വില്ലൻചുമ
ഒരിനം ബാക്ടീരിയ ആണ് ഈ രോഗത്തിനു കാരണം. ജനനാനന്തരം ഏതു വയസ്സിലും കുട്ടികളെ ബാധിക്കുന്ന ഒരു രോഗമാണിത്. പക്ഷേ, രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിൽ ഈ രോഗം വളരെ അപകടകാരിയാണ്. സാധാരണ ജലദോഷം പോലെ തുടങ്ങുന്ന ഈ രോഗം രണ്ടാഴ്ചക്കകം അസഹ്യമായ ചുമയും ചുമയ്ക്കു ശേഷമുള്ള വലിവും ഛർദ്ദിയും ഉണ്ടാക്കുന്നു.തുടക്കത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ ചുമ മൂന്നുമാസം നീണ്ടുനിൽക്കും. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികളിലും കുത്തിവെപ്പ് ലഭിച്ച കുട്ടികളിലും വലിവ് ഉണ്ടായെന്നു വരില്ല. ചുമയുടെ കാഠിന്യം കൊണ്ടും തുടർച്ചയായ ഛർദ്ദി കൊണ്ടുമാണ് കുട്ടി ക്ഷീണിക്കുന്നത്. ഒരു ചുമ നിന്നാലുടൻ ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിയാൽ ശരീരത്തിനനുഭവപ്പെടുന്ന പോഷകമൂല്യങ്ങളുടെ കുറവ് നികത്താനാവും. പ്രതിരോധ കുത്തിവെപ്പ് ലഭിക്കാത്ത കുട്ടികളെയാണ് സാധാരണ ഈ രോഗം പിടിപെടുന്നത്. എറിത്രോമൈസിൻ ഇനത്തിൽപ്പെട്ട ആൻറിബയോട്ടിക്കുകൾ ആരംഭത്തിൽ തന്നെ കൊടുത്താൽ രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനാകും.
വില്ലൻ ചുമ | |
---|---|
മറ്റ് പേരുകൾ | പെർട്ടുസിസ്, 100 ദിവസത്തെ ചുമ |
ഒരു ആൺകുട്ടി, പെർട്ടുസിസ് കാരണം ചുമ. | |
സ്പെഷ്യാലിറ്റി | പകർച്ച വ്യാധി |
ലക്ഷണങ്ങൾ | മൂക്കൊലിപ്പ്, പനി, ചുമ[1] |
സങ്കീർണത | ഛർദ്ദി, വാരിയെല്ല് ഒടിവ്, ക്ഷീണം[1][2] |
കാലാവധി | ~ 10 ആഴ്ചകൾ[3] |
കാരണങ്ങൾ | ബോർഡെറ്റെല്ല പെർട്ടുസിസ് (വായുവിലൂടെ പകരുന്ന രോഗം)[4] |
ഡയഗ്നോസ്റ്റിക് രീതി | നാസോഫറിംഗൽ സ്വാബ്[5] |
പ്രതിരോധം | വില്ലൻ ചുമ വാക്സിൻ[6] |
Treatment | ആന്റിബയോട്ടിക് (if started early)[7] |
ആവൃത്തി | 16.3 million (2015)[8] |
മരണം | 58,700 (2015)[9] |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
1950കളിലേ ഉപയോഗിച്ചുതുടങ്ങിയ വാക്‌സിനാണ് ലോകത്തെമ്പാടും കുട്ടികൾക്ക് ഇതിനായി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ 1985 മുതൽ ഇത് കുട്ടികൾക്കുള്ള 'സാർവത്രിക പ്രതിരോധ ചികിത്സ' പദ്ധതിയിൽപ്പെടുത്തി സർക്കാർ ആശുപത്രികളിൽ തികച്ചും സൗജന്യമായി നൽകിവരുന്നുണ്ട്. ടെറ്റനസ്, ഡിഫ്തീരിയ എന്നീ രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകളും ചേർത്ത് മൂന്നു രോഗങ്ങൾക്ക് ഒന്നിച്ച് നൽകുന്ന ഈ കുത്തിവെപ്പിനെ ട്രിപ്പിൾ വാക്‌സിൻ (ഡി.പി.ടി വാക്‌സിൻ) എന്നറിയപ്പെടുന്നു.
അടയാളങ്ങളും ലക്ഷണങ്ങളും
തിരുത്തുകപരോക്സിസ്മൽ ചുമ, ശ്വാസം മുട്ടൽ, ബോധക്ഷയം, അല്ലെങ്കിൽ ചുമയ്ക്ക് ശേഷം ഛർദ്ദി എന്നിവയാണ് വില്ലൻ ചുമയുടെ ലക്ഷണങ്ങൾ. പെർട്ടുസിസിൽ നിന്നുള്ള ചുമ സബ്കോൺജക്റ്റിവൽ രക്തസ്രാവം, വാരിയെല്ല് ഒടിവുകൾ, മൂത്രാശയ അജിതേന്ദ്രിയത്വം, ഹെർണിയ, വെർട്ടെബ്രൽ ആർട്ടറി ഡിസെക്ഷൻ എന്നിവയ്ക്ക് കാരണമാകുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അക്രമാസക്തമായ ചുമ, പ്ലൂറ വിണ്ടുകീറാൻ ഇടയാക്കും, ഇത് ന്യൂമോത്തോറാക്സിലേക്ക് നയിക്കുന്നു. ചുമയ്‌ക്ക് ശേഷമുള്ള ഛർദ്ദിയോ ചുമയ്‌ക്കൊടുവിൽ ശ്വാസോച്ഛ്വാസം ചെയ്യുന്ന ഹൂപ്പിംഗ് ശബ്ദമോ, അസുഖം പെർട്ടുസിസ് ആകാനുള്ള സാധ്യതയെ ഏതാണ്ട് ഇരട്ടിയാക്കുന്നു. ഒരു പാരോക്സിസ്മൽ ചുമ അല്ലെങ്കിൽ പോസ്റ്റ്ട്യൂസിവ് എമെസിസിന്റെ അഭാവം, അത് ഏതാണ്ട് പകുതിയോളം സാധ്യതയുള്ളതാക്കുന്നു.
ഇൻക്യുബേഷൻ കാലയളവ്
തിരുത്തുകഎക്സ്പോഷറും രോഗലക്ഷണങ്ങളുടെ വികാസവും തമ്മിലുള്ള സമയം ശരാശരി 7-14 ദിവസമാണ് (പരിധി 6-20 ദിവസം), അപൂർവ്വമായി 42 ദിവസം വരെ.
അവലംബം
തിരുത്തുക- ↑ 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;CDC2014S
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;CDC2013Com
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;CDC2015Facts
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;CDC2014C
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;CDC2013Sam
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Update10
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;CDC2013Tr
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;GBD2015Pre
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;GBD2015De
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.