മോസ്കോയിലെ ഭരണാധിപൻ (ഗ്രാൻഡ് പ്രിൻസ്) ആയിരുന്നു ഡിമിത്രി ഡോൺസ്കോയ് (1350 ഒക്ടോബർ 12 – 1389 മേയ് 19),. ഡിമിത്രി ഇവാനോവിച് എന്നും പേരുണ്ട്. ഭരണാധികാരിയായിരുന്ന ഇവാൻ രണ്ടാമന്റെ (1326-59) മകനായി ജനിച്ചു.

ഡിമിത്രി ഡോൺസ്കോയ്
Grand Prince of Moscow
ഭരണകാലം 13 November 1359 – 19 May 1389
മുൻഗാമി Ivan II
പിൻഗാമി Vasiliy I
Consort Eudoxia Dmitriyevna
മക്കൾ
Daniil Dmitriyevich
Yury Vasiliyevich
Vasily Vasilyevich
Sofiya Dmitriyevna
Yury Dmitriyevich
Maria Dmitriyevna
Anastasia Dmitriyevna
Simeon Dmitriyevich
Ivan Dmitriyevich
Andrey Dmitriyevich
Pyotr Dmitriyevich
Anna Dmitriyevna
Konstantin Dmitriyevich
പേര്
Dmitry Ivanovich
Dynasty Rurik
പിതാവ് Ivan II
മാതാവ് Alexandra Vasilyevna Velyaminova

മോസ്കോയിലെ ഭരണാധിപൻ

തിരുത്തുക

ഇവാൻ മരണമടഞ്ഞതിനെത്തുടർന്ന് ഇദ്ദേഹം 1359-ൽ മോസ്കോയിലെ ഭരണാധിപനായിത്തീർന്നപ്പോൾ ഒമ്പതുവയസ്സു മാത്രമേ പ്രായമെത്തിയിരുന്നുള്ളൂ. ആയതിനാൽ റീജൻസിയിലാണ് ഭരണം തുടങ്ങിയത്. തന്റെ വരുതിയിൽ നിൽക്കാൻ തയ്യാറാകാത്ത മറ്റു ഭരണാധികാരികളോടേറ്റുമുട്ടുന്നതിന് ഡിമിത്രി മടിച്ചിരുന്നില്ല. മോസ്കോ കീഴടക്കാനുള്ള ലിത്വാനിയയുടെ ശ്രമങ്ങളെ 1360-കളിൽ ഇദ്ദേഹം പരാജയപ്പെടുത്തിയിരുന്നു. മോസ്കോയിലെ ക്രെംലിൻ ശക്തിപ്പെടുത്തുന്നതിനുള്ള പണി 1367-ൽ തുടങ്ങി.

വ്ലാഡിമിറിലെ ഗ്രാൻഡ് പ്രിൻസ്

തിരുത്തുക

തെക്കൻ റഷ്യയിലെ മംഗോൾ-ടാട്ടറുകളുടെ രാജ്യമായിരുന്ന ഗോൾഡൻ ഹോഡിലെ (Golden Hord) ഭരണാധിപൻ (ഖാൻ) ഇദ്ദേഹത്തിന്റെ ഭരണത്തെ അംഗീകരിച്ചിരുന്നു. വ്ലാഡിമിറിലെ ഗ്രാൻഡ് പ്രിൻസ് എന്ന പദവി അവർ ഇദ്ദേഹത്തിനു നൽകി. റഷ്യയിൽ 13-ആം നൂറ്റാണ്ടിൽ ടാട്ടറുകളുടെ ആക്രമണം തുടങ്ങിയശേഷം അവരെ എതിർത്തു തോൽപ്പിക്കാൻ തക്കവണ്ണം ശക്തിമാനായിത്തീർന്ന ആദ്യത്തെ റഷ്യൻ ഭരണാധികാരിയാണിദ്ദേഹം. ആഭ്യന്തരപ്രശ്നങ്ങൾ നിമിത്തം ഗോൾഡൻ ഹോഡ് ദുർബലമായ സമയമായിരുന്നു ഇത്. ഡോൺ നദിക്കു സമീപം കുലികോവോയിൽ 1380 സെപ്റ്റംബറിൽ ടാട്ടറുകളെ തോൽപ്പിക്കാൻ കഴിഞ്ഞത് റഷ്യയിൽ ഇദ്ദേഹത്തിന് വ്യാപകമായ അംഗീകാരം നേടിക്കൊടുത്തു. ഇതിനെത്തുടർന്ന് ഡോണുമായി ബന്ധപ്പെട്ടവൻ എന്നർഥം വരുന്ന ഡോൺസ്കോയ് എന്ന പേരുകൂടി ഇദ്ദേഹത്തിനു ലഭിച്ചു. ടാട്ടർ ഭരണാധിപനായിരുന്ന (ഖാൻ), മമായി (Mamai)യെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. ഇദ്ദേഹം ടാട്ടറുകളെ തോൽപ്പിച്ചതോടെ മോസ്കോയിലെ ഗ്രാൻഡ് പ്രിൻസിന്റെ അന്തസ്സും പദവിയും ഉയരുകയും ശക്തി വർധിക്കുകയുമുണ്ടായി. ഇതോടെ റഷ്യയിലെ ദേശീയ ഭരണാധിപനെന്ന പരിഗണന മോസ്കോയിലെ ഗ്രാൻഡ് പ്രിൻസിന് ലഭിക്കുകയും ചെയ്തു. 1389-ൽ മോസ്കോയിൽ ഇദ്ദേഹം നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിമിത്രി ഡോൺസ്കോയ് (1350 - 89) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡിമിത്രി_ഡോൺസ്കോയ്&oldid=2965729" എന്ന താളിൽനിന്ന് ശേഖരിച്ചത്