ഡേവിഡ് വാർക്ക് ഗ്രിഫിത്ത്

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ് (1875–1948)

1875 ജനുവരി 22 നു അമേരിക്കയിലെ കെന്റിക്കിലെ ക്രൈസ്റ്റ്വുഡിൽ ജനിച്ചു. നിശ്ശബ്ദ സിനിമ ചലച്ചിത്രസംവിധായകൻ. ആദ്യം നാടകരംഗത്തായിരുന്നു. പരാജയപ്പെട്ട നാടകജീവിതത്തിനു ശേഷം പുതിയ കലാരൂപമായ സിനിമയിലേക്കു കടന്നു. 1908-13 കാലത്തിനിടയിൽ 400 ബയോഗ്രാഫ് ചിത്രങ്ങൾ സംവിധാനം ചെയ്തു. ദ അഡ്വഞ്ചേഴ്‌സ് ഡോളിയായിരുന്നു ആദ്യ ബയോഗ്രാഫ് ചിത്രം. 1913-ൽ സ്വന്തം നിർമ്മാണക്കമ്പനി സ്ഥാപിച്ച് ഗ്രിഫിത്ത് മൾട്ടിറീൽ ചിത്രങ്ങളിലേക്കു കടന്നു. പന്ത്രു റീലുകളുള്ള ബർത്ത് ഒഫ് എ നേഷൻ (1915) അദ്ദേഹത്തിന് സിനിമയുടെ ചരിത്രത്തിൽ ചിരപ്രതിഷ്ഠനൽകി. ഫീച്ചർ ചിത്രങ്ങളിലേക്കുള്ള മാറ്റത്തിന് തുടക്കം കുറിച്ച ചിത്രമായിരുന്നു ഇത്. അബ്രഹാം ലിങ്കൺ (1930), ദ സ്ട്രഗ്ൾ (1931) എന്നീ ശബ്ദചിത്രങ്ങളും പില്കാലത്ത് സംവിധാനം ചെയ്തു.

ഡി.ഡബ്ലിയു.ഗ്രിഫിത്ത്
ജനനം
David Llewelyn Wark Griffith
തൊഴിൽചലച്ചിത്ര സംവിധായകൻ, നടൻ, സിനിമാ നിർമ്മാതാവ്
സജീവ കാലം19081931
ജീവിതപങ്കാളി(കൾ)Linda Arvidson (1906–1936)
Evelyn Baldwin (1936–1947)
The Adventures of Dollie (1908)

ചിത്രങ്ങൾ

തിരുത്തുക

ജൂഡിത്ത് ഒഫ് ബെഥൂലിയ (1914), ദി ബർത്ത് ഓഫ് എ നേഷൻ (1915), ഇൻടോളറൻസ് (1916), ബ്രോക്കൺ ബ്ലോസംസ് (1919), വേ ഡൗൺ ഈസ്റ്റ് (1920), ഓർഫൻസ് ഒഫ് ദ സ്റ്റോം (1921), അബ്രഹാം ലിങ്കൺ (1930), ദ സ്ട്രഗ്ൾ (1931). 1948 ജൂലായ് 23 നു മസ്തിഷ്കാഘാതം മൂലം കാലിഫോർണിയയിലെ ഹോളിവുഡിൽ അന്തരിച്ചു.