ടോമിൻ തച്ചങ്കരി

കേരളത്തിലെ പൊലീസ് ഓഫീസർ


കേരളത്തിലെ സീനിയർ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ടോമിൻ .ജെ. തച്ചങ്കരി. കേരള പോലീസ് ൽ ഡി.ജി.പി. ആയ അദ്ദേഹം ഇപ്പോൾ കെ.എഫ്.സി മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിക്കുന്നു. 2020 സെപ്റ്റംബറിൽ ഡി.ജി.പി ആയി. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ,ഫയർഫോഴ്സ് ഡയറക്ടർ, പോലീസ് ഹെഡ് ക്വാർട്ടേഴ്സ് എ.ഡി.ജി.പി, കണ്ണൂർ റെയ്ഞ്ച് ഐ.ജി എന്നി പദവികൾ വഹിച്ചു. 1987 ബാച്ച് ഐ.പി.എസ്. ഓഫീസർ ആണ്. [1]

ടോമിൻ.ജെ.തച്ചങ്കരി

ഐ.പി.എസ്.
ജനനം29-07-1963
kalayanthani
Police career
DepartmentKerala Police
Badge number1987 batch
രാജ്യംIndian Police Service
സർവീസിലിരുന്നത്1987-present
റാങ്ക്Director General of Police

ജീവിതരേഖതിരുത്തുക

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ കലയന്താനി ആണ് സ്വദേശം. വിദ്യാഭ്യാസം പിന്നീട് ചങ്ങനാശേരിയിൽ ആയിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന ജോസഫ് തോമസിന്റേയും പ്രഥമാധ്യാപിക ആയിരുന്ന തങ്കമ്മയുടേയും അഞ്ചു മക്കളിൽ നാലാമനായി 1963 ജൂലൈ 29 ന് ആണ് ജനനം. ചങ്ങനാശ്ശേരിയിൽ സ്കൂൾ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ടോമിൻ തച്ചങ്കരി സംഗീത സംവിധാനത്തിലായിരുന്നു ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പിന്നീട് സിവിൽ സർവ്വീസിൽ ചേർന്നു.[2]

ഇൻഡ്യൻ പോലീസ് സർവീസ്തിരുത്തുക

സിവിൽ സർവീസ് പരീക്ഷ പാസായതിനു ശേഷം ഐപിഎസ് തിരഞ്ഞെടുത്തു. 1987 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ ശേഷം ആദ്യ പോസ്റ്റിംഗ് 1991 ൽ ഇടുക്കിയിൽ ആയിരുന്നു. ഇടുക്കിയിലും ആലപ്പുഴയിലും എ.എസ്.പി.യായ ശേഷം പിന്നീട് കോഴിക്കോട്, എറണാകുളം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ ജില്ലാ പോലീസ് മേധാവി ആയി സ്ഥാനമേറ്റു. 2005 ൽ ഡി.ഐ.ജി. 2009 ൽ ഐ.ജി. 2015 ൽ എ.ഡി.ജി.പി സ്ഥാനങ്ങളിലൂടെ കേരളാ പോലീസിൻ്റെ അമരത്ത് എത്തി. 2020 ഓഗസ്റ്റ് 31 ന് വിജിലൻസ് ഡയറക്ടർ ആയിരുന്ന എൻ.ശങ്കർ റെഡ്ഢി സർവീസിൽ നിന്ന് വിരമിച്ച ഒഴിവിൽ സംസ്ഥാന എക്സ് കേഡർ ഡി.ജി.പി ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇനിയും സർവീസിൽ 3 വർഷത്തെ കാലാവധി ഉണ്ട്.

കേരളാ പോലീസ്

നിലവിൽ സംസ്ഥാന പോലീസിൽ സീനിയോരിറ്റിയിൽ നാലാം സ്ഥാനത്ത് ആണ് ടോമിൻ തച്ചങ്കരി. സംസ്ഥാന പോലീസിൻ്റെ ക്രമസമാധാന ചുമതല വഹിക്കുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്‌റ. ഫയർ ആൻഡ് റെസ്ക്യൂ ഡിജിപി ആർ.ശ്രീലേഖ. ജയിൽ ഡിജിപി ഋഷിരാജ് സിംഗ് എന്നിവരാണ് മറ്റ് മൂന്നു പേർ.

പൊതുമേഖല സ്ഥാപനംതിരുത്തുക

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ മാനേജിംഗ് ഡയറക്ടർ എന്ന പദവിയിലാണ് ടോമിൻ തച്ചങ്കരി സർവീസിലെ ഏറെക്കാലവും ചെലവഴിച്ചത്. സിവിൽ സപ്ലൈസ് എംഡിയായാണ് ആദ്യ നിയമനം. പിന്നീട് കേരള ബുക്ക്സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റി, മാർക്കറ്റ്ഫെഡ്, ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ്, കെ.എസ്.ആർ.ടി.സി എന്നീ സ്ഥാപനങ്ങളിലും സേവനം ചെയ്തു. ഇപ്പോൾ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ആണ്. [3]

ഫാമിലിതിരുത്തുക

അനിതയാണ് :ഭാര്യ രണ്ട് മക്കൾ: മേഘ ഗൗതം (ബാംഗ്ലൂർ) കാവ്യ ക്രിസ്റ്റഫർ (കാനഡ) [4]


സഹോദരങ്ങൾ

ടെസ്സ (ന്യൂസിലാൻഡ്) ടോജോ (അമേരിക്ക പ്രൊഫസർ) ടിസൺ (ദുബായ് ബിസിനസ്) ടിജി (ന്യൂസിലാൻഡ്)

സംഗീതസംവിധാനംതിരുത്തുക

വചനം എന്ന ആൽബത്തിലെ രക്ഷകാ എൻ്റെ പാപഭാരം എല്ലാം നീക്കണെ എന്ന ഗാനരചനയിലൂടെ ശ്രദ്ധേയനായി. പിന്നീട് ഒരുപാട് ക്രിസ്റ്റ്യൻ ഭക്തിഗാനങ്ങൾക്ക് രചനയും സംഗീതവും നൽകി. 1993-1996 കാലഘട്ടത്തിലെ ശ്രദ്ധേയമായ ഒട്ടുമിക്ക ക്രിസ്തീയ ഗാനങ്ങളും ടോമിൻ തച്ചങ്കരിയുടെ സംഭാവനകൾ ആണ്. ഈ പാട്ടുകളിൽ ഏറെയും സൂപ്പർ ഹിറ്റ് ആയതും ഇന്ന് ഏറെ ആൾക്കാർ കേൾക്കുന്നതും ആണ്. പി.കെ.ഗോപി രചിച്ച് ടോമിൻ തച്ചങ്കരി ഈണം പകർന്ന ആ ഗാനങ്ങൾ എല്ലാം ഭക്തി സാന്ദ്രങ്ങൾ ആണ് ഇന്നും.

വചനം

രക്ഷകാ എൻ്റെ പാപഭാരമെല്ലാം നീക്കണെ...

കാൽവരിക്കുന്നിലെ കാരുണ്യമെ...

മഹിതമാം വഴിയിലെ...

ഒരിക്കൽ യേശുനാഥൻ....

ആത്മാവിൻ വരമരുളിയാലും....

സങ്കീർത്തനങ്ങൾ നീതിമാനെ വാഴ്ത്തുന്നു.........


കുസൃതിക്കാറ്റ്, ബോക്സർ, മാന്ത്രികക്കുതിര തുടങ്ങിയ മലയാളചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീതസംവിധാനം ഇദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. [5]

വിമർശനങ്ങൾതിരുത്തുക

 • 1991ആലപ്പുഴ സ്വദേശിനി സുജ എന്ന യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അയൽവാസിയായ പ്രകാശൻ എന്നയാളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയും എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ നിരപരാധിയാണെന്ന് തെളിയുകയയും ചെയ്തു.[6]. ഇതേ തുടർന്ന് ഈ കേസിൽ പ്രകാശൻ നടത്തിയ നിയമപോരാട്ടത്തിൽ തച്ചങ്കരിയെ പ്രോസീക്യൂട്ട് ചെയ്യുവാൻ സുപ്രീംകോടതി അനുമതി നൽകിയെങ്കിലും നിരന്തരം കേസ് നടത്തി തളർന്ന വാദി കേസ് ഒത്തുതീർപ്പാക്കി പിൻവലിയുകയുണ്ടായി. [7]
 • 2007 ജൂലൈയിൽ ടോമിൻ തച്ചങ്കരി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന വിജിലൻസ് കേസിൻറെ അടിസ്ഥാനത്തിൽ, ടോമിൻ തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാൻ സ്റ്റുഡിയോ വിജിലിൻസ് എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
 • 2010 ൽ കണ്ണൂർ റെയ്ഞ്ച് ഐജി സ്ഥാനത്തിരിക്കവെ സർക്കാരിൻ്റെ അനുമതി ഇല്ലാതെ വിദേശയാത്ര നടത്തിയതിന് സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

[9]

അവലംബംതിരുത്തുക

 1. https://english.mathrubhumi.com/news/kerala/tomin-j-thachankary-promoted-to-rank-of-dgp-1.5019465
 2. https://nanaonline.in/tag/tomin-j-thachankary/
 3. https://www.manoramaonline.com/news/kerala/2020/09/04/tomin-j-thachankary-appointed-as-kerala-financial-corporation-chairman.html
 4. https://www.mathrubhumi.com/print-edition/kerala/tomin-thachankary-daughters-marriage-1.3899657
 5. മലയാളസംഗീതം
 6. http://thatsmalayalam.oneindia.in/news/2010/02/15/india-no-need-of-permission-to-quiz-tomin.html
 7. ലോക്കപ്പ് മർദ്ദനം: തച്ചങ്കരിയെ വെറുതേവിട്ടു
 8. http://thatsmalayalam.oneindia.in/news/2010/04/12/kerala-amidst-controversy-thachankery-resumes-duty.html
 9. https://www.thenewsminute.com/article/look-controversies-around-tomin-thachankary-man-promoted-keralas-adgp-22465

കൂടുതൽ വായനയ്ക്ക്തിരുത്തുക

https://www.manoramaonline.com/news/kerala/2020/09/04/tomin-j-thachankary-appointed-as-kerala-financial-corporation-chairman.html

https://www.mathrubhumi.com/news/kerala/tomin-j-thachankari-promoted-to-dgp-1.5019201

https://nanaonline.in/tag/tomin-j-thachankary/

https://www.mathrubhumi.com/print-edition/kerala/tomin-thachankary-daughters-marriage-1.3899657

"https://ml.wikipedia.org/w/index.php?title=ടോമിൻ_തച്ചങ്കരി&oldid=3475173" എന്ന താളിൽനിന്ന് ശേഖരിച്ചത്