ഡിഫ്തീരിയ രോഗകാരിയായ കോർണെബാക്ടീര്യ എന്ന ബാക്ടീരിയക്കെതിരെയുള്ള വാക്സിനാണ് ഡിഫ്തീരിയ വാക്സിൻ (Diphtheria vaccine).[1] 1980 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ഇതിന്റെ ഉപയോഗം മൂലം രോഗം 90% കുറയാൻ കാരണമായി. പ്രാരംഭമായി 3 ഡോസുകളാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇത് 95% ഫലപ്രദമാണ്.[2] 10 വർഷത്തിനു ശേഷം ബൂസ്റ്റർ ഡോസ് നൽകണം. 6 ആഴ്ച്ച പ്രായമായാൽ തന്നെ കുത്തിവെപ്പെടുക്കാവുന്നതാണ്. പിന്നീട് അടുത്ത ഡോസുകൾ 4 ആഴ്ചകൾ വീതം ഇടവിട്ട് നൽകണം.[3]

ഡിഫ്തീരിയ വാക്സിൻ
Vaccine description
Target diseaseCorynebacterium diphtheriae
TypeToxoid
Clinical data
MedlinePlusa607027
Routes of
administration
Intramuscular injection
Identifiers
ATC codeJ07AF01 (WHO)
ChemSpidernone
 ☒NcheckY (what is this?)  (verify)

വളരെ സുരക്ഷിതമായ ഒരു വാക്സിനാണിത്. പാർശ്വഫലങ്ങൾ വളരെ അപൂർവ്വം.[4] കുത്തി വെപ്പെടുക്കുന്ന സ്ഥലത്ത് വേദയും തടിപ്പും നാലാഴ്ച വരെ നീണ്ടു നിന്നേക്കാം. പ്രതിരോധശക്തി കുറഞ്ഞവരിലും ഗർഭിണികളിലും സുരക്ഷിതമായി ഉപയോഗിക്കാവുന്ന വാക്സിനാണിത്. [5]

പലതരം സംയുക്തങ്ങളായാണ് ഡിഫ്തീരിയ വാക്സിൻ നൽകുന്നത്.[6] ഒന്ന് ടെറ്റനസ് ടോക്സോയിഡ് (dTor DT) രണ്ടാമത് DPT(tetanus & pertusis വാക്സിൻ) .[7] ലോകാരോഗ്യ സംഘടന 1974 ൽ ഇതിന്റെ ഉപയോഗം ശുപാർശ ചെയ്തിട്ടുണ്ട്. .[8] ലോക ജനസംഖ്യയുടെ 84% പേരും ഈ വാക്സിൻ എടുത്തവരാണു.[9]  പേശികളിൽ കുത്തിവച്ചാണു ഈ വാക്സിൻ നൽകുന്നത്..[10] ഇത് തണുത്തതും എന്നാൽ ഉറഞ്ഞു കട്ടിയാകാത്തതുമായ സ്ഥലത്ത് സൂക്ഷിക്കണം.

1923 ലാണു ഡിഫ്തീരിയ വാക്സിൻ വികസിപ്പിച്ചെടുത്തത്.[11] ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ള അവശ്യ മരുന്നുകളിൽ വളരെ പ്രധാനപ്പെട്ടതാണു ഇത്. [12] വികസ്വര രാജ്യങ്ങളിൽ ഇതിന്റെ മൊത്ത വില 0.12 മുതൽ 0.99 USD വരെയാണു.

അവലംബം തിരുത്തുക

  1. "MedlinePlus Medical Encyclopedia: Diphtheria immunization (vaccine)".
  2. "Weekly epidemiological record Relevé épidémiologique hebdomadaire" (PDF) (3). 20 JANUARY 2006: 21-32. Retrieved 18 സെപ്റ്റംബർ 2016. {{cite journal}}: Check date values in: |date= (help); Cite journal requires |journal= (help)
  3. "Weekly epidemiological record Relevé épidémiologique hebdomadaire" (PDF) (3). 20 JANUARY 2006: 21-32. Retrieved 18 സെപ്റ്റംബർ 2016. {{cite journal}}: Check date values in: |date= (help); Cite journal requires |journal= (help)
  4. "Weekly epidemiological record Relevé épidémiologique hebdomadaire" (PDF) (3). JANUARY 2006: 21-32. Retrieved 18 സെപ്റ്റംബർ 2016. {{cite journal}}: Check date values in: |date= (help); Cite journal requires |journal= (help)
  5. Atkinson, William (May 2012). Diphtheria Epidemiology and Prevention of Vaccine-Preventable Diseases (12 ed.). Public Health Foundation. pp. 215–230. ISBN 9780983263135.
  6. Centre for Disease Control and Prevention. "Diphtheria Vaccination". Department of Health and Human Services. Retrieved 8 November 2011.
  7. "Weekly epidemiological record Relevé épidémiologique hebdomadaire" (PDF) (3). JAN 2006: 21-32. Retrieved 18 സെപ്റ്റംബർ 2016. {{cite journal}}: Check date values in: |date= (help); Cite journal requires |journal= (help)
  8. "Weekly epidemiological record Relevé épidémiologique hebdomadaire" (PDF) (3). JANUARY 2006: 21-32. Retrieved 18 സെപ്റ്റംബർ 2016. {{cite journal}}: Check date values in: |date= (help); Cite journal requires |journal= (help)
  9. "Diphtheria". who.int. 3 September 2014. Retrieved 27 March 2015.
  10. "Weekly epidemiological record Relevé épidémiologique hebdomadaire" (PDF) (3). JANUARY 2006: 21-32. Retrieved 18 സെപ്റ്റംബർ 2016. {{cite journal}}: Check date values in: |date= (help); Cite journal requires |journal= (help)
  11. Macera, Caroline (2012). Introduction to Epidemiology: Distribution and Determinants of Disease. Nelson Education. p. 251. ISBN 9781285687148.
  12. "WHO Model List of EssentialMedicines" (PDF). World Health Organization. October 2013. Retrieved 22 April 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡിഫ്തീരിയ_വാക്സിൻ&oldid=3633282" എന്ന താളിൽനിന്ന് ശേഖരിച്ചത്