ട്രാങ് പ്രവിശ്യ
ട്രാങ് പ്രവിശ്യ മുവാങ് താപ് തിയാങ് എന്നും അറിയപ്പെടുന്ന തായ്‌ലൻഡിലെ തെക്കൻ പ്രവിശ്യകളിൽ (ചാങ്‌വാട്ട്) ഒന്നാണ്. മലയ് ഉപദ്വീപിൻ്റെ പടിഞ്ഞാറ് ഭാഗത്ത് മലാക്ക കടലിടുക്കിന് അഭിമുഖമായാണ് ഇത് സ്ഥിതിചെയ്യുന്നത്. അയൽ പ്രവിശ്യകൾ (വടക്ക് ഘടികാരദിശയിൽ നിന്ന്) ക്രാബി, നഖോൺ സി തമ്മാരത്ത്, ഫത്തലുങ്, സാറ്റൺ എന്നിവയാണ്.
ട്രാങ് പ്രവിശ്യ ตรัง | ||||||||
---|---|---|---|---|---|---|---|---|
Other transcription(s) | ||||||||
• Malay | Terang (Rumi) | |||||||
• Southern Thai | ตรัง (ഫലകം:Ipa-th) ทับเที่ยง (ഫലകം:Ipa-th) | |||||||
(മുകളിൽ ഇടതുവശത്ത് നിന്ന് ഘടികാരദിശയിൽ) മു കോ ഫെട്ര ദേശീയോദ്യാനത്തിലെ കോ ലാവോ ലിയാങ് ഫൈ, സൂര്യാസ്തമയ സമയത്തെ ഹാറ്റ് ചാവോ മായ് ദേശീയോദ്യാനം, പാക് മെങ് ബീച്ചിലെ ദുഗോങ്സ് പ്രതിമ, പ്രവിശ്യയിലെ ഒരു അതുല്യ വാഹനമായ തുക്-തുക് ഹുവാ കോബ് (തവള തലയുള്ള ഓട്ടോ റിക്ഷ), പാക് മെങ് ബീച്ച്, കാന്ദാങ് റെയിൽവേ സ്റ്റേഷൻ. | ||||||||
| ||||||||
Motto(s): ชาวตรังใจกว้าง สร้างแต่ความดี ("The generous people of Trang, to create only good.") | ||||||||
Map of Thailand highlighting Trang province | ||||||||
Country | Thailand | |||||||
Capital | Trang | |||||||
• Governor | Khajornsak Charoensopha (since October 2020) | |||||||
• ആകെ | 4,918 ച.കി.മീ.(1,899 ച മൈ) | |||||||
•റാങ്ക് | Ranked 43rd | |||||||
(2018)[2] | ||||||||
• ആകെ | 643,116 | |||||||
• റാങ്ക് | Ranked 41st | |||||||
• ജനസാന്ദ്രത | 131/ച.കി.മീ.(340/ച മൈ) | |||||||
• സാന്ദ്രതാ റാങ്ക് | Ranked 34th | |||||||
• HAI (2022) | 0.6481 "somewhat high" Ranked 29th | |||||||
• Total | baht 73 billion (US$2.1 billion) (2019) | |||||||
സമയമേഖല | UTC+7 (ICT) | |||||||
Postal code | 92xxx | |||||||
Calling code | 075 | |||||||
ISO കോഡ് | TH-92 | |||||||
വെബ്സൈറ്റ് | www |
ട്രാങ് മുമ്പ് വിദേശ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ഒരു തുറമുഖമായിരുന്നു. തായ്‌ലൻഡിൽ ആദ്യമായി റബ്ബർമരം നട്ടുപിടിപ്പിച്ച സ്ഥലമാണിത്. 1899-ൽ മലയയിൽ നിന്ന് റബ്ബർ തൈകൾ കൊണ്ടുവന്ന ഫ്രായ രത്സദനുപ്രാദിത് മഹിസൺ ഫക്ഡി ഇവിടെ റബ്ബർ നട്ടുപിടിപ്പിച്ചതിനുശേഷം റബ്ബർ ഇപ്പോൾ രാജ്യത്തിൻ്റെ ഒരു പ്രധാന കയറ്റുമതിയാണ്. ഖാവോ ലുവാങ് പർവതനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ട്രാങ് നദി പ്രവിശ്യയിലൂടെ ഒഴുകുന്നു. മറ്റൊരു നദിയായ പാലിയൻ നദി ബന്താട്ട് പർവതങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ട്രാങ് പ്രവിശ്യയ്ക്ക് ഏകദേശം 5,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും മലാക്ക കടലിടുക്കിൽ 199 കിലോമീറ്റർ തീരപ്രദേശവും ഉണ്ട്.[5]
ഭൂമിശാസ്ത്രം
തിരുത്തുകമലാക്ക കടലിടുക്കിൻ്റെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യയിൽ പ്രധാന ഭൂപ്രദേശത്തോടൊപ്പം 46 ദ്വീപുകളും അടങ്ങിയിരിക്കുന്നു. കുറച്ച് സമതലങ്ങൾ മാത്രമുള്ള ഈ പ്രവിശ്യയിലെ ഭൂരിഭാഗവും കുന്നുകളാണ്. പ്രവിശ്യയിലെ രണ്ട് പ്രധാന നദികളായ ട്രാങ് നദിയുടെയും പാലിയൻ നദിയുടെയും ഉറവിടങ്ങളാണ് ഖാവോ ലുവാങ്ങും ബന്താട്ട് പർവതനിരയും.
