ഡോക്കർ ഒരു ഡിജിറ്റൽ ലഞ്ച്ബോക്‌സ് പോലെയാണ്, അത് സോഫ്‌റ്റ്‌വെയറിനെ കണ്ടെയ്‌നറുകളിൽ ഭംഗിയായി പായ്ക്ക് ചെയ്യുന്നു, ഡോക്കറിന്റെ പ്രത്യേക ഡെലിവറി സിസ്റ്റം അതിന്റെ സോഫ്റ്റ്‌വെയർ കണ്ടെയ്‌നറുകൾ ഏത് കമ്പ്യൂട്ടറിലും സുഗമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. [4]ഈ സേവനത്തിന് സൗജന്യമായതും പ്രീമിയം ശ്രേണികളുമുണ്ട്. കണ്ടെയ്‌നറുകൾ ഹോസ്റ്റുചെയ്യുന്ന സോഫ്റ്റ്‌വെയറിനെ ഡോക്കർ എഞ്ചിൻ എന്ന് വിളിക്കുന്നു.[5] [6]ഇത് ആദ്യമായി 2013 ൽ പുറത്തിറങ്ങി, ഇത് വികസിപ്പിച്ചെടുത്തത് ഡോക്കർ, ഇങ്ക് ആണ്.[6]

ഡോക്കർ
Original author(s)Solomon Hykes
വികസിപ്പിച്ചത്Docker, Inc.
ആദ്യപതിപ്പ്മാർച്ച് 20, 2013; 11 വർഷങ്ങൾക്ക് മുമ്പ് (2013-03-20)[1]
Stable release
27.4.1[2] Edit this on Wikidata
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷGo[3]
ഓപ്പറേറ്റിങ് സിസ്റ്റംLinux, Windows, macOS
പ്ലാറ്റ്‌ഫോംx86-64, ARM, s390x, ppc64le
തരംOS-level virtualization
അനുമതിപത്രംApache-2.0 license
വെബ്‌സൈറ്റ്docker.com
മുമ്പുണ്ടായിരുന്ന ലോഗോ

ലൈറ്റ് വെയിറ്റായ, പോർട്ടബിൾ കണ്ടെയ്‌നറുകളിലേക്ക് പാക്കേജ് ചെയ്‌ത് ആപ്ലിക്കേഷനുകളുടെ വിന്യാസം ഓട്ടോമേറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു ഉപകരണമാണ് ഡോക്കർ. ഈ കണ്ടെയ്‌നറുകൾ വിവിധ പരിതസ്ഥിതികളിലുടനീളം സ്ഥിരമായും കാര്യക്ഷമമായും പ്രവർത്തിക്കാൻ അപ്ലിക്കേഷനുകളെ പ്രാപ്‌തമാക്കുന്നു, ഐസോലേഷനും ഈസി മാനേജ്‌മെന്റും ഉറപ്പാക്കുന്നു.

പശ്ചാത്തലം

തിരുത്തുക

കണ്ടെയ്‌നറുകൾ പരസ്പരം വേർതിരിച്ച് സ്വന്തം സോഫ്റ്റ്‌വെയർ, ലൈബ്രറികൾ, കോൺഫിഗറേഷൻ ഫയലുകൾ എന്നിവ ബണ്ടിൽ ചെയ്യുന്നു; നന്നായി നിർവചിക്കപ്പെട്ട ചാനലുകളിലൂടെ അവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താൻ കഴിയും.[7]എല്ലാ കണ്ടെയ്‌നറുകളും ഒരൊറ്റ ഓപ്പറേറ്റിംഗ് സിസ്റ്റം കേർണലിന്റെ സേവനങ്ങൾ പങ്കിടുന്നതിനാൽ, അവ വെർച്വൽ മെഷീനുകളേക്കാൾ കുറച്ച് വിഭവങ്ങൾ ഉപയോഗിക്കുന്നു.

