ഡിപ്റ്ററോകാർപ്പേസീ സസ്യകുടുംബത്തിന്റെ ടൈപ്പ് ജനുസാണ് ഡിപ്റ്ററോകാർപസ് (Dipterocarpus). ഡിപ്റ്ററോകാർപ്പേസിയിലെ എണ്ണം കൊണ്ട് മൂന്നാമതും വൈവിധ്യത്താൽ ഏറ്റവും മുന്നിലും നിൽക്കുന്ന ജനുസാണ് ഇത്. ഈ ജനുസിലെ തടികൾ പ്രാധാന്യമുള്ളതാണ്. തെക്കുകിഴക്കനേഷ്യയിൽ 70 -ഓളം സ്പീഷിസുകളാണ് ഇതിൽ ഉള്ളത്. ഡിപ്റ്ററോകാർപ് കാടുകളിലെ പ്രധാന സ്പീഷിസുകൾ ആണ് അവ. ഡിപ്റ്റോകാർപസ് എന്നതിനു ഗ്രീക്കുഭാഷയിൽ ഡി=രണ്ട്, റ്റെറോൺ=ചിറക്, കാർപോസ് =കായ എന്നാണ് അർത്ഥങ്ങൾ, അതായത് രണ്ടു ചിറകുള്ള കായകൾ എന്നാണ് അർത്ഥം. ഏറ്റവും കൂടുതൽ സ്പീഷിസുകൾ ഉള്ളത് ബോർണിയോയിലാണ്, ആ ദ്വീപിലെ തദ്ദേശീയമായി ധാരാളം സ്പീഷിസുകൾ ഉണ്ട്.

ഡിപ്റ്ററോകാർപസ്
കാരാഞ്ഞിലിയുടെ തൈ. പേരാവൂരിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Dipterocarpus

Species

See text

സാമ്പത്തികമായി വളരെ പ്രധാനപ്പെട്ട ഈ ജനുസിന്റെ തടികൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അവ കെറിയിങ്ങ് എന്ന് അറിയപ്പെടുന്നു. ആന്തമാനിൽ നിന്നും കിട്ടുന്ന ഗുർജൻ എന്ന് അറിയപ്പെടുന്ന ഡിപ്റ്റോകാർപസ് ടർബിനാറ്റസ് പ്ലൈവുഡ് ഉണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട മരമാണ്.

പ്രധാന സ്പീഷിസുകൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡിപ്റ്ററോകാർപസ്&oldid=2322746" എന്ന താളിൽനിന്ന് ശേഖരിച്ചത്