പ്രവിശ്യയുടെ തെക്കൻ തീരം മു കോ ഫെട്ര ദേശീയോദ്യാനമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ട്രാങ് നദിയുടെ അഴിമുഖവും ഹാറ്റ് ചാവോ മായി മറൈൻ ദേശീയോദ്യാനവും[6] കോ ലിബോംഗ് നോൺ-ഹണ്ടിംഗ് ഏരിയയും രജിസ്റ്റർ ചെയ്ത റാംസർ തണ്ണീർത്തടങ്ങളാണ്. ഈ പ്രവിശ്യയിലെ മൊത്തം വനപ്രദേശം 1,093 ചതുരശ്ര കിലോമീറ്റർ (422 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 23.1 ശതമാനം ആണ്.[7]
ദേശീയോദ്യാനങ്ങൾ
തിരുത്തുകട്രാങ് പ്രവിശ്യയിൽ ആകെയുള്ള മൂന്ന് ദേശീയോദ്യാനങ്ങളിൽ രണ്ടെണ്ണം, മറ്റ് പതിനെട്ട് ദേശീയോദ്യാനങ്ങൾക്കൊപ്പം, മേഖല 5 ലും (നഖോൻ സി തമ്മാരത്ത്) മൂന്നാമത്തെ ദേശീയോദ്യാനമായ ഖാവോ പു-ഖാവോ യാ തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളിലെ മേഖല 6 ലുമാണ് (സോങ്ഖ്‌ല).
- ഖാവോ പു–ഖാവോ യാ ദേശീയോദ്യാനം, 694 ചതുരശ്ര കിലോമീറ്റർ (268 ചതുരശ്ര മൈൽ)
- മു കോ ഫെട്ര ദേശീയോദ്യാനം, 494 ചതുരശ്ര കിലോമീറ്റർ (191 ച.മൈൽ)
- ഹാറ്റ് ഖാവോ മായ് ദേശീയോദ്യാനം, 231 ചതുരശ്ര കിലോമീറ്റർ (89 ച.മൈൽ)
ചരിത്രം
തിരുത്തുകതെക്കൻ തായ്‌ലൻഡിലെ ഒരു പ്രധാന തുറമുഖമായിരുന്നു ട്രാങ്. ഐതിഹ്യമനുസരിച്ച്, കപ്പലുകൾ എല്ലായ്പ്പോഴും രാവിലെ എത്തിയിരുന്നതിനാൽ, അത് നഗരത്തിൻ്റെ പേരിലേക്ക് നയിച്ചു. "ട്രാങ്" എന്ന പദം വെളിച്ചം അല്ലെങ്കിൽ പ്രഭാതം (ടെറാങ്) എന്നതിൻ്റെ മലായ് പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. എന്നാൽ മറ്റൊരു വിശദീകരണത്തിൽ ഇത് തിരമാല അല്ലെങ്കിൽ കുതിച്ചുചാട്ടം എന്നർത്ഥം വരുന്ന സംസ്‌കൃതത്തിൽനിന്നാണ് (tarangque) വന്നതെന്ന് പറയുന്നു. കൂടാതെ, തിരമാലകൾ പോലെ കാണപ്പെടുന്ന സമതലങ്ങളാൽ ചിതറിക്കിടക്കുന്ന കുന്നുകൾ ട്രാംഗ് പ്രവിശ്യയുടെ ഭൂപ്രകൃതിയുടെ ഒരു സവിശേഷതയാണ്. അങ്ങനെ, പ്രവിശ്യാ മുദ്രയിൽ തിരമാലകളും ഒരു വിളക്കുമാടം പാലം എന്നിവ അവതരിപ്പിക്കപ്പെട്ടു.[8]
ഈ പ്രവിശ്യ ഒരുകാലത്ത് ഒരു പുരാതന ഹിന്ദു-ബുദ്ധമത മേലായു സാമ്രാജ്യമായിരുന്ന ശ്രീവിജയ സാമ്രാജ്യത്തിൻ്റെ ഭാഗവും 1810 വരെ കെഡയിലെ മലായ് സുൽത്താനത്തും ആയിരുന്നു. സാംസ്കാരിക രേഖകൾ അനുസരിച്ച്, 900 വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന 12 ഉപഗ്രഹ നഗരങ്ങളിൽ ഒന്നായിരുന്ന ട്രാങിന് 1811-ൽ രാമ രണ്ടാമൻ രാജാവിൻ്റെ ഭരണകാലത്താണ് ആദ്യത്തെ ഗവർണറെ ലഭിച്ചത്. ട്രാങിൽ എത്തിയ ആദ്യത്തെ പാശ്ചാത്യനായിരുന്ന ക്യാപ്റ്റൻ ജെയിംസ് ലോ 1824-ൽ വാണിജ്യ ആനുകൂല്യങ്ങൾ ചർച്ച ചെയ്യാൻ വന്നതാണ്.