ഓപ്പറേഷൻ

തിരുത്തുക
 
ലിനക്സ് കേർണലിന്റെ വിർച്ച്വലൈസേഷൻ സവിശേഷതകൾ ആക്സസ് ചെയ്യാൻ ഡോക്കറിന് വ്യത്യസ്ത ഇന്റർഫേസുകൾ ഉപയോഗിക്കാം.[8]

ലിനക്സ്, വിൻഡോസ്, അല്ലെങ്കിൽ മാക്ഒഎസ് കമ്പ്യൂട്ടറുകളിലും പ്രവർത്തിക്കാൻ കഴിയുന്ന ഒരു വെർച്വൽ കണ്ടെയ്‌നറിൽ ഡോക്കറിന് ഒരു ആപ്ലിക്കേഷനും അതിന്റെ ഡിപൻഡൻസികളും പാക്കേജ് ചെയ്യാൻ കഴിയും. ഇത് പൊതുസ്ഥലത്ത് (വികേന്ദ്രീകൃത കമ്പ്യൂട്ടിംഗ്, ഡിസ്ട്രിബൂട്ടഡ് കംപ്യൂട്ടിംഗ്, ക്ലൗഡ് കമ്പ്യൂട്ടിങ്ങ് എന്നിവ കാണുക) അല്ലെങ്കിൽ പേഴ്സണൽ ക്ലൗഡ് പോലുള്ള വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ ആപ്ലിക്കേഷനെ പ്രാപ്തമാക്കുന്നു.[9]ലിനക്സിൽ പ്രവർത്തിക്കുമ്പോൾ, ലിനക്സ് കേർണലിന്റെ റിസോഴ്സ് ഐസൊലേഷൻ സവിശേഷതകളും (സി ഗ്രൂപ്പുകളും കേർണൽ നെയിംസ്പേസുകളും പോലുള്ളവ) ഒരു യൂണിയൻ ശേഷിയുള്ള ഫയൽ സിസ്റ്റവും (ഓവർലേഎഫ്എസ് പോലുള്ളവ[10])[11]കണ്ടെയ്നറുകൾ ഒറ്റ ലിനക്സ് ഇന്റൻസിനുള്ളിൽ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നതിന് ഡോക്കർ ഉപയോഗിക്കുന്നു, വെർച്വൽ മെഷീനുകൾ ആരംഭിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഓവർഹെഡ്.

ഡോക്കർ കണ്ടെയ്‌നറുകൾ ഭാരം കുറഞ്ഞതിനാൽ, ഒരു സെർവറിലോ വെർച്വൽ മെഷീനിലോ ഒരേസമയം നിരവധി കണ്ടെയ്‌നറുകൾ പ്രവർത്തിപ്പിക്കാൻ കഴിയും.[12] 2018-ൽ, കണ്ടെയ്‌നറുകളിൽ സോഫ്‌റ്റ്‌വെയർ കൈകാര്യം ചെയ്യുന്നതിനുള്ള ജനപ്രിയ സാങ്കേതികവിദ്യയായ ഡോക്കർ ഉപയോഗിക്കുമ്പോൾ, അവർ സാധാരണയായി ഒരു കമ്പ്യൂട്ടറിൽ ഈ എട്ട് കണ്ടെയ്‌നറുകൾ പ്രവർത്തിപ്പിക്കുന്നുവെന്ന് ഒരു പഠനം കണ്ടെത്തി. അതിശയകരമെന്നു പറയട്ടെ, ഡോക്കർ പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുമ്പോൾ, നാലിലൊന്ന് ഓർഗനൈസേഷനുകളും ഒരു കമ്പ്യൂട്ടറിൽ 18 അല്ലെങ്കിൽ അതിൽ കൂടുതൽ കണ്ടെയ്‌നറുകൾ ഉപയോഗിക്കുന്നു.[13] റാസ്ബെറി പൈ പോലെയുള്ള ഒറ്റ ബോർഡ് കമ്പ്യൂട്ടറിലും ഇത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.[14]

