ഡെൽഹിയിലെ ബ്രിട്ടീഷ് റെസിഡന്റ്
1803-ലെ ഡെൽഹി യുദ്ധത്തിൽ മറാഠരെ തോൽപ്പിച്ച് ബ്രിട്ടീഷുകാർ ദില്ലിയുടെ നിയന്ത്രണമേറ്റെടുത്തതിനെത്തുടർന്ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയെ റെസിഡന്റായി ഡെൽഹിയിൽ നിയമിക്കാനാരംഭിച്ചു. തുടക്കത്തിൽ റെസിഡന്റ് എന്നാൽ മുഗൾ സഭയിലെ ബ്രിട്ടീഷ് ഗവർണർ ജനറലിന്റെ പ്രതിനിധിയായിരുന്നു. എന്നാൽ ബ്രിട്ടീഷ് ആധിപത്യം ശക്തിപ്പെടുകയും മുഗൾ ശക്തി ക്ഷയിക്കുകയും ചെയ്തതോടെ കാലക്രമേണ ഡെൽഹിയുടെയും ചുറ്റുവട്ടത്തേയും ഭരണം റെസിഡന്റ് നേരിട്ട് കൈയിലെടുത്തു. മുഗൾ ചക്രവർത്തിയുടെ പ്രവർത്തനങ്ങളും റെസിഡന്റിന്റെ നിയന്ത്രണത്തിലായി.[1]
ഡെൽഹിയുടെ ദീർഘമായ ചരിത്രവും ഹിന്ദുസ്ഥാന്റെ തലസ്ഥാനം, മുഗൾ സാമ്രാജ്യത്തിന്റെ കേന്ദ്രം എന്നീ നിലകളിലുള്ള അതിന്റെ സ്ഥാനവും മൂലം ഡെൽഹിയിലെ റെസിഡന്റ് സ്ഥാനത്തിന് പ്രാധാന്യമുണ്ടായിരുന്നു. 1833-ൽ ആഗ്ര ആസ്ഥാനമാക്കി, വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ എന്ന ഒരു പുതിയ പ്രവിശ്യ രൂപീകരിച്ചപ്പോൾ ഡെൽഹി അതിന്റെ കീഴിലായി. ഡെൽഹി റെസിഡന്റിന്റെ നില പ്രസ്തുത പ്രവിശ്യയുടെ ലെഫ്റ്റനന്റ് ഗവർണറുടെ കീഴിലായി. ഇതോടെ റെസിഡന്റ് എന്ന സ്ഥാനപ്പേര് ഏജന്റ് എന്നായും പിന്നീട് കമ്മീഷണർ എന്നുമായി മാറി.[2]
1857-ലെ ലഹളക്കുശേഷം ഡെൽഹിയുടെ ഭരണം ബ്രിട്ടീഷുകാർ നേരിട്ട് ഏറ്റെടുത്തതോടെ റെസിഡന്റ് സ്ഥാനം നിർത്തലായി. സൈമൺ ഫ്രേസറായിരുന്നു അവസാനത്തെ റെസിഡന്റ്. ഇദ്ദേഹം ലഹളയിൽ മരിക്കുകയായിരുന്നു.
റെസിഡന്റുമാരുടെ പട്ടികതിരുത്തുക
ഔദ്യോഗികകാലയളവ് | റെസിഡന്റ് | ജീവിതകാലം |
---|---|---|
1803 - 1806 ജൂൺ 25 | ഡേവിഡ് ഒക്റ്റർലോണി | 1758 - 1825 |
1806 ജൂൺ 25 - 1811 | ആർച്ചിബോൾഡ് സെറ്റൻ | 1758 - 1818 |
1811 ഫെബ്രുവരി 25 - 1818 | ചാൾസ് മെറ്റ്കാഫ് | 1785 – 1846 |
1818 - 1820 | ഡേവിഡ് ഒക്റ്റർലോണി (രണ്ടാം തവണ) | |
1820 - 1823 | അലക്സാണ്ടർ റോസ് | 1777 - 1800-കളിൽ |
1823 | വില്ല്യം ഫ്രേസർ (താൽക്കാലികം) | 1784 - 1835 |
1823 - 1825 ഒക്റ്റോബർ | സി. എലിയറ്റ് | |
1825 ഓഗസ്റ്റ് 26 - 1827 ജൂലൈ 31 | ചാൾസ് മെറ്റ്കാഫ് (രണ്ടാം തവണ) | |
1827 ജൂലൈ 31 - 1828 | എഡ്വേഡ് കോൾബ്രൂക്ക് | |
1828 - 1829 | വില്ല്യം ഫ്രേസർ (താൽക്കാലികം) (രണ്ടാം തവണ) | |
1829 സെപ്റ്റംബർ 18 - 1830 നവംബർ | ഫ്രാൻസിസ് ജെയിംസ് ഹോക്കിൻസ് | 1806 - 1860 |
1830 നവംബർ 25 - 1832 | ഡബ്ല്യു. ബി. മാർട്ടിൻ | |
1832 - 1835 മാർച്ച് 22 | വില്ല്യം ഫ്രേസർ (മൂന്നാം തവണ) | |
1835 - 1853 | തോമസ് മെറ്റ്കാഫ് | 1795 - 1853 |
1853 നവംബർ - 1857 മേയ് 11 | സൈമൺ ഫ്രേസർ | മരണം: 1857 |
അവലംബംതിരുത്തുക
കുറിപ്പുകൾതിരുത്തുക
- ൧ ^ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)