ഡി.പി.റ്റി. വാക്സിൻ
[[Category:Infobox drug articles with contradicting parameter input |]]
Combination of | |
---|---|
Diphtheria vaccine | Vaccine |
Pertussis vaccine | Vaccine |
Tetanus vaccine | Vaccine |
Legal status | |
Legal status |
|
Identifiers | |
ChemSpider | |
(verify) |
ഡിഫ്തീരിയ (തൊണ്ട മുള്ള്), പെർട്ടൂസീസ് (വില്ലൻചുമ), ടെറ്റനസ് (കുതിരസന്നി) എന്നീ മാരക രോഗങ്ങൾ ബാധിക്കാതിരിക്കാനായി ശിശുക്കൾക്ക് നൽകുന്ന പ്രതിരോധ കുത്തിവെയ്പ്പാണ് ഡിപിറ്റി വാക്സിൻ (DPT vaccine). ട്രിപ്പിൾ വാക്സിൻ എന്നും ഇത് അറിയപ്പെടുന്നു. ഇന്ത്യയുൾപ്പെടെയുള്ള മിക്ക രാജ്യങ്ങളിലും ഡിപിറ്റി, ലോകാരോഗ്യ സംഘടന നിഷ്ക്കർഷിക്കുന്ന ഒരു പൊതുജനാരോഗ്യ നടപടിയാണ്. ലോകാരോഗ്യ സംഘടനയുടെ ശുപാർശയനുസരിച്ച് നവജാത ശിശുക്കൾക്ക് ആറാം ആഴ്ച, പത്താം ആഴ്ച, പതിനാലാം ആഴ്ച എന്നീ ക്രമത്തിൽ മൂന്ന് കുത്തിവെയ്പുകളും തുടർന്ന് 16 -24 അഴ്ചകൾക്കിടയിൽ ഒരു കുത്തിവെയ്പ്പും തുടർന്ന് 5- 6 ആം വയസ്സിൽ വില്ലൻ ചുമയുടെ ഘടകം ഒഴിവാക്കിയ ഡീ ടീ ബൂസ്റ്റർ ഡോസും നൽകുകയാണ് ചെയ്യേണ്ടത്.
പ്രതിരോധവാക്സിൻ
തിരുത്തുകഡിഫ്ത്തീരിയ-ടെറ്റനസ് ടോക്സോയിഡുകളും (വിഷ-പ്രതിവിഷ മിശ്രിതം) പെർട്ടൂസിസ് വാക്സിനും വഹിക്കുന്ന ഒരു ധാതുവാഹകം (അലൂമിനിയം ഫോസ്ഫേറ്റ്), തയോമെർസാൽ പരിരക്ഷകം എന്നിവയാണിതിൽ അടങ്ങിയിരിക്കുന്നത്. ഡിഫ്ത്തീരിയയ്ക്കും വില്ലൻ ചുമയ്ക്കുമെതിരെ പൂർണമായ പ്രതിരോധം ലഭിക്കുന്നില്ലെങ്കിലും രോഗത്തിന്റെ തീക്ഷ്ണത കുറയ്ക്കാൻ ഈ വാക്സിൻ നൽകുന്നതു കൊണ്ടു കഴിയും. ടെറ്റനസിനെതിരെയും സ്ഥിരമായ പ്രതിരോധം ഈ വാക്സിൻ മൂലം ലഭിക്കുന്നില്ല. പത്തു വർഷത്തിലൊരിക്കൽ ടെറ്റനസ് ടോക്സോയിഡ് ബൂസ്റ്റർ ഡോസ് എടുക്കുകയും മുറിവുകൾ ഉണ്ടാകുമ്പോൾ നിർബന്ധമായും ടെറ്റനസ് ടോക്സോയിഡ് വീണ്ടും കുത്തിവയ്ക്കുകയോ ചെയ്യേണ്ടതാണ്.
പാർശ്വഫലങ്ങൾ
തിരുത്തുകഡിപിറ്റി വാക്സിൻ അപൂർവമായിമാത്രം ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. വില്ലൻ ചുമയുടെ വാക്സിനിലെ നിർജ്ജീവ ബാക്ടീരിയങ്ങളുടെ സാന്നിധ്യമാണ് ഇതിനു കാരണം. മറ്റു രണ്ടു രോഗങ്ങളുടെയും പ്രതിരക്ഷയ്ക്കായി ഉൾക്കൊളളിച്ചിട്ടുളള ടോക്സോയിഡുകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കാറില്ല. പനി, ദേഹാസ്വാസ്ഥ്യം, സന്നി, നിർത്താതെയുളള കരച്ചിൽ, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവ അനുഭവപ്പെട്ടാൽ തുടർന്നു കുത്തിവയ്പു നടത്തുമ്പോൾ വില്ലൻ ചുമയുടെ വാക്സിൻ ഒഴിവാക്കണം. വളരെ അപൂർവമായി (മൂന്നു ലക്ഷത്തിലൊന്ന്) തലച്ചോറിനും നാഡികൾക്കും തകരാറു സംഭവിക്കുന്നതായി കണ്ടിട്ടുണ്ട്. ഡിപിറ്റി വാക്സിന്റെ ഗുണഫലങ്ങളെ കണക്കിലെടുത്ത് ഈ ചെറിയ അപകട സാധ്യതയ്ക്ക് വലിയ പ്രാധാന്യം നൽകാറില്ല. ശിശുവിന് പനിയോ മറ്റ് അസുഖങ്ങളോ ഉള്ളപ്പോൾ ഡിപിറ്റി വാക്സിൻ നൽകാൻ പാടില്ല. ചുഴലി ദീനമോ, മറ്റ് നാഡീ രോഗങ്ങളോ ജനിതക -വളർച്ച തകരാറുകളോ ഉളള ശിശുക്കൾക്ക് വില്ലൻ ചുമയുടെ പ്രതിരക്ഷാ ഘടകം ഒഴിവാക്കി മാത്രമേ വാക്സിൻ നൽകാൻ പാടുള്ളൂ.
അവലംബം
തിരുത്തുകപാർക്സ് ടെക്സ്റ്റ് ബുക്ക് ഓഫ് സോഷ്യൽ ആൻഡ് പ്രിവെന്റീവ് മെഡിസിൻ , പത്തൊൻപതാമത് എഡിഷൻ., ഭാനോട്ട്, ജബൽപൂർ.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.naturalnews.com/031469_vaccine_brain_seizures.html
- http://www.wisegeek.com/what-is-a-dpt-vaccine.htm
- http://health.indiamart.com/kidshealth/vaccine/vaccine-preventable.html Archived 2012-07-22 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡിപിറ്റി വാക്സിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |