ഡയറക് ടിവി കാലിഫോർണിയ കേന്ദ്രമായിട്ടുള്ള ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് സേവനമാണ്. അമേരിക്ക, ലാറ്റിനമേരിക്കൻ പ്രദേശങ്ങൾ, കരീബിയൻ എന്നിവിടങ്ങളിൽ ഡയറക് ടിവി സേവനം ലഭ്യമാണ്. കേബിൾ ഓപ്പറേറ്റർമാരും ഡിഷ് നെറ്റ്വർക്കുമാണ് പ്രധാന എതിരാളികൾ. കണക്കനുസരിച്ച് ഏകദേശം പതിനെട്ട് ദശലക്ഷത്തിലധികം വരിക്കാർ ഡയറക് ടിവിക്കുണ്ട്[2].

ഡയറക് ടിവി, Inc.
Subsidiary of The DirecTV Group
വ്യവസായംടെലിക്കമ്മ്യൂണിക്കേഷൻ
സ്ഥാപിതംFriday, June 17, 1994
ആസ്ഥാനംEl Segundo, CA, USA
പ്രധാന വ്യക്തി
ജോൺ മാലോൺ, ചെയർമാൻ
ചെസ് കാരേ, President & CEO
ഉത്പന്നങ്ങൾഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്
വരുമാനംUS$17.25 billion (year ending 31 December 2007)[1]
US$ 2.49 billion (year ending 31 December 2007)[1]
US$ 1.45 billion (year ending 31 December 2007)[1]
ജീവനക്കാരുടെ എണ്ണം
12,000 (year ending 31 December 2007)[1]
വെബ്സൈറ്റ്directv.com

ചരിത്രം

തിരുത്തുക

1981-ൽ സ്റ്റാൻലി ഹബ്ബാർഡ് എന്നയാൾ ആരംഭിച്ച യുണൈറ്റെഡ് സ്റ്റേറ്റ്സ് സാറ്റലൈറ്റ് ബ്രോഡ്കാസ്റ്റിംഗ് എന്ന കമ്പനി 1990-കളിൽ ഒരു ഡിജിറ്റൽ സാറ്റലൈറ്റ് സേവനം വികസിപ്പിക്കുവാൻ ഹ്യുസ് ഇലക്ട്രോണിക്സ് എന്ന കമ്പനിയോട് ആവശ്യപ്പെട്ടു.18 ഇഞ്ച് ഡിഷിൽ 175 ചാനലുകൾ വരെ നൽകാൻ കഴിയുന്ന ഒര സേവനമായിരുന്നു കമ്പനി ഹ്യൂസിനോട് ആവശ്യപ്പെട്ടത്.

വരിക്കാർ

തിരുത്തുക
വർഷം വരിക്കാർ
1994 320,000
1995 1,200,000
1996 2,300,000
1997 3,301,000
1998 4,458,000
1999 6,679,000
2000 9,554,000
2001 10,218,000
2002 11,181,000
2003 12,290,000
2004 13,000,000
2005 15,000,000
2006 15,950,000
2007 16,830,000
2008 17,620,000
2009 18,008,000

|}

ആക്സ്സസ് കാർഡുകൾ

തിരുത്തുക
 
പുതിയ ഡയറക് ടിവി "D2" ആക്സ്സസ് കാർഡ്(front)

സിഗ്നൽ മോഷണം തടയാനായി ഡയറക് ടിവി എൻക്രിപ്ഷനോടു കൂടിയാണ് പ്രോഗ്രാമുകൾ വിതരണം ചെയ്യുന്നത്. എൻക്രിപ്റ്റഡ് പ്രോഗ്രാമുകൾ ഡീക്രിപ്റ്റ് ചെയ്യാൻ ISO/IEC 7816 സ്മാർട്ട് കാർഡ് സിഗ്നൽ റിസീവർ ഉപയോഗിക്കുന്നു. രണ്ട് വർഷം മാത്രമേ ഒരു തലമുറയിലുള്ള ആക്സ്സസ് കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഡയറക് ടിവി ഇപ്പോൾ ഉപയോഗിക്കുന്നത് അഞ്ചാം തലമുറ ആക്സ്സസ് കാർഡുകളാണ്.

  • P1, എഫ് കാർഡ് എന്നും ഈ കാർഡ് അറിയപ്പെടുന്നു. 1997 വരെ ഈ കാർഡ് ഉപയോഗിച്ചിരുന്നു.
  • P2, എച്ച് കാർഡ് എന്നും ഈ കാർഡ് അറിയപ്പെടുന്നു. 2002 വരെ ഈ കാർഡ് ഉപയോഗിച്ചിരുന്നു.
  • P3, HU കാർഡ് എന്നും ഈ കാർഡ് അറിയപ്പെടുന്നു. 2004 ഏപ്രിൽ വരെ ഈ കാർഡ് ഉപയോഗിച്ചിരുന്നു.
  • P4 കാർഡ്, 2002-ലാണ് ഈ കാർഡ് വരുന്നത്. ഇപ്പോഴും ഉപയോഗത്തിലുള്ള കാർഡാണിത്.
  • D1 കാർഡ്, 2004-ലാണ് ഈ കാർഡ് വരുന്നത്. ചില റിസീവറുകൾക്ക് P4 കാർഡുമയിട്ടുള്ള കോംപാറ്റിബിലിറ്റി പ്രശ്നം മൂലമാണ് ഈ കാർഡ് നിർമ്മിച്ചത്.
  • D2/P12 കാർഡ്, 2005-ലാണ് ഈ കാർഡ് വരുന്നത്. ഇതാണ് ഇപ്പോഴുള്ള കാർഡ്. നീല പാറ്റേണോടുകൂടിയ ഡയറക് ടിവി ലോഗോ കൊണ്ട് ഈ കാർഡ് തിരിച്ചറിയാം. മുൻവശത്ത് ഒരു സാറ്റലൈറ്റിൻറെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. R15, H20, HR20 ശ്രേണി റിസീവറുകളിൽ പ്രവർത്തിക്കുന്ന ഒരേയൊരു എൻക്രിപ്ഷൻ കാർഡാണിത്.

