കൽപയിൻ

ചെടിയുടെ ഇനം
(Dipterocarpus indicus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടത്തിലെ ഒരു തനതു മരമാണ് വെള്ള അയനി എന്നുകൂടി അറിയപ്പെടുന്ന കൽപയിൻ (ശാസ്ത്രീയനാമം: Dipterocarpus indicus). 60 മീറ്റർ വരെ ഉയരം വയ്ക്കുന്ന വന്മരം. 800 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. വംശനാശഭീഷണി നേരിടുന്ന[1] ഒരു മരം. [2] കറ സ്പിരിറ്റും വാർണീഷും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മരക്കറ പലവിധ ഔഷധങ്ങളായും ഉപയോഗിക്കുന്നു [3] മരത്തടി പൾപ്പിന് ഉപയോഗിക്കാൻ പറ്റില്ലെങ്കിലും പ്ലൈവുഡ് ഉണ്ടാക്കാൻ നല്ലതാണ്. [4] ചെറുപ്പത്തിൽ തണലിലും വളരുന്ന ഈ മരം ഈ ജനുസിലെ മറ്റു മരങ്ങളെപ്പോലെ തീ സഹിക്കില്ല. [5]

കൽപയിൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Dipterocarpus
Species:
D.indicus
Binomial name
Dipterocarpus indicus
Bedd.

ഉത്തര കർണാടകം മുതൽ തെക്ക് തിരുവനന്തപുരം വരെയുള്ള പശ്ചിമഘട്ടത്തിലെ നിത്യ ഹരിത കാടുകളിൽ താരതമ്യേന അപൂർവമായി കാണുന്ന മരം.[6]

കൽപൈൻ മരം (കുദ്രേമുഖ് കാട്ടിൽ നിന്നുള്ള ചിത്രം)
  1. http://www.iucnredlist.org/details/33468/0
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-27.
  3. http://pilikula.com/index.php?slno=50&pg=113[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.ncbi.nlm.nih.gov/pubmed/23033683
  5. http://ecocrop.fao.org/ecocrop/srv/en/cropView?id=5501[പ്രവർത്തിക്കാത്ത കണ്ണി]
  6. Page, Navendu (2017). Endemic Woody Plants of the Western Ghats. Bangalore: Trail Blazer Printers and Publishers. ISBN 978-93-5279-072-2.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കൽപയിൻ&oldid=4086476" എന്ന താളിൽനിന്ന് ശേഖരിച്ചത്