പ്രോസസ്സുകൾ, നെറ്റ്‌വർക്കുകൾ, ഉപയോക്തൃ ഐഡികൾ, ഫയൽ സിസ്റ്റങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളുന്ന, ഓപ്പറേറ്റിംഗ് എൻവയോൺമെൻ്റിനെ ആപ്ലിക്കേഷനുകൾ എങ്ങനെ കാണുന്നു എന്ന് വേർതിരിക്കാൻ ലിനക്സ് കേർണൽ നെയിംസ്‌പേസുകൾ ഉപയോഗിക്കുന്നു. വ്യത്യസ്‌തമായ ആപ്ലിക്കേഷനുകൾക്കായി വ്യത്യസ്‌തമായ എൺവയൺമെന്റ് നിലനിർത്താൻ ഈ ഒറ്റപ്പെടൽ സഹായിക്കുന്നു. കൂടാതെ, കേർണലിലെ cgroups മെമ്മറിയും സിപിയു ഉപയോഗവും കൈകാര്യം ചെയ്യുന്നതിനുള്ള റിസോഴ്സ് കൺട്രോൾ വാഗ്ദാനം ചെയ്യുന്നു. പതിപ്പ് 0.9 മുതൽ ഡോക്കർ, ലിബ് കണ്ടെയ്നർ എന്ന സ്വന്തം ഘടകം അവതരിപ്പിച്ചു. ലിനക്സ് കേർണൽ നേരിട്ട് നൽകുന്ന വിർച്ച്വലൈസേഷൻ സവിശേഷതകൾ ഈ ഘടകം പ്രയോജനപ്പെടുത്തുന്നു. കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കൂടുതൽ വഴക്കത്തിനായി libvirt, LXC, systemd-nspawn തുടങ്ങിയ ടൂളുകൾ വഴി ഡോക്കറിന് അബ്സ്ട്രാക്ട് വിർച്ച്വലൈസേഷൻ ഇൻ്റർഫേസുകളും ഉപയോഗിക്കാം.[15][8][9][16]

  1. Barbier, Julien (June 9, 2014). "It's Here: Docker 1.0". Docker. Docker, Inc. Retrieved September 30, 2019.
  2. . 18 ഡിസംബർ 2024 https://github.com/docker/cli/releases/tag/v27.4.1. Retrieved 19 ഡിസംബർ 2024. {{cite web}}: Missing or empty |title= (help)
  3. "Docker source code". docker/distribution repo. Docker, Inc. October 12, 2015. Retrieved October 24, 2015 – via GitHub.
  4. O'Gara, Maureen (July 26, 2013). "Ben Golub, Who Sold Gluster to Red Hat, Now Running dotCloud". SYS-CON Media. Archived from the original on 2019-09-13.
  5. "What is a Container?". docker.com. Docker, Inc. Retrieved 13 May 2019.
  6. 6.0 6.1 Ratan, Vivek (February 8, 2017). "Docker: A Favourite in the DevOps World". Open Source For U. Retrieved June 14, 2017.
  7. "Docker frequently asked questions (FAQ)". 2019-03-02. Archived from the original on 2020-06-27. Retrieved 2024-01-21.
  8. 8.0 8.1 "Docker 0.9: Introducing execution drivers and libcontainer". Docker Blog. Docker, Inc. March 10, 2014. Retrieved January 20, 2015.
  9. 9.0 9.1 Noyes, Katherine (August 1, 2013). "Docker: A 'Shipping Container' for Linux Code". Linux.com. Archived from the original on August 8, 2013. Retrieved August 9, 2013.
  10. "Select a storage driver documentation". Docker documentation. Archived from the original on December 6, 2016. Retrieved December 7, 2016.
  11. "Docker Documentation: Kernel Requirements". docker.readthedocs.org. January 4, 2014. Archived from the original on August 21, 2014. Retrieved August 20, 2014.
  12. K., Chris (14 ജനുവരി 2019). "Lightweight Windows containers: Using Docker process isolation in Windows 10". Poweruser. Retrieved 2 ഓഗസ്റ്റ് 2019. more "lightweight" real containers (via so called process-isolation), where the containerized processes are running directly on the host system — all processes on the host and in the containers are sharing the same Windows kernel. This is similar to how containers on Linux work.
  13. "8 surprising facts about real Docker adoption". Datadog. June 2018. Retrieved September 4, 2019.
  14. Gupta, Devender (2022-10-13). "How to Install Docker on Raspberry Pi". Gizmoxo (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-10-15.
  15. Vaughan-Nichols, Steven J. (June 11, 2014). "Docker libcontainer unifies Linux container powers". ZDNet. Retrieved July 30, 2014.
  16. "libcontainer – reference implementation for containers". docker/libcontainer repo. Docker, Inc. Retrieved July 30, 2014 – via GitHub.
"https://ml.wikipedia.org/w/index.php?title=ഡോക്കർ_(സോഫ്റ്റ്‌വെയർ)&oldid=4109696" എന്ന താളിൽനിന്ന് ശേഖരിച്ചത്