ടോക്സോയിഡ്

(Toxoid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടോക്സോയ്ഡ് ഒരു നിഷ്ക്രിയ ടോക്സിൻ (സാധാരണയായി ഒരു എക്സോടോക്സിൻ) ആണ്. ഇതിന്റെ വിഷാംശം രാസവസ്തുക്കൾ (ഫോർമാലിൻ) അല്ലെങ്കിൽ ചൂട് ഉപയോഗിച്ച് ഇല്ലാതാക്കുന്നു. അതേസമയം രോഗപ്രതിരോധ ശേഷി ഉൾപ്പടെയുള്ള മറ്റ് ഗുണങ്ങൾ നിലനിർത്തുന്നു. ടോക്സിനുകൾ ബാക്ടീരിയകൾ സ്രവിക്കുന്നവയാണ്. അതേസമയം ടോക്സോയിഡുകൾ രൂപമാറ്റം വരുത്തിയ ടോക്സിനുകൾ ആണ്. അതിനാൽ, വാക്സിനേഷൻ സമയത്ത് ഉപയോഗിക്കുമ്പോൾ, ഒരു രോഗപ്രതിരോധ പ്രതികരണം ഉണ്ടാക്കുകയും ടോക്സോയിഡിന്റെ തന്മാത്രാ മാർക്കറുകൾക്കെതിരെ രോഗം ഉണ്ടാകാതെ തന്നെ രോഗപ്രതിരോധത്തിന് സഹായിക്കുന്ന ഇമ്യൂണോളജിക്കൽ മെമ്മറി രൂപപ്പെടുകയും ചെയ്യുന്നു. അത്തരമൊരു തയ്യാറെടുപ്പ് അനറ്റോക്സിൻ എന്നും അറിയപ്പെടുന്നു.[1] ഡിഫ്തീരിയ, ടെറ്റനസ്, ബോട്ടുലിസം എന്നിവയെ തടയുന്ന ടോക്സോയിഡുകൾ ഉണ്ട്.[2]

റൂബി ഹിരോസ് സെറമുകളും ആന്റിടോക്സിനുകളും ഗവേഷണം ചെയ്യുന്നു
ഡിഫ്തീരിയയെക്കുറിച്ച് അവബോധം പ്രചരിപ്പിച്ച് പുറത്തിറക്കിയ പോസ്റ്റർ.
നേവൽ മെഡിക്കൽ സെന്റർ സാൻ ഡീഗോയിൽ ഒരു ടെറ്റനസ് വാക്സിൻ നൽകുന്നു

യഥാർത്ഥ ടോക്സിനോട് രോഗ പ്രതിരോധ ശേഷി ഉണ്ടാക്കുന്നു അല്ലെങ്കിൽ ടോക്സോയ്ഡ് മാർക്കറുകളും ടോക്സിൻ മാർക്കറുകളും സംരക്ഷിക്കപ്പെടുന്നതിനാൽ മറ്റൊരു ആന്റിജനുമായി പ്രതികരണം വർദ്ധിപ്പിക്കുന്നു എന്നതിനാൽ ടോക്സോയിഡുകൾ വാക്സിനുകളായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ക്ലോസ്ട്രിഡിയം ടെറ്റാനി നിർമ്മിക്കുന്ന ടെറ്റാനോസ്പാസ്മിനിൽ നിന്നാണ് ടെറ്റനസ് ടോക്സോയ്ഡ് ഉരുത്തിരിഞ്ഞത്.[3] വാക്സിനുശേഷം രോഗികൾ ചിലപ്പോൾ പാർശ്വഫലങ്ങളെക്കുറിച്ച് പരാതിപ്പെടാമെങ്കിലും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ടോക്സോയിനെ ഇല്ലാതാക്കുന്ന പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്ന ഇവ ടോക്സോയിഡിന്റെ നേരിട്ടുള്ള ഫലങ്ങളല്ല. ടോക്സിൻ പോലെ ടോക്സോയിഡ് ജീവഹാനിവരുത്തുന്നില്ല.

