുലയും കായുമാണ് ഞാലിപ്പൂവന്റെ പ്രത്യേകത. പഴത്തിന് നല്ല മധുരവും പഴത്തൊലിക്ക് കട്ടികുറവുമായിരിക്കും. വാഴയിലക്കും ഞാലിപ്പൂവൻ നല്ലതാണ്.

കൃഷിതിരുത്തുക

മഴക്കാലത്തും[1] കൂടാതെ ജലസേചനം നടത്തിയും കൃഷി ചെയ്യാം. തെങ്ങ്, കമുങ്ങ് തുടങ്ങിയവയ്ക്കിടയിൽ ഇടവിളയായി കൃഷിചെയ്യാൻ ഞാലിപൂവൻ മികച്ചതാണ്[1].

കന്ന് തിരഞ്ഞെടുക്കൽതിരുത്തുക

3-4 മാസം പ്രായമുള്ള അസുഖമില്ലാത്ത സൂചികന്നുകൾ നടാനുപയോഗിക്കാം, പഴയ വേരുകളും, ചതഞ്ഞ ഭാഗങ്ങളും ചെത്തി മാറ്റണം. ഇവയിൽ ചാണകവും ചാരവും പുരട്ടിവെയിലത്ത് 3-4 ദിവസം ഉണക്കിയതിനുശേഷം തണലിൽ 15 ദിവസം വരെ നടുന്നതിനു മുൻപായി സൂക്ഷിച്ചു വയ്ക്കണം.[1]

നടീൽതിരുത്തുക

അകലം (മീറ്റർ) 2.1 * 2.1 ഹെക്ടറിൽ ഏകദേശം 2260 കന്നുകൾ നടാം.[1] കുഴികളുടെ മധ്യത്തായി കന്നുകൾ കുത്തനെ നടണം. കന്നിന്റെ ചുറ്റുമുള്ള മണ്ണ് നന്നായി അമർത്തി വേണം നടാൻ.[1]

വളപ്രയോഗംതിരുത്തുക

കമ്പോസ്റ്റ്, ജൈവവളം അല്ലെങ്കിൽ പച്ചിലവളം എന്നിവ ഒരു കന്നിന് 10 കിലോ എന്ന തോതിൽ നടുമ്പോൾ നൽകണം.[1]

രോഗങ്ങൾതിരുത്തുക

രോഗം വരാതെ ചെറുത്തുനിൽക്കുകയും, മണ്ടയടപ്പു രോഗം രോഗം ബാധിക്കാത്തതുമായ[1] ഇനങ്ങളാണ് ഇവ.

ചിത്രസഞ്ചയംതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 കാർഷികകേരളം.ഗോവ്.ഇൻ. "വാഴ (മൂസാ സ്പീഷീസ്)". കാർഷികകേരളം.ഗോവ്.ഇൻ. ശേഖരിച്ചത് 16 November 2012.
  2. കൃഷിപാഠം (ആർ. ഹേലി) പേജ് 107

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഞാലിപ്പൂവൻ&oldid=1483644" എന്ന താളിൽനിന്ന് ശേഖരിച്ചത്