ഹൈഡെഫിനിഷൻ ടെലിവിഷൻ

തിരുത്തുക
 
ഡയറക് ടിവി AU9-S 5-LNB "Slimline" satellite dish

മറ്റ് ഡി.ടി.എച്ച് സേവന ദാതാക്കളെപ്പോലെ ഡയറക് ടിവിയും ഹൈഡെഫിനിഷൻ ടെലിവിഷൻ വാഗ്ദാനം ചെയ്യുന്നു.


എംപിഇജി-4-ൽ എൻകോഡ് ചെയ്തിട്ടുള്ള ചാനലുകൾ സ്വീകരിക്കുന്നതിന് പുതിയ റിസീവറുകൾ വേണം. ഉദാ: എച്ച്20 റിസീവർ, 5-LNB Ka/Ku ഡിഷ്. പുതിയ റിസീവറുകൾ നിർമ്മിക്കുവാൻ വേണ്ടി ഡയറക് ടിവി ബ്രിട്ടനിലെ പേസ് മൈക്രോ ടെക്നോളജി, കൊറിയയിലെ എൽജി ഇലക്ട്രോണിക്സ്, ഫ്രാൻസിലെ തോംസൺ എന്നിവരുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. പേസ് ഡയറക് ടിവി പ്ലസ് എച്ച്ഡി ഡിവിആറും (മോഡൽ HR20-700, HR21-700) എൽജി ഇലക്ട്രോണിക്സ് മോഡൽ H20-600 റിസീവറും തോംസൺ മോഡൽ H20-100, HR20-100 ഡിവിആർ റിസീവറും നിർമ്മിക്കുന്നു. ചില എച്ച്ആർ 20 റിസീവറുകളിൽ സോഫ്റ്റ്‌വേർ പ്രശ്നം കണ്ടു വരുന്നുണ്ട്. അതിനാൽ എച്ച്ആർ 20 റിസീവറുകൾക്ക് വേണ്ടി സോഫ്റ്റ്‌വേർ അപ്ഡേറ്റുകൾ ഡയറക് ടിവി പുറത്തിറക്കുന്നു.

പ്രാദേശിക ചാനലുകൾ

തിരുത്തുക

പ്രധാന ലേഖനം: ഡയറക് ടിവി പ്രാദേശിക ചാനലുകൾ

ഡയറക് ടിവി CBS, ABC, NBC, ഫോക്സ് തുടങ്ങിയ പ്രാദേശിക ചാനലുകൾ നൽകുന്നുണ്ട്.

ഒപ്റ്റിക്കൽ ഫൈബർ ലിങ്കുകൾ, Ku-ബാൻഡ് സാറ്റലൈറ്റ് അപ്ലിങ്കുകൾ, മൈക്രോവേവ് മുതലായവയിൽ കൂടിയാണ് പ്രാദേശിക ചാനലുകളുടെ വിതരണം നടത്തുന്നത്.


ഉപഭോക്ത സേവനം

തിരുത്തുക

റെസിഡെൻഷ്യൽ കേബിൾ ടെലിവിഷൻ, സാറ്റലൈറ്റ് ടെലിവിഷൻ ഉപഭോക്തൃ സംതൃപ്തിക്കുള്ള ജെ.ഡി പവേർസ് അവാർഡിന് ഡയറക് ടിവി പലവട്ടം അർഹരായിട്ടുണ്ട്[3][4][5]. കൂടാതെ മിഷിഗൺ അമേരിക്കൻ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഇൻഡെക്സിൽ ഒന്നാം സ്ഥാനത്തുമാണ് ഡയറക് ടിവി[6].

യുണൈറ്റെഡ് സ്റ്റേറ്റ്സിന് അകത്തും പുറത്തുമുള്ള മൂന്നാം കക്ഷി കാൾ സെൻറർ മുഖേനയാണ് ഡയറക് ടിവി ഉപഭോക്തൃ സേവനം നൽകുന്നത്.

ടെലിമാർക്കറ്റിംഗ് ലംഘനം

തിരുത്തുക

2005 ഡിസംബറിൽ, യു.എസ്. ഫെഡറൽ ട്രേഡ് കമ്മീഷൻ ഡയറക് ടിവിക്ക് 5.3 മില്യൺ ഡോളർ പിഴയൊടുക്കാൻ വിധിച്ചു. ഫെഡറൽ ടെലിമാർക്കറ്റിംഗ് നിയമങ്ങൾക്കതീതമായി ഡയറക് ടിവി പ്രവർത്തിച്ചതു കൊണ്ടാണ് പിഴയൊടുക്കാൻ വിധിച്ചത്.

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 1.3 DirecTV Group Form 10-K Archived 2009-03-26 at the Wayback Machine., filed with the United States Securities and Exchange Commission, dated 25 February 2008, URL retrieved 3 October 2008
  2. http://investor.directv.com/releasedetail.cfm?ReleaseID=382409
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-16. Retrieved 2009-06-30.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-09. Retrieved 2009-06-30.
  5. http://www.expertsatellite.com/directv-vs-cox-cable-tv
  6. http://www.expertsatellite.com/directv-vs-cox-cable-tv

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡയറക്_ടിവി&oldid=4108620" എന്ന താളിൽനിന്ന് ശേഖരിച്ചത്