മനുഷ്യ ആന്റിടോക്സിൻ ഉൽപാദനത്തിനും ടോക്സോയിഡുകൾ ഉപയോഗപ്രദമാണ്.  മനുഷ്യന്റെ ആന്റി-ടെറ്റനസ് ഇമ്മ്യൂൺ ഗ്ലോബുലിൻ (ടെറ്റനസ് ഇമ്മ്യൂൺ ഗ്ലോബുലിൻ (ടിഐജി), ഹൈപ്പർടെറ്റ് (സി)[4]), എന്നിവയുടെ ഉൽ‌പാദനത്തിനായി അമേരിക്കയിലെ പല പ്ലാസ്മ കേന്ദ്രങ്ങളും ടെറ്റനസ് ടോക്സോയ്ഡിന്റെ ഒന്നിലധികം ഡോസുകൾ ഉപയോഗിക്കുന്നു.

കൺജുഗേറ്റ് വാക്സിനുകളുടെ ഉൽപാദനത്തിലും ടോക്സോയിഡുകൾ ഉപയോഗിക്കുന്നു. ഉയർന്ന ആന്റിജനിക് ടോക്സോയിഡുകൾ ബാക്ടീരിയ കാപ്സ്യൂളിൽ കാണപ്പെടുന്ന പോളിസാക്രറൈഡുകൾ പോലുള്ള ദുർബലമായ ആന്റിജനുകളിലേക്ക് ശ്രദ്ധ ആകർഷിക്കാൻ സഹായിക്കുന്നു.[5]

ടോക്സോയിഡുകളുടെ പട്ടിക

തിരുത്തുക
ടോക്സിൻ ജീവി ടോക്സോയ്ഡ്
ടെറ്റനസ് ടോക്സിൻ ക്ലോസ്ട്രിഡിയം ടെറ്റാനി ടെറ്റനസ് ടോക്സോയ്ഡ്
ഡിഫ്തീരിയ ടോക്സിൻ കോറിനെബാക്ടീരിയം ഡിഫ്തീരിയ ഡിഫ്തീരിയ ടോക്സോയ്ഡ്
ബോട്ടുലിനം ടോക്സിൻ ക്ലോസ്ട്രിഡിയം ബോട്ടുലിനം ബോട്ടുലിനം ടോക്സോയ്ഡ്
സ്യൂഡോമോണസ് എക്സോടോക്സിൻ എ സ്യൂഡോമോണസ് എരുഗിനോസ (പേര് നൽകിയിട്ടില്ല; Vi-rEPA- ൽ ഉപയോഗിക്കുന്നു)[6]
  1. Anatoxin
  2. "The Preparation and Testing of Diphtheria Toxoid (Anatoxine-Ramon)" (PDF). aphapublications.org. Retrieved 7 October 2015.
  3. "Diphtheria and Tetanus Toxoids Adsorbed" (PDF). fda.gov. Retrieved 21 October 2015.
  4. "Tetanus Immune Globulin" (PDF). September 2012. Archived from the original (PDF) on 2016-03-04. Retrieved 2010-05-29.
  5. Vaccine design : innovative approaches and novel strategies. Rappuoli, Rino., Bagnoli, Fabio. Norfolk, UK: Caister Academic. 2011. ISBN 9781904455745. OCLC 630453151.{{cite book}}: CS1 maint: others (link)
  6. "Synthesis and immunological properties of Vi and di-O-acetyl pectin protein conjugates with adipic acid dihydrazide as the linker". Infection and Immunity. 65 (6): 2088–93. June 1997. doi:10.1128/IAI.65.6.2088-2093.1997. PMID 9169736.
"https://ml.wikipedia.org/w/index.php?title=ടോക്സോയിഡ്&oldid=3918117" എന്ന താളിൽനിന്ന് ശേഖരിച്ചത്