യഥാർത്ഥ പട്ടണം ഖുഅന്താനിയിലായിരുന്നു (ഇപ്പോൾ കാന്താങ് ജില്ലയിലെ ഒരു ടാംബോൺ അഥവാ പ്രാദേശിക സർക്കാർ). 1893-ൽ, ഗവർണർ, ഖാവ് സിം ബീ നാ റനോങ് എന്നറിയപ്പെടുന്ന ഫ്രയ രത്സാദനുപ്രാദിത് മഹിസൺ ഫക്ഡി, ട്രാങിനെ ഒരു പ്രധാന തുറമുഖമാക്കാൻ തീരുമാനിക്കുകയും, ട്രാങ് നദി ഡെൽറ്റയിലെ കാന്തങ് ജില്ലയിലേക്ക് പട്ടണം മാറ്റുകയും ചെയ്തു. ആവർത്തിച്ചുള്ള വെള്ളപ്പൊക്കത്തെത്തുടർന്ന് 1916-ൽ രാമ ആറാമൻ രാജാവ് ഇത് വീണ്ടും പ്രവിശ്യയുടെ 26 കിലോമീറ്റർ ഉള്ളിലേക്ക് മാറ്റി.
ചിഹ്നങ്ങൾ
തിരുത്തുകപ്രവിശ്യയുടെ മുദ്ര തിരമാലകളുള്ള കടലിന് മുകളിലെ ഒരു വിളക്കുമാടം കാണിക്കുന്നു. ഇതിലെ ലൈറ്റ് ഹൗസ് പാലം ട്രാങ് വിദേശ രാജ്യങ്ങളുമായി വ്യാപാരം നടത്തുന്ന തുറമുഖമായിരുന്ന എന്നത് സൂചിപ്പിക്കുന്നു.[9]
അവലംബം
തിരുത്തുക- ↑ Advancing Human Development through the ASEAN Community, Thailand Human Development Report 2014, table 0:Basic Data (PDF) (Report). United Nations Development Programme (UNDP) Thailand. pp. 134–135. ISBN 978-974-680-368-7. Retrieved 17 January 2016, Data has been supplied by Land Development Department, Ministry of Agriculture and Cooperatives, at Wayback Machine.
{{cite report}}
: CS1 maint: postscript (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "รายงานสถิติจำนวนประชากรและบ้านประจำปี พ.ศ.2561" [Statistics, population and house statistics for the year 2018]. Registration Office Department of the Interior, Ministry of the Interior (in തായ്). 31 December 2018. Retrieved 20 June 2019.
- ↑ "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 28
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
- ↑ "Trang". Tourism Authority of Thailand (TAT). Archived from the original on 19 June 2012. Retrieved 18 May 2015.
- ↑ "Hat Chao Mai National Park". Department of National Parks (DNP) Thailand. Archived from the original on 24 May 2015. Retrieved 24 May 2015.
- ↑ "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ Jaisamut, Yuenyad (1996). ตรัง : เมืองท่าโบราณสองพันปี นายกรัฐมนตรีสองยุค [Trang: Two Thousand Years Ancient Seaport, Two Periods Prime Minister] (in തായ്). Bangkok: Matichon. pp. 47–50. ISBN 9747115603.
- ↑ "Symbol of Trang". OSM Andamnan: The Office of Strategy Management for Southern Province Cluster. Retrieved 26 May 2015.