ടോട്ടനം ഹോട്ട്സ്പർ എഫ്.സി.
വടക്കേ ലണ്ടനിലെ ടോട്ടൻഹാം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ആണ് ടോട്ടനം ഹോട്ട്സ്പർ. 'സ്പർസ്' , 'ലില്ലിവൈറ്റ്സ്' തുടങ്ങിയ വിളിപ്പേരുകളുള്ള ടോട്ടനം ഹോട്ട്സ്പർ ഇംഗ്ലണ്ടിലെ മികച്ച ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാണ് . നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഈ ക്ലബ്ബ് 1882ൽ സ്ഥാപിതമായി . വൈറ്റ് ഹാർട്ട് ലെയിൻ ആണ് ടോട്ടൻഹാമിന്റെ പ്രധാന കളിക്കളം . ക്ലബ്ബിന്റെ പുതിയ പരിശീലനക്കളമാണ് എൻഫീൽഡ് ഗ്രൗണ്ട് .
പൂർണ്ണനാമം | ടോട്ടൻഹാം ഹോട്ട്സ്പർ ഫുട്ബോൾ ക്ലബ് | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | സ്പർസ്, ലില്ലിവൈറ്റ്സ് | ||||||||||||||||||||||||||||||||||||||||||||||||
സ്ഥാപിതം | 1882 | (ഹോട്ട്സ്പർ എഫ്.സി. എന്ന പേരിൽ)||||||||||||||||||||||||||||||||||||||||||||||||
മൈതാനം | വൈറ്റ് ഹാർട്ട് ലെയിൻ (കാണികൾ: 36,310[1]) | ||||||||||||||||||||||||||||||||||||||||||||||||
ഉടമ | എനിക് ഇന്റർനാഷണൽ ലിമിറ്റഡ് | ||||||||||||||||||||||||||||||||||||||||||||||||
ചെയർമാൻ | ഡാനിയേൽ ലെവി | ||||||||||||||||||||||||||||||||||||||||||||||||
മാനേജർ | ആന്ദ്രെ വില്ലാ ബോവാസ് | ||||||||||||||||||||||||||||||||||||||||||||||||
ലീഗ് | പ്രീമിയർ ലീഗ് | ||||||||||||||||||||||||||||||||||||||||||||||||
2012-13 | പ്രീമിയർ ലീഗ്, 5-ആം സ്ഥാനം | ||||||||||||||||||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||||||||||||||||||
|
1901ൽ തങളുടെ ആദ്യത്തെ എഫ്.എ. കപ്പ് നേട്ടത്തോടെ ഫൂട്ബോൾ ലീഗ് വന്നതിനു ശേഷം ലീഗിലില്ലാതെ പ്രസ്തുത നേട്ടം കൈവരിച്ച ഏക ക്ലബ്ബായി ടോട്ടൻഹാം . ലീഗ് കപ്പ് , എഫ്.എ. കപ്പ് എന്നീ കിരീടങൾ 1960-61 സീസണിൽ നേടി ഈ ഇനങളിൽ ഇരട്ട കിരീടം കരസ്തമാക്കിയ ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ക്ലബ്ബ് , 1963ൽ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് കിരീട വിജയത്തോടെ യുവേഫയുടെ ക്ലബ് മൽസരങളിൽ കിരീടം നേടിയ ആദ്യ ബ്രിട്ടീഷ് ക്ലബ് , 1972ൽ യുവേഫ കപ്പിന്റെ പ്രഥമ ജേതാക്കളായതോടെ രണ്ട് പ്രധാന വ്യത്യസ്ത യൂറോപ്യൻ ക്ലബ് മത്സര കിരീടങൾ നേടിയ ആദ്യ ബ്രിട്ടീഷ് ക്ലബ് , തുടങിയവ ടോട്ടൻഹാം ഹോട്സ്പർ കൈവരിച്ച നേട്ടങ്ങളാണ് . കഴിഞ്ഞ ആറു ദശാബ്ദങ്ങളിലോരോന്നിലും ഒരു പ്രധാന കിരീടമെങ്കിലും നേടിയ ക്ലബ്ബെന്ന റെക്കോർഡ് മാഞ്ചെസ്റ്റർ യുണൈറ്റഡുമായി സ്പർസ് പങ്കിടുന്നു .
'ടു ഡെയർ ഈസ് ടു ഡു' എന്നതാണ് ക്ലബ്ബിന്റെ ആപ്തവാക്യം . ഫുട്ബോൾ പന്തിൽമേൽ നിൽക്കുന്ന മത്സര കോഴിയാണ് ക്ലബ് മുദ്ര.
ടോട്ടൻഹാമിന്റെ ചിരവൈരികളാണ് വടക്കൻ ലണ്ടനിൽ നിന്നു തന്നെയുള്ള ആർസനൽ . ഇവർ തമ്മിലുള്ള മത്സരങ്ങൾ 'നോർത് ലണ്ടൻ ഡെർബി' എന്ന് അറിയപ്പെടുന്നു . ആർസനിലു പുറമെ ചെൽസി , വെസ്റ്റ് ഹാം തുടങ്ങിയ ഫുട്ബോൾ ക്ലബുകളും സ്പർസിന്റെ മത്സര വൈരികളാണ്.
കളിക്കാർ
തിരുത്തുകഒന്നാംനിര ടീം
തിരുത്തുകകുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
|
വായ്‌പ കൊടുത്ത കളിക്കാർ
തിരുത്തുകകുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
|
അവലംബം
തിരുത്തുക- ↑ "White Hart Lane". Sky Sports. Retrieved 1 March 2011.
- ↑ "First team: Players". Tottenham Hotspur F.C. Retrieved 16 September 2018.
- ↑ "2019/20 Premier League squad numbers announced". www.tottenhamhotspur.com. Tottenham Hotspur F.C. Retrieved 11 August 2019.
- ↑ "First team: Hugo Lloris". Tottenham Hotspur F.C. Retrieved 16 September 2018.
- ↑ "Vincent Janssen joins Fenerbahce from Tottenham on season's loan". The Guardian. 8 September 2017. Retrieved 8 September 2017.
- ↑ Aarons, Ed (9 January 2018). "Transfer roundup: Tottenham's Georges-Kévin Nkoudou joins Burnley on loan". The Guardian.
- ↑ "Josh Onomah: Aston Villa sign Tottenham midfielder on season-long loan". BBC Sport. 4 August 2017. Retrieved 7 August 2017.
- ↑ Pearce, Steve (19 January 2018). "TOWN SIGN CARTER-VICKERS". Ipswich Town F.C. Retrieved 21 